നാമം ഇല്ലാത്തവൾ – 2 Like

” നിക്കെടി അവിടെ …’”

പുറകെ ഓടാൻ നോക്കിയതും എന്റെ കാല് കട്ടിലിന്റെ കോണിൽ തട്ടി, ഞാൻ നിലവിളിച്ചു അവിടെ ഇരുന്നു പോയി. ഒരു കാര്യവും ഇല്ലായിരുന്നു എവിടോ ഇരുന്ന പാമ്പിനെ വേറെ പാലടത്തും വെച്ച അവസ്ഥയായി പോയി

” എന്താ… എന്തേട്ടാ… ”

അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. മുട്ട് കുത്തി എന്റൊപ്പം ഇരുന്നു എന്റെ കാല് നോക്കി

” എന്റെ കൃഷ്ണാ… ചോര വരണുണ്ടല്ലോ… ”

അവൾ വെപ്രാളപ്പെട്ട് ചുറ്റും ഒന്ന് നോക്കി, പിന്നീട് എന്റെ കാലിലെ ചെറുവിരൽ വായിലേക്ക് വെച്ച് ആ ചോര നുണഞ്ഞു

” ഹാ… എന്താ ആമി നീ ഈ കാണിക്കണേ… ”

അവളുടെ ആ പ്രവർത്തി ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് ഞാൻ കാല് വലിച്ചു

” തുപ്പല് നല്ലതാ മുറിവിന്, ”

നിഷ്കളങ്കമായ അവളുടെ മറുപടിക്ക് മുന്നിൽ ഞാൻ ഒന്ന് നിന്ന് പോയി. ഓരോ കോണച്ച വിശ്വാസം,എങ്കിൽ പിന്നെ ഹോസ്പിറ്റലിൽ ഒരുലോഡ് തുപ്പലിറക്കിയാൽ മതിയല്ലോ..

” അവള്ടെ ചികിത്സാ…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. വാ ഇങ്ങോട്ട്…. ”

അവളേം വലിച്ചു ബാത്‌റൂമിൽ കേറി കൈയിൽ വെള്ളം നിറച്ചു അവളുടെ വാ കഴുകി കൊടുത്ത് അപ്പോളെല്ലാം എന്നെ തന്നെ ഉറ്റുനോക്കുവായിരുന്നു ആ ഉണ്ടകണ്ണുകൾ

” നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി… ”

ഒരു ചിരി സമ്മാനിച്ചവൾ വെളിയിലേക്ക് ഇറങ്ങി

” അതേ…. ഒരുങ്ങിക്കോ നിന്റെ വീട്ടിലെക്ക് പോണ്ടേ…. നുമ്പേ അതല്ലേ മോള് പറയാൻ വന്നേ… ”

ആ മുഖത്ത് അമ്പരപ്പ് ഇതെങ്ങനെ എന്നൊരു ഭാവം. ചെറുനനവ് വീണ കണ്ണുകളിൽ തിളക്കം.

” വേണ്ടെട്ടാ… നാളെ പോകാം വീട്ടിൽ.

പിന്നെ….. എനിക്ക് ഇന്ന് ഒന്ന് അമ്പലത്തിൽ പോണവായിരുന്നു.. ”

ഡോറിന്റെ അവിടെ നിന്ന് തിരിഞ്ഞു നോക്കിയ അവളോട് റെഡി ആയിക്കോ എന്ന് പറഞ്ഞപ്പോ. തലയാട്ടി അവൾ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കേറി .. ഞാനും ഫ്രഷ് ആകാൻ താഴേക്കു പോയി
ഞാൻ കുളികഴിഞ്ഞു ഇറങ്ങിവന്നപ്പോ പെണ്ണ് അമ്മയോടും ചേട്ടത്തിയോടും എന്തൊക്കയോ സംസാരിച്ചു അടുക്കളയിൽ സഹായിക്കുന്നു.. അമ്മ അവളെ വലുതായി ജോലി ഒന്നും ചെയ്യിപ്പിക്കാൻ സമ്മതിക്കുന്നില്ല.തള്ള ഓവറക്ട് ചെയ്തു ചളവാക്കുവോ..

