” എങ്ങനെ ഇരുന്ന പെണ്ണാ… അവള് അവളുടെ തനി കുറുമ്പ് എടുത്തകണ്ടോ….. ”
ഞാൻ അത് പറഞ്ഞപ്പോഴേക്കും അവൾ പിന്നേം പഴേപോലെ തലകുനിച്ചു ഇരിപ്പായി
“പേര് പറഞ്ഞില്ല….???”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും പെണ്ണ് ഒന്നും മിണ്ടണില്ല
” ഛീ…. പറയെടി… ”
ഒറ്റ അലർച്ച സ്വിച് ഇട്ടപോലെ പെണ്ണ് മുഖം ഉയർത്തി എന്നെ നോക്കി… ആ മുഖത്തുനിന്ന് അമ്പരപ്പ് എനിക്ക് വായിച്ചെടുക്കം
“അന….അന …”
” ആനയോ….??”
അവൾ നിന്ന് വിക്കിയാപ്പോ ഞാൻ പുരികം ഒന്ന് പൊക്കി അത് ചോദിച്ചു
” അല്ല… അനാമിക… ”
അവൾ ഇപ്പോളും പേടിയോടെ നോക്കുകയാണ്… ഞാൻ ഒരു സംഭവം തന്നെ…
” അപ്പോ എന്റെ ആമികുട്ടി… എനിക്ക് ഒരു ചായ ഇട്ടോണ്ട് വരവോ… ”
അങ്ങനെ വിളിച്ചുകൊണ്ടാണോ ഒന്ന് നോക്കി., ഞാൻ അത് പറയണ്ട താമസം കണ്ണൊന്നു തുടച്ചു പെണ്ണ് താഴോട്ട് ഒറ്റ ഓട്ടം.. ഞാൻ ഒരു ചിരിയോടെ അത് നോക്കി നിന്ന്.. കുറച്ചുകഴിഞ്ഞു ലാപ്പിൽ നോക്കിയിരിക്കുമ്പോൾ ആണ് പെണ്ണ് വരുന്നേ… ഒരു മടി ഒക്കെ ഉണ്ട് വരാൻ. പേടിച്ചിട്ടായിരിക്കും
പേടിക്കണം ഭീകരൻ ആണ് ഞാൻ കൊടും ഭീകരൻ
” ദേ… ചായ ”
അവൾ എന്റെ നേരെ കോഫി മഗ്ഗ് നീട്ടി
‘”ആർക്കാ ”
ഉം….
” ആർക്കാ..? ”
ഉം….
എന്റെ മുഖത്തേക് നോക്കി തല മുന്നോട്ട് ചെറുതായി ചലിപ്പിച്ചു എനിക്കാണെന്ന് ഉള്ള ആക്ഷൻ ആണ് അവിടെ
” നിനക്ക്… എ… ”
” ഡാ…. ദേ നിന്നെ കാണാൻ ആരോ വന്നേക്കുന്നു ”
അമ്മ താഴെ നിന്ന് അലച്ചു കുവുന്നുണ്ട്.. റൊമാന്റിക് ആകാൻ തള്ള സമ്മതിക്കില്ല…
” അഹ് വരാണ് ”
ഞാൻ ബെഡിൽ നിന്നും എണ്ണിറ്റ് അവൾക് നേരെ തിരിഞ്ഞു
” ദേ നിന്റെ കൂടെ പാട്ട വന്നിട്ടുണ്ട്.. ബാ കാണാം ”
അവൾ ഒരു സംശയത്തോടെ എന്നെ തന്നെ നോക്കി
ബൈക്ക് വന്നതാണെന്ന് എനിക്ക് മനസിലായിരുന്നു അവൻ മെസ്സേജ് ഇട്ടായിരുന്നേ…
അങ്ങനെ ബൈക്ക് ഒക്കെ പോർച്ചിൽ കേറ്റി ഇട്ട്. അവനോട് കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോ ഒറ്റ അടിയും കുറെ തെറിയും.. സ്നേഹം കൊണ്ടാ… പുല്ലെൻ. വേറെ ആരോടും പറയണ്ട എന്ന് അവന്റെ കാലുപിടിച്ചു പറഞ്ഞുകൊണ്ട് നോക്കാം എന്നൊരു ഡയലോഗും ഇട്ട് അവൻ പോയി, കഴിക്കാൻ വിളിച്ചെങ്കിലും അവന്റെ ഫ്രണ്ട്‌സ് ഉള്ളത്കൊണ്ട് വേറെ ഒരു ദിവസം കേറാം എന്നവൻ പറഞ്ഞു
അങ്ങനെ റൂമിൽ ഇരിക്കുമ്പോൾ ആണ് അവൾ എന്റെ അടുത്ത് വന്ന് നിൽക്കുന്ന കണ്ടേ
” ഉം എന്താ… ”
ഞാൻ അവളെ നോക്കാതെ പറഞ്ഞതും.. എന്തോ പറയാൻ വന്നവൾ പെട്ടെന്നു ഒന്നും ഇല്ലെന്ന് പറഞ്ഞു തിരിച്ചു പോകാൻ ഡോർ തുറന്നതും ഞാൻ അവളെ വലിച്ചു നെഞ്ചിലേക്കു ഇട്ടു.
