” എന്റെ അച്ഛാ.. ഇവരുടെ പഠിപ്പിന്റെ കാര്യം ഒന്നും ഓർത്ത് ആരും വിഷമിക്കണ്ട ഞാൻ നോക്കിക്കോളാം ”
ഞാൻ അഞ്ചുനേ ഒന്നുടെ ചേർത്ത് പിടിച്ചു പാവം അത് കരയുവാണ്
” മോനെ.. മോനിപ്പോ ഞങ്ങളോടും എന്റെ കുഞ്ഞിനോടും കാണിക്കുന്ന സ്നേഹം അതിന് തന്നെ ഞങ്ങൾക് എന്ത് യോഗ്യത ഉണ്ടോന്നുപോലും ഞങ്ങൾക്കറിയില്ല . ആ വലിയ മനുഷ്യന്റെ കാരുണ്യത്തിൽ ആണ് ഞങ്ങൾക് ഇതെല്ലാം ഇതെല്ലാം…”
അവിടെ പിന്നെ കരച്ചിലിന്റെ പേമാരി ആയിരുന്നു.. മൈര് ആരെക്കിലും വിഷമിച്ചാൽ എനിക്കും സങ്കടാവും മനുഫെക്ചറിങ് ഡിഫുൾട് ആണ്..
” ഒന്നും ഇനി പറയണ്ട അഞ്ചുന് നെക്സ്റ്റ് വീക്ക് തൊട്ട് ക്ലാസ്സ് തുടങ്ങും.. ”
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് ഒരു അനിയത്തികുട്ട്യേ കിട്ടിയതിന്റെ സന്തോഷത്തിൽ എന്റെ കണ്ണും നിറഞ്ഞു ഇതെല്ലാം നോക്കി നിറഞ്ഞു തുളുമ്പിയ ഉണ്ടാക്കണ്ണുകളിൽ എന്നോടുള്ള പ്രണയം കാണാനിക് കഴിഞ്ഞു
കുറച്ച് നേരം അഞ്ചുന്റെ കൂടെ എന്റെ ഫോണിൽ എന്തൊക്കെയോ കണ്ടുകൊണ്ടിരുന്നു അവൾ ഇപ്പോ ഫുൾ ടിം എന്റെ തോളിൽ തുങ്ങി നടപ്പാ, അച്ഛൻ വിളിച്ചപ്പോ ഫോൺ അവൾക് കൊടുത്ത് ഞാൻ അച്ഛന്റെ കൂടെ കവലയിലേക്ക് ഇറങ്ങി അവിടെ മുപ്പരുടെ കുറെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടായിരുന്നു അവർക്ക് എന്നെ പരിഞ്ചയപെടുത്തേണ്ട കാര്യം ഇല്ല വിശ്വനാഥൻറെ മകൻ എന്ന് എല്ലാർക്കും അറിയായിരുന്നു ഈ തന്ത ആളൊരു സംഭവം തന്നെ… കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഉച്ച അടുകാറായപ്പോ ഞങ്ങൾ വീട്ടിലെക്ക് നടന്നു. വരുന്നവരവിലും ഞങ്ങൾ ഓരോന്ന് സംസാരിച്ചു പുള്ളിക് നല്ല പോസറ്റീവ് മൈൻഡ് ആണ്.ഫുൾ ഒൺ ഫുൾ പവർ,കുറച്ച് ഉണങ്ങി പോയെന്നെ ഉള്ളൂട്ടോ
വരുന്ന വഴിക് ഞങ്ങളുടെ തന്നെ സ്ഥലം കണ്ട് അവിടേം കേറി പണിക്കാർ ഒക്കെ എന്നെ നോക്കി ചിരിച്ചു.. ഞാനും. എന്തിനോ വേണ്ടി