. ” എന്തോന്നാടാ സ്വന്തം ഭാര്യയെ ഒളിഞ്ഞു നോക്കുന്നോ… ”

എന്റെ പുറത്ത് ഒരു കൈ വന്നു വീണപ്പോൾ ആണ് ഞാൻ തല ചരിച്ചു നോക്കിയേ.ഏട്ടനാ

” ഏയ്യ് ഞാൻ വെറുതെ അവരെ നോക്കുവായിരുന്നു ”

” അവരെയൊ…. അതോ അവളെയോ…. ”

എന്തോ അർത്ഥം വെച്ച് സംസാരിക്കണപോലെ.. നമ്മക്ക് പിന്നെ നാണം അടുത്തൂടെ പോലും പോകാത്തത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. ഒരു ഇളിയും പാസ്സാക്കി ഞാൻ ഹാളിലേക് നടന്നു

” ആമി….. ”

ഹാളിൽ ഇരുന്ന് നീട്ടി വിളിച്ചു.. ഞാൻ അല്ലാതെ വേറെ ആര്

” അഹ് വരാണു….. ”

“ഓ… അവന്റെയൊരു കാമി.. എണ്ണിച്ചു പോടെ…”

ഈ പെണ്ണുമ്പുള്ളക്ക് എന്തോ കൊഴപ്പമാടെ എവിടേതിരിഞ്ഞാലും ഉണ്ടല്ലോ

” അയ്യോ ഇത് എവിടുന്ന് പൊട്ടിമുളച്ചു വരണ് ”

വെളിയിലേക്ക് കാലെടുത്തു കുത്തിയ ഏട്ടത്തിയോട് തികച്ചും പുച്ഛം കലർത്തിയാണ് ഞാൻ അതുപറഞ്ഞത്.

” പോടെ… പോടെ.. പോടേയ്യ്. ”

. അതിലും നൂറിരട്ടി പുച്ഛം ചേർത്ത് മറുപടി വന്നപ്പോൾ എനിക്ക് വയറു നിറഞ്ഞു

എന്റെ വിളിക്കേട്ട് വരുന്നുണ്ട് പെണ്ണ് പെണ്ണിന് ഇപ്പോ വലിയ പേടിയൊന്നും ഇല്ല എന്റെ അടുത്തേക്ക് ഒരു ചിരിയോടെ നടന്നു വരുന്നവളെ ഞാൻ ഒന്ന് നോക്കി നിന്ന് പോയി. അതുകണ്ടപ്പോ പെണ്ണിന്റെ മുഖത്ത് രക്തം ഇരച്ചു കേറി

ഒരു ചുവന്ന ചുരുദാർ വലിയ വിലയുടെ ഒന്നും അല്ലെന്ന് കണ്ടപ്പോ തന്നെ മനസിലായി.. എന്തൊക്കെ ഇട്ടാൽ എന്നാ ആ ചിരി മതിയല്ലോ എല്ലാത്തിനെക്കാളും

” പോണ്ടേ…. ”

” ഇപ്പോ വരവേ.. “
എന്നും പറഞ്ഞു ഒറ്റ ഓട്ടം അടുക്കളയിലെക്ക്.. എല്ലാരോടും യാത്ര പറഞ്ഞു നിൽകുമ്പോ അമ്മ എന്റെ അടുത്തേക്ക് വന്ന് എന്നെ മാറ്റി നിർത്തി

” എടാ അവൾക് കുറച്ച് ഡ്രസ്സ്‌ ഒക്കെ എടുത്ത് കൊടുക്കണേ..അവള് സമ്മതിക്കില്ല എന്നാലും മോൻ വാങ്ങിക്കോട്.. അവള് കൊണ്ടുവന്ന ഡ്രസ്സ്‌ മുഴുവൻ പഴയതൊക്കെയാ..”

Leave a Reply

Your email address will not be published. Required fields are marked *