ഒന്നിന്റെ അംഗം കഴിഞ്ഞോ എന്റീശോയേ…. അടുത്തതിനായി എന്റെ തൊളിൽ തോണ്ടിയ അവളെ നോക്കുമ്പോ കുറുമ്പോടെ ഉള്ള മുഖം കണ്ടു. ചിരിച്ചു കൊണ്ട് തന്നെ എന്റെ പാതിയും അവൾ സ്വന്തം ആക്കികഴിഞ്ഞിരുന്നു,
” അഹ് ഇനി പറ എന്താണ് എന്റെ പെണ്ണിന്റെ ഭാവി പരുപാടി ”
“എന്ത് പരുപാടിയാ…. എനിക്ക് ഏട്ടന്റെ കൂടെ ഇങ്ങനെ എന്നും സന്തോഷത്തോടെ ജീവിച്ചാൽ മതി.. ”
കോൺ ഐസ്ക്രീംന്റെ മുകളിൽ താജ്മഹൽ തീർക്കുന്നതിന്റെ ഇടയിൽ എന്റെ മുഖത്തേക്ക് നോക്കിയാണ് പെണ്ണ് സംസാരിക്കുന്നത്
ഓ അങ്ങനെ ആണല്ലേ… അഹ് കാണിച്ചുതരാം
” നിനക്ക് ഇപ്പോ എത്രവയസ്സുണ്ട് ”
വീണ്ടും ആ മുഖത്തു കളിയാക്കലിന്റെ ചിരി
“എനിക്ക് 20 ആയി… എന്തിനായേട്ടാ… ”
” നിന്നെ ഒന്നുടെ കെട്ടിക്കാൻ എന്തേ… നമ്മക്ക് ഒന്നുടെ ആലോജിക്കന്നെ… “
പെട്ടന്ന് കഴിപ്പ് നിർത്തി എന്നെ നോക്കി ഞാൻ ചിരിക്കുന്നത് കണ്ടതും പെണ്ണിനെ കളിയാകുവാണെന്ന് മനസ്സിലായി
” നല്ല ഒരാളെ കിട്ടുവാണെകിൽ നോക്കിക്കോ… എല്ലാം ഏട്ടന്റെ ഇഷ്ടംപോലെ,”
നാക്ക് കടിച്ചുകൊണ്ട് ഇടങ്കണ്ണിട്ട് എന്നെ പാളിനോക്കുണ്ട് പെണ്ണ്, ഇപ്പോ അവൾക്കു ഒരു കുഴപ്പവും ഇല്ല
” ആടി നിന്നെ കെട്ടിക്കടി ഞാൻ… ദേ ഒരണം വെച്ച് തന്നാലുണ്ടല്ലും. ആഹ്ഹ്….അത്പോട്ടെ ഇത് പറ,
നിനക്ക് എന്താകാൻ ആയിരുന്നു ആഗ്രഹം..? ”
” അതിപ്പോ… നേരത്തെയൊക്ക ഡോക്ടർ ആകാൻ ആഗ്രഹം ഉണ്ടായിരുന്നു അപ്പുറത്തെ വീട്ടിലെ മീനാക്ഷിയേച്ചി ഒക്കെ ഡോക്ടറ്‍ന് പഠിക്കുമ്പോ ഒരുപാട് ആഗ്രഹിച്ചതാ പിന്നെ അതൊന്നും നമ്മടെ കൈയിൽ അല്ലലോ ഏട്ടാ. ”
ഇപ്പോളും ഐസ്ക്രീം കഴിപ്പിൽ തന്നെയാണ് കക്ഷി
” എന്നാൽ ചിലതൊക്കെ നമ്മടെ കൈയിൽ തന്നെയാണ് പെണ്ണെ…. ”
ആറ്റിലേക് ഒരു കല്ല് പെയ്ച്ചു ഞാൻ അവൾക് നേരെ ഇരുന്നു. പുള്ളിക്കാരത്തി ഒന്നും മനസിലാകാതെ ഇരിക്കുണ്ട്
” അതായത് ഉത്തമാ… നീ ഇനി പഠിക്കാൻ പോകുന്നുണ്ടെന്നു, മനസ്സിലായോ..?? ”
” ഒന്ന് പോ ഏട്ടാ ചുമ്മാ ഓരോന്ന് പറയാതെ..”
