നാമം ഇല്ലാത്തവൾ – 2 Like

” ഡോ….!! ”

ഒറ്റ ഞെട്ട്… പുല്ല് നല്ലജീവൻ അങ്ങ് പോയി ഏത്‌ പുന്നാര മോളാണോ,, തിരിഞ്ഞു നോക്കിയ എന്റെ നേരെ രണ്ട് പൂച്ചക്കണ്ണുകൾ നീണ്ടു

” ഹാ… താനോ…. ”

ഏത്‌ നമ്മടെ ( ഇപ്പോ നമ്മടെയാട്ടോ ) കോളേജിൽ വെച്ച് കണ്ട ആ പൂച്ചക്കണ്ണി

” എവിടായിരുന്നു.. പിന്നെ അങ്ങോട്ടേക്ക് ഒന്നും കണ്ടില്ല ”

എന്റെ തോളതോന്നു തട്ടിയുള്ള ഡയലോഗിനു ഞാൻ ഒന്ന് ചിരിച്ചു

” ഇവിടയൊക്കെ ഉണ്ടായിരുന്നു,, അഹ് നിങ്ങളും ഉണ്ടായിരുന്നോ… ”

അവളുടെ കൂടെ പുറകെ വരുന്ന കൂട്ടുകാരികളോട് ഞാൻ അത് ചോദിച്ചപ്പോ അവരിൽ ഒന്ന് രണ്ട് പേര് ചിരിച്ചു അതെ ഫ്ലോയിൽ തലയറിയാതെ ചുറ്റും നോക്കി എന്റെ തോളിന് മുകളിൽ ഇരിക്കുന്ന കൈകളെ വെട്ടിയരിയാൻ ആ കണ്ണുകൾക്ക് കഴിയും എന്നെനിക്ക്‌ തോന്നി,

” ഇടക്കൊക്കെ നമ്മളേം നോക്കണം മാഷേ അപ്പൊ കാണും…

അതെങ്ങനെയാ ഇവിടെ ഒരാൾക്ക് കാണണ്ട ആളെ കണ്ടില്ലേ… അല്ലേടി….”

ആരാര്….. എതേത്… ഇവളുമാര് എന്തൊക്കെയാ പറയണേ….ആ പറഞ്ഞവളെ നോക്കിയപ്പോ നമ്മടെ പുച്ഛക്കണി അവളെ നോക്കി ദഹിപ്പിക്കുന്നത് കണ്ടപ്പോ ഏകദേശം കാര്യം എനിക്ക് മനസിലായി തുടങ്ങി, ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി എന്നെ നോക്കി നില്കുവാണ് പക്ഷെ ദയനീയം ആയിരുന്നു ആ നോട്ടം.
” ഓ .. ഗയ്‌സ് വിട്ട് പോയി .. മീറ്റ് മൈ വൈഫ്‌ മ്ർസ് അനാമിക അർജുൻ ”

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ഒരു ചിരിയോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ പാതിയെ എന്നോട് ചേർത്ത് നിർത്തി അത് പറഞ്ഞപ്പോ അപ്പുറത്ത് ഒരു കൂട്ട ഞെട്ടൽ അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് മാറാൻ കുറച്ചതിക സമയം വേണ്ടിവന്നു…

” എന്താടോ.. ഏഹ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ …? “.

” ഏയ്യ്… ഒന്നുല്ല കല്യാണം എന്ന്.. “?

അതിന് മുഴുവപ്പിക്കാതെ ഞാൻ ചാടികേറി പറഞ്ഞു

” രണ്ടീസം ആയേള്ളൂ ”

ഞാൻ അവരോട് പറഞ്ഞപ്പോ ഒന്ന് ചിരിച്ചെന്ന് വരുത്തി ആ പൂച്ചക്കണ്ണി അനാമികക്ക് നേരെ നിന്ന്.തന്റെ വലതുകൈ ആമിക് നേരെ നീട്ടിയപ്പോ

” ഹലോ…. ”

എന്നെ ഒന്ന് നോക്കി.. ഞാൻ കൈകൊടുക്കാൻ കണ്ണുകൊണ്ട് പറഞ്ഞപ്പോ ചിരിച്ചോണ്ട് ആ കൈകൾക്കു മേലെ അവളുടെ കൈ അനാവരണം ചെയ്തു.

