സോറി…. ബൈ ദി ബൈ….ഞാൻ വിഷയത്തിൽ നിന്നും തെന്നിമാറിയോ..
അങ്ങനെ എല്ലാരും ഹാളിൽ ഹജർ ആയി
” ഞാൻ എല്ലാരേം വിളിച്ചതെ ഒരു കാര്യം പറയാനാ… ”
ഞാൻ എല്ലാരുടേം മുഖത്തേക്ക് നോക്കി എല്ലാരിലും ഞാൻ എന്താണ് പറയാൻ പോകുന്നത് എന്നുള്ള ആകാംഷ
” അഹ് നീ കിടന്ന് ആശ്വമേധം കളിക്കാതെ കാര്യം പറയ്… ”
ഞാൻ ലാഗ് അടിപ്പിക്കുന്നത് ഏട്ടന് സുഖിച്ചില്ല അതിന്റെയാണ്,
ഞാൻ അവളെ പഠിപ്പിക്കുന്ന കാര്യവും അഞ്ജുവിനെ പഠിപ്പിക്കുന്ന കാര്യവും പറഞ്ഞു. അവൾ അപ്പോളും തല കുമ്പിട്ടിരിപ്പാണ്
” അത് നല്ലൊരു കാര്യമാണല്ലോ…. എന്നാൽ അങ്ങനെതന്നെ നടക്കട്ടെ എന്തേ… ”
അച്ഛന്റ്റെ അതെ അഭിപ്രായമായിരുന്നു എല്ലാർക്കും
” മോൾക് എന്തേലും പറയാൻ ഉണ്ടോടാ…. ”
ഏട്ടൻ അങ്ങനെ ചോദിച്ചപ്പോ പെണ്ണ് നിന്ന് കരയാൻ തുടങ്ങി
” നിക്ക്…. നിക്കൊന്നും വേണ്ടെട്ടാ…. നിങ്ങള് എന്നോട്.. ഈ കാണിക്കണ സ്നേഹം കാണുമ്പോ.. എന്തോ ഒരു വിഷമം… വെഷമം പോലെത്തൊന്നാ.. അർഹതയില്ലാത്തത് ആഗ്രക്കുന്നത് പോലെ, നിക്ക് ഒന്നുഅറിയുല്ല.. ”
എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ചപോലെ തോന്നി. അച്ഛന്റ്റെ കണ്ണുവരെ നനഞ്ഞത് എന്നെ അത്ഭുതപെടുത്തി കാരണം അച്ഛൻ കരയുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല.അപ്പൊ അത്രത്തോളം അച്ഛൻ അവളെ സ്നേഹിക്കുണ്ട്..
” മോളെ… നിന്നെ ഞങ്ങള് സ്വന്തം മോളായിട്ടാണ് കാണുന്നെ അതുകൊണ്ട് ഇനി അങ്ങനെ ഉള്ള ഒരു ചിന്തയും വേണ്ടാട്ടോ… ”
അവളുടെ നെറുകിൽതലോടിയ കൈകൾ അവളുടെ മുഖത്തുടെ ഒലിച്ചിറങ്ങിയ കണ്ണീർച്ചാൽ തുടച്ചുമാറ്റുമ്പോളും പെണ്ണിന്റെ മുഖം എന്നിലായിരുന്നു, ഒരു ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ചു ഞാൻ അവിടെ നിന്നും എണ്ണിറ്റ്. ഫുഡും കഴിച്ചു ഒരു ബെഡിൽ രണ്ടുപ്പുറമായി തിരിഞ്ഞു കിടന്നു, എപ്പോളോ ഉറക്കത്തിലേക്ക് വീണ ഞാൻ ഉറക്കം ഉണ്ടാർന്നപ്പോ കാണുന്ന കാഴ്ച ഇന്നലെ വാങ്ങിയ കറുത്ത ചുരുദാറും ഇട്ട് ഇറനായി നിൽക്കണ പെണ്ണിനെയാണ്. ബ്ലാക്കിൽ വൈറ്റ് ഷെഡ് വരുന്ന മോഡൽ ഒന്നാണ് അവൾ ധരിച്ചിരിക്കുന്നെ, പൂർണ്ണചന്ദ്രന്റെ തെളിച്ചമുള്ള ആ ഓമനമുഖത്തിന് ഭംഗി കൂട്ടുന്ന അഞ്ജനം എഴുതിയ ഉണ്ടകണ്ണുകളും ചുവന്നു തുടുത്ത തത്തമ്മ അധരങ്ങളും നെറ്റിയിൽ ഒരു കുഞ്ഞുപൊട്ടിനു അതിന് പുറമെ ചന്ദനകുറിയും, സീമന്തരേഖയിൽ ചോര ചലിച്ചതുപോലെയുള്ള ചുവപ്പും തൊട്ട് എന്റെ മുന്നിൽ നിൽക്കുന്ന എന്റെ പെണ്ണിനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു പൊയി.