എന്നെ പിടിച്ചു ചെറുതായി തള്ളി അവൾ എണ്ണിറ്റു, മൈര് ഇപ്പോ വെള്ളത്തിൽ പോയേനെ പുല്ല്.. ഇപോത്തന്നെ അവളുടെ വിധവ പെൻക്ഷനുള്ള അപേക്ഷ കൊടുക്കേണ്ടി വന്നേനെ
” ഒന്നവിടെ നിന്നെ മോള്…. ”
അവൾ തിരിഞ്ഞുനിന്ന് എന്തെന്ന് ഉള്ള ഭാവത്തിൽ പുരികം മുകളിലേക്ക് ഉയർത്തി
” ഞാൻ തമാശ പറഞ്ഞതല്ലെടോ.. താൻ ഇനി പഠിപ്പ് കംപ്ലീറ്റ് ചെയ്യണം, പിന്നെ നീ എന്നോട് പത്തുവരെ പോയിട്ടുള്ളൂ എന്ന് പറഞ്ഞത് നൊണയാണെന് എനിക്ക് മനസിലായി. എന്തിനങ്ങനെ പറഞ്ഞു എന്നെനിക് അറിയണ്ട പക്ഷെ എന്റെ മോള് ഇനി പഠിക്കും അത് എന്റെ വാശിയ… ”
ഇത്രേം പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നടന്നു കണ്ണുകൾ കലങ്ങിട്ടുണ്ട് ആ ഉണ്ടക്കണ്ണിൽ എന്നോട് ഉള്ള നന്ദിയറിയിക്കുന്നതായി എനിക്ക് തോന്നി
“” ഏട്ടാ…. ”
എന്റെ നെഞ്ചിലേക്ക് ചാരി നിന്നവൾ മിഴികൾ വാർത്തു
” അത്പോലെ നിന്റെ… അല്ല നമ്മടെ അഞ്ജുവും പഠിപ്പ് തുടരും.. അവള് എന്റെ കൂടെ അനിയത്തിയല്ലെടി.. ”
അതുപറയുമ്പോ എന്നിൽ ഇതുവരെ ഞാൻ പോലും അറിയാത്ത ഭാവം ആയിരുന്നു എന്തൊക്കയോ തീരുമാനിച്ചത് പോലെ.. അവളുടെ പിടി ഒന്നുടെ മുറുകി
” ദൈവം എന്നൊരാൾ ഉണ്ടെന്നെനിക്കു മനസിലായി ആ ദൈവാ എനിക്ക് ഈ ചെക്കനെ തന്നെ… പക്ഷെ എന്നാലും., ഏട്ടാ അത്…”
“നീ ഒന്നും പറയണ്ട ഞാൻ എല്ലാം തീരുമാനിച്ചു.. എല്ലാരോടും ഞാൻ പറഞ്ഞോളാം.”
അവളുടെ വാക്കുകൾക്കു പൂർണ്ണത വരുത്താതെ എന്റെ മറുപടിയിൽ അവൾ ഒന്നും മിണ്ടാതെ നിന്നു,
പിന്നീട് വീട്ടിലെക്ക് ഉള്ളയാത്രയിൽ ആരും ഒന്നും മിണ്ടില്ല… അമ്മ താമസിച്ചത് എന്താണെന്ന് ചോദിച്ചപ്പോ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു. അങ്ങനെ അടുക്കളയിൽ എല്ലാരും കാര്യമായ പണിയിൽ ആണെന്ന് കണ്ടതും ഞാൻ ഹാളിൽ അച്ഛന്റെയും ഏട്ടന്റെയും അടുത്തായിരുന്നു ഒറക്കെ എല്ലാരേം വിളിച്ചു…
” എന്തിനാടാ കിടന്ന് ഒച്ചയിടുന്നെ… ഏഹ് ”
തന്തപ്പടിയാണ് കാര്യമായിട്ട് പത്രം വായിക്കുവാണ് കാർണോർ. ഇങ്ങേർക്ക് നാളെ വല്ല പരീക്ഷയും ഉണ്ടോ ഇങ്ങനെ കിടന്ന് വയ്ക്കാൻ. ഞാൻ ആണെകിൽ അങ്ങാടി ചരമക്കോളത്തിന്റെ നിലവാരം നോക്കാൻ മാത്രെ പത്രം എടുക്കു.. ആർക്കാണ് സെഞ്ചുറീ എന്നറിയണമല്ലോ.