” എന്ത് ചെയ്യുന്നു…. വർക്ക്‌ ചെയ്യുവാണോ.. ”

. അതിന് അവൾ എന്നെ ഒന്ന് നോക്കി ഞാൻ അവർക്ക് വേണ്ട മറുപടികൾ കൊടുത്ത് അവളേം കൂട്ടി നേരെ റെസ്റ്റോറന്റ് സെക്ഷനിലേക്ക്‌ നടന്നു അവിടെ ഇരുപ്പുറപ്പിച്ചു

” അതാരാ നുമ്പേ നമ്മള് കണ്ട ആ ചേച്ചി.”

” അത് ഏട്ടത്തിയുടെ കോളേജിൽ പഠിക്കണ കുട്ട്യാ.”

ഞാൻ മെനുവിലേക്ക് ശ്രദ്ധകേന്ദ്രികരിച്ചു, ഇവിടെ വയറ് തന്തക്കു വിളിച്ചു തൊടങ്ങി അപ്പോള.

” മം, ആ കുട്ടിക്ക് ഏട്ടനെ ഇഷ്ടയിരുന്നല്ലേ…. ”

പുറത്ത് ചിരിക്കുണ്ടേലും അകത്തു ഉരുക്കുകയാണെന്ന് എനിക്ക് അറിയാം..ഞാൻ എങ്ങനും ഉപേക്ഷിച്ചു അവളുടെ പുറകെ പോകുവോന്നുള്ള തോന്നല് കാണും പാവത്തിന്

” ആ… എനിക്കറില്ല.,,, ഈ വെയ്റ്റർ എവിടെ പോയി കിടക്കണ് … ശേ”

ഞാൻ ചുറ്റും നോക്കി ഒരു വെയ്റ്റർനെ തിരഞ്ഞു
” അത്രയ്ക്കും വിശപ്പുണ്ടോ ”

” അല്ലാതെ പിന്നെ, വിശക്കാതെ ഇരിക്കാൻ എന്റെ അമാശയം പട്ടികൊണ്ടോയികുവാണല്ലോ… ”

അതിന് പെണ്ണ് കുടു കുട ചിരിച്ചു കൊണ്ടിരുന്നപ്പോ വൈറ്റർ വന്ന്,പെട്ടെന്ന് പെണ്ണ് ഡീസന്റ് ആയി

അങ്ങനെ ഫുടൊക്കെ കഴിച്ചു അവിടുന്ന് ഇറങ്ങി , നേരെ പാർക്കിലേക്ക് വണ്ടി വിട്ടു. അവിടെ ഒരു വാകമരത്തിന്റെ ചോട്ടിലായി തണലും കാറ്റും കൊണ്ട് വെള്ളത്തിന്റെ ഓളവും എണ്ണി അങ്ങനെ ഇരുന്നു… ഞങ്ങൾക് രണ്ടാൾക്കും പരസ്പരം അറിയണമായിരുന്നു…! പറയണമായിരുന്നു, സ്നേഹികണമായിരുന്നു.. അതിന് സാക്ഷിയായി ചുവന്നു പട്ടുവിരിക്കുന്ന വാക സാക്ഷിയായി.

” എന്താണ് നിന്റെ മുന്നോട്ട് ഉള്ള തീരുമാനങ്ങൾ….? ”

വെള്ളത്തിലേക്ക് കല്ലുകൾ ഇട്ട് ഓളം സൃഷിട്ടിക്കുന്ന ഞാൻ ഒരു വേള അവളിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോ അവളെ ശ്രദിച്ചു. പുള്ളികാരിയുടെ കണ്ണുകൾ കുറച്ചു ദൂരെയായി നിൽക്കുന്ന ഐസ് ക്രീം വണ്ടിയിൽ ആണെന്ന് അറിഞ്ഞതോടെ ഒരു ചിരിയോടെ രണ്ടു കോൺഉം വാങ്ങി തിരിച്ചു വന്ന് അവൾക്കു നേരെ നീട്ടിയപ്പോ പെണ്ണിന്റെമുഖം വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *