പെണ്ണ് കലിച്ചുതുള്ളി നിൽകുവാ ലാസ്റ്റ് പറഞ്ഞത് എനിക്ക് നന്നായി തന്നെ കൊണ്ട്
” ഇനി ഇത്പോലെ എന്തേലും നിന്റെ വായിൽ നിന്ന് വന്നാ പിന്നെ പറയാൻ നി ഉണ്ടാവില്ല… ”
എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ട് പേടിച്ച പെണ്ണ് ഓടി എന്നെ കെട്ടിപിടിച്ചു ഞാൻ തിരിച്ചു പിടിക്കാനോ സമാധാനിപ്പിക്കാനോ ശ്രമിച്ചില്ല
” എനിക്ക്.. നിക്ക് പേടിയാ എന്നെ ഇട്ടിട്ട് പോവോന്നു, എന്റയാ ആർക്കും കൊടുക്കൂല ഞാൻ.. ”
ബോധം ഇല്ലാതെ പുലമ്പുന്ന അവളെ ചേർത്ത് പിടിക്കാനേ ആയുള്ളൂ എനിക്ക്, ഞാൻ അവളെ ഉപേക്ഷിച്ചു വേറെ പോകുമോ എന്നുള്ള പേടിയാണ് പാവത്തിന്
” ഞാൻ നിന്നെ വിട്ട് പോകണം എങ്കിൽ എന്റെ ജീവന്റെ തുടിപ്പ് നിലയ്ക്കണം, അങ്ങനെയല്ലാതെ അതുണ്ടാവില്ല ആമി.”
മറുപടി ഒന്നും പറയാതെ കുറെ നേരം എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു, ഞാൻ എതിർക്കാനും പോയില്ലാ.
പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ നെഞ്ചിൽ നിന്ന് ചാടി എണ്ണിറ്റ്
” നിങ്ങള് കണ്ട പെണ്ണുങ്ങളുടെ കൂടെ ഷർട്ട് ഇല്ലാണ്ട് ഫോട്ടോ എടുക്കും അല്ലെ… ”
എന്റെ നെഞ്ചിൽ പൊതിരെ തല്ലുന്ന കുട്ടത്തിൽ വേറെ എന്തൊക്കയോ പറയുന്നും ഉണ്ട്.
” എടി അത് എന്റെ ജോലി യല്ലേ… ”
” എന്ത് കണ്ടപ്പെണ്ണുങ്ങളുടെ കൂടെ തുണില്ലാണ്ട് നില്കുന്നതോ.. അതോ ആ പെണ്ണൊക്കെ ഇട്ടേക്കുന്നത് കണ്ടാൽ ഹോ പറയാൻ കൂടെ വയ്യാ…”
നക്കൊക്കെ പുറത്തേക്ക് ചാടിച്ചു ശർദിക്കുന്ന ഒരു പോസും തന്നു പെണ്ണ് അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി…
” ഡോ പരട്ട കെളവാ… എവിടെ തന്റെ പുന്നാര മരുമോൻ ഏഹ്… അകത്തു ഒളുപ്പിച്ചേക്കുവാന്നൊ ഞാൻ വന്നേനും കരുതി… ഇറക്കി വിടെടോ… ”
ഏതോ ഒരു ശബ്ദം പുറത്തുനിന്നു കേൾക്കാം. ആമി പെട്ടെന്നു ഞെട്ടി എന്നിൽ നിന്ന് മാറി
” ഏട്ടാ പോയി ഡ്രസ്സ് മറു ഞാൻ ഞാൻ.ഞാനിപ്പോ വരാം ഞാൻ വന്നിട്ട് പുറത്തേക്ക് പോയാമതി. ”
അതും പറഞ്ഞവൾ വെളിയിലേക്ക് ഇറങ്ങി. ഞാൻ ഡ്രസ്സ് മാറ്റാനായി ഒരു വൈറ്റ് ടി ഷർട്ട് എടുത്തിട്ട്, അപ്പോളേക്കും
” ഓ തമ്പുരാട്ടി ഉണ്ടായിരുന്നോ ഇവിടെ.. എവിടെടി നിന്റെ മറ്റവൻ.. ഇറക്കി വിടെടി അവനെ ”
” സതീശാ നി ഇപ്പോ പോ.. മോൻ അകത്തുണ്ട് ദയവു ചെയ്തു ഒന്ന് പോ ..”
അച്ഛന്റെ പേടിയോടുകുടിയ സ്വരം. ഈ പേര് ഞാൻ എവിടോ സതീശൻ….?
“ഓ… ഒരു മോൻ അവനുംകൂടെ കേൾക്കാനായിയാണ് പറയുന്നേ..ഇവളെ എന്റെ പെണ്ണാ എന്റെ… വടി ഇവിടെ….”
“എന്റെ പെണ്ണോ…. ച്ചി കൈയെടുക്കെടാ..”
എന്തോ കാര്യമായ സംഭവം ആണെന്ന് മനസിലായതോടെ ഞാൻ വെളിയിലേക്ക് ഇറങ്ങി, കാണുന്നത് എന്റെ പെണ്ണിന്റെ കൈയിൽ പിടിച്ചു വലിക്കുന്ന ഒരുത്തനെയാണ് കുടിച്ചിട്ടുണ്ടെന് അവനെ കണ്ടാൽ തന്നെ അറിയാം
” നീ ആരെ കണ്ടാടി ചാടുന്നെ ഏഹ്…ആ കൊന്തനെയോ… അവനോട് പോകാൻ പറഞ്ഞിട്ട് എന്റെ കൂടെ വാ ഞാൻ നിന്നെ നോക്കിക്കോളാം.. ”
എന്ന് പറഞ്ഞതെ ഓർമ്മയുള്ളു അവന് മുന്നിൽ നിന്ന അച്ഛനെ മാറ്റി എന്റെ വളത്തുകാൽ അവന്റെ നെഞ്ചിൽ പതിഞ്ഞത് നിമിഷനേരം കൊണ്ടാണ് അവന്റെ പിടി അവളുടെ കൈയിൽ ആയതിനാലും അവൾ ഒന്ന് വെച്ചുപോയി ഞാൻ അവളെ പെട്ടെന്നു തന്നെ എന്നോടടുപ്പിച്ചു
അവൻ കിടന്നിടത്തുനിന്ന് ചാടി എന്നിറ്റ് എടാ… എന്ന് വിളിച്ചതെ ഉള്ളൂ എന്നെ കണ്ട് അവൻ ഒന്ന് ഭയന്നു എല്ലാരേം മാറി മാറി നോക്കി .. അവനെ വെക്തമായി കണ്ടതെ എന്റെ മുഖത്ത് ഒരു ക്രൂരച്ചിരി ഉണ്ടായിരുന്നപ്പോ… എല്ലാരും ഞങ്ങളെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു.
” അർജുൻ സർ…. ”
അവന്റെ വായിൽ നിന്ന് വീണ എന്റെ പേര് അവിടെ ഉള്ളവരെ എല്ലാം സംശയത്തിന്റെ മുൻ മുനയിൽ നിർത്തി
തുടരും……. ❤️
സസ്നേഹം
വേടൻ ❤️❤️