” എ…. എന്താ.. “.
പെണ്ണ് നന്നായി വിറക്കുണ്ട്.. എന്റെ നെഞ്ചിൽ തന്നെയാണ് കിടപ്പ് ഒന്ന് മാറാൻ പോലും നോക്കണില്ല. വിജാരംഭിച്ചു പോയിക്കാണും
” എന്താ ആമി പേടിയാണോ എന്നെ ”
അവൾ ഒന്നും മിണ്ടില്ല എന്നെ ഒന്ന് നോക്കിട്ടു വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്ന പെണ്ണിന്റെ കണ്ണുകളിൽ ഒരു പരിഭവം ഒളിഞ്ഞു കിടപ്പുണ്ട്
” എന്റെ ആമിക്ക് ഇഷ്ടയില്ലേ ഇവിടെ ആരേം…. ”
ആദ്യം ഒന്ന് ഞെട്ടിയെകിലും, അവൾ എന്റെ മുഖത്തേക് നോക്കി ആയെന്ന് തലയാട്ടി…
” എന്നെ ഇഷ്ടയോ… ”
അത് ഞാൻ ചോദിച്ചപ്പോ പെണ്ണ് നാണംകൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി
” അതേ… സോറിട്ടോ… നുമ്പേ കരയി…. ”
പറയുന്നതിനു മുന്നെ അവൾ എന്റെ വാ പൊത്തി വേണ്ടെന്ന് തലയാട്ടി ഞാൻ അവളുടെ മുഖം തിരിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് കൊടുത്ത് പെണ്ണ് ഒന്ന് ഞെട്ടി പിന്നെ ഞാൻ നെറ്റിയിൽ ചുണ്ടമർത്തി അവൾ കണ്ണുകൾ അടച്ചു അത് ഏറ്റുവാങ്ങി.. പിന്നെ അനക്കം ഒന്നും ഇല്ല
നെറ്റിയിലെ സിന്ദൂരത്തിനു വല്ലാത്ത ഒരു തെളിച്ചം.. അത് എന്റെ സ്നേഹത്തിന്റെ ആഴം ആണെന്ന് ആ നിമിഷം ഞാൻ അറിഞ്ഞു. അല്ലേലും സീമന്തരേഖയിലെ ചുവപ്പ് എല്ലാ ഭർത്താക്കൻമാർക്കും ഒരു വികാരമാണ് ( നല്ലത് ചിന്തിക്കു ലോകമേ )
ഉമ്മയുടെ ഹാങ്ങ് ഓവർ കഴിഞ്ഞതും പെണ്ണ് എന്നിൽ നിന്ന് അകന്നു മാറാൻ നോക്കി
” പോവ്വാ… അമ്മ അന്വേഷിക്കും ”
എന്നെ വിട്ട് മാറി അത് പറഞ്ഞു അവൾ വാതിലിൽ എത്തി ഒന്ന് തിരിഞ്ഞു നോക്കി ഞാൻ എന്താ എന്ന് ചോദിച്ചപ്പോ ഒരു കള്ളച്ചിരി
” എനിക്ക് ഇഷ്ട്ടാട്ടോ… ഈ പൊട്ടക്കണ്ണനെ..’”