അവിടുന്ന് തിരിച്ചു വരുന്ന വഴിക്ക് ഞങ്ങൾ രണ്ടു നാരങ്ങ വെള്ളോം കാച്ചി വീട്ടിലെക്ക് വെച്ചുപിടിച്ചു,വീട്ടിൽ എത്തിയപ്പോ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു.. അതല്ല എന്റെ പെണ്ണിന്റെ മുഖം കടന്നല് കുത്തിയത് പോലെ ഉണ്ട് എന്നെ ഒന്ന് നോക്കുന്നുകൂടിയില്ല,കൈ കഴുകാൻ പോയപ്പോ പെണ്ണിന്റ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തതിനു എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് കൈയിൽ ഉണ്ടായിരുന്ന തോർത്തു എന്റെ കൈയിൽ തന്നിട്ട് ഒറ്റ പോക്ക്,ഇതിപ്പോ എന്താ സംഭവം എന്നോർത്തു ഞാൻ കഴിക്കാൻ ഇരുന്നപ്പോളും അവസ്ഥ മറിച്ചായിരുന്നില്ല. അഞ്ചു ഇതെല്ലാം കണ്ട് ചിരിക്കുണ്ട് എന്താണെന്ന് ചോദിച്ചപ്പോ പിന്നെ പറയാം എന്ന് പറഞ്ഞു അവൾ കഴിക്കാൻ തുടങ്ങി, എന്റെ അടുത്ത് നിന്ന് എല്ലാം വിളമ്പി തരുണ്ടങ്കിലും ഒന്ന് നോക്കുന്നുകൂടിയില്ല
കഴിച്ചു കഴിഞ്ഞു ഉമ്മറത്ത് പാ വിരിച്ചു ഇരിക്കുമ്പോ ദാ വരാണ് എന്റെ പുന്നാര അനിയത്തി, അവൾ വന്നു എന്റെ അടുത്തായി ഇരുന്നു എന്റെ ഫോണിൽ കളിച്ചോണ്ടിരിക്കുന്നു
” ഏട്ടാ… ”
മുഖം ഫോണിൽ തന്നെ വെച്ചാണ് വിളി
” മ് എന്താടാ.. ”
ഞാൻ കണ്ണടച്ചിരുന്ന ഇരുപ്പിൽ തന്നെ വിളിയും കേട്ടു
” ഏട്ടന് എത്ര മസിൽ ആ… ”
ഏഹ്… മസിലൊ ഇനി എന്നെ ഇറച്ചി വിലക്ക് തൂക്കി വിൽക്കാൻ പോവണോ ഈശ്വരാ …
” എന്തോന്ന്.. ”
ഞാൻ കണ്ണുതുറന്നു അവളെ നോക്കി അപ്പോ എന്റെ ഒരു ഫോട്ടോ അവൾ ഫോണിൽ കാണിച്ചു ഓ സിസ്പാകിന്റെ കാര്യവാ.. ഓ.
” അത് ഒരു ഇട്ടേണ്ണം ഉണ്ട് എന്നതാകാര്യം .. ”
” ഏട്ടന് അവിടെ ഫാഷൻ മോഡൽ ആയിട്ടാണോ ജോലി… ”
” അതേല്ലോ.. ”
” എന്റെ ഒരു കൂട്ടുകാരി പറഞ്ഞായിരുന്നു ഏട്ടനെ ടീവിയിൽ കാണിച്ചെന്ന്.പക്ഷെ ഞാൻ കണ്ടിട്ടില്ല .”
“അതിപ്പോയെന്താ ഞാൻ മോളുടെ അടുത്തില്ല ദേ കണ്ടോ…”
ഞാൻ അത് പറഞ്ഞു നേരെ ഇരുന്നപ്പോ പെണ്ണ് ചിരിക്കാൻ തുടങ്ങി
അപ്പോളാണ് എനിക്ക് വേറെ ഒരു കാര്യം ഓർമ്മ വന്നേ
” അല്ല നിന്റെ ചേച്ചി എന്തിനാ നുമ്പേ മുഖവും വീർപ്പിച്ചു നിന്നെ ”
ഞാൻ എന്തോ ഓർത്തെന്ന പോലെ അവളോട് ചോദിച്ചപ്പോ പെണ്ണ് പറയാൻ തുടങ്ങി