” എന്തേ… നോക്കണേ പോണ്ടേ നമ്മക്ക്. ”
കൈവിരൽ ഞൊടിച്ചു അവൾ വിളിച്ചപ്പോ പെട്ടന്ന് സ്വബോധം വീണ്ടെടുത്തു
“ഏട്ടന്റെ ഡ്രസ്സ് ഞാൻ തേച്ചുവെച്ചിട്ടുണ്ടേ.. അഹ് പിന്നെ..”
അത്രേം പറഞ്ഞു തിരിഞ്ഞു നടന്ന പെണ്ണ് പെട്ടെന്നു തിരിഞ്ഞു നോക്കി
” കുഞ്ഞു വീടാട്ടോ എന്റേ.ഒരു സൗകര്യവും ഇല്ല ഏട്ടന് ഇഷ്ടവില്ല അവിടെ… അച്ഛനോട് പറഞ്ഞപ്പോ അതൊന്നും മോള് ചിന്തിക്കണ്ട ഏട്ടനേം കൂട്ടി പോയി വരാൻപറഞ്ഞു … ”
ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് നടന്നു അവളുടെ ഇടുപ്പിലൂടെ കൈയിട്ട് എന്നിലേക്ക് അടുപ്പിച്ചു പെണ്ണ് ഒന്ന് വിറച്ചു.. പെട്ടെന്ന് നാണം ഇരച്ചു കയറിയ കവിളിൽ ഒരു മുത്തം കൊടുത്ത് ഞാൻ ബാത്‌റൂമിലേക്ക് കേറി അവൾ അതെ നിൽപ്പ് തന്നെ… എന്താ ചെയ്യാ..
——— ———
എല്ലാരോടും യാത്രയും പറഞ്ഞു ഞാൻ എന്റെ ബൈക്ക്നു തന്നെ പോകാൻ ആയി റെഡിയായി
” എനിക്ക് പേടിയാ… ഞാൻ ഇല്ല ഇതില് ”
പുറകിൽ കേറാതെ പേടിച്ചു നില്കുവാണ് പെണ്ണ്…
” എന്റെ അജു നീ നിന്റെ മറ്റേ ബൈക്കിനു പോ.ആല്ലേൽ കാറിനു പോ… ചുമ്മാ ആ കൊച്ചിനെ ഇട്ട് വട്ടുകളിപ്പിക്കാതെ.. ”
അമ്മ എന്നോടായി പറഞ്ഞിട്ട് വെളിയിലേക്ക് ഇറങ്ങി
” അമ്മ ഇത് എങ്ങോട്ടാ…? ”
” നിങ്ങള് പൊക്കോ.ഞാൻ രമണിയെ ഒന്ന് കണ്ടിട്ട് വരാം… പോയിട്ട് വാ മോളെ…”
കണ്ണൂരണ്ടും അടച്ചുകാട്ടി അമ്മ ഗേറ്റ് കടന്നു വെളിയിൽ ഇറങ്ങി
അതോടെ ഞാൻ പോയി ഹിമാലയൻ തന്നെ എടുത്ത് അതിലും കേറാൻ ശംകിച്ചു നിന്നവളെ രണ്ടു പറഞ്ഞപ്പോ ഒറ്റചാട്ടത്തിന് പിറകിൽ കേറി
