നാമം ഇല്ലാത്തവൾ – 2 Like

” മോളെ…… ഈ പെണ്ണ് ഇതെവിടെ പോയി… ”

അകത്തുനിന്നുള്ള അമ്മയുടെ വിളികേട്ടതും അവൾ പെട്ടെന്ന് നെഞ്ചിൽ നിന്ന് മാറാൻ നോക്കി ഞാൻ വിടാതെ മുറുകെ പിടിച്ചു നിർത്തി

” മോനെ…. ”

ബാത്‌റൂമിന്റെ വെളിയിൽ നിന്നുള്ള അമ്മയുടെ വിളി എനിക്ക് നേരെ വന്നപ്പോ അവളെ ഒന്നുടെ മുറുക്കി ആ വിളിക്കു വിളി കേട്ടു

” മോൻ അവളെ കണ്ടായിരുന്നോ .. ”

എന്നൊരു ചോദ്യം വന്നപ്പോ എന്റെ നെഞ്ചിൽ പതുങ്ങികിടക്കണ പെണ്ണിനെ ഞാൻ നോക്കി ഇല്ലെന്ന് പറഞ്ഞു പെണ്ണ് ചുണ്ട് കടിച്ചമർത്തി പിടിച്ചു ചിരിക്കുണ്ട് ഞാൻ കണ്ണുരുട്ടിയപ്പോ ഒറ്റ കുത്ത് കവിളത്തു…

” ഈ പെണ്ണിതു എവിടെ പോയതാ… ”

എന്നും പറഞ്ഞു അമ്മ അകത്തേക്ക് കയറി പോകുന്ന ശബ്ദം കേട്ട് ഞങ്ങൾ പെട്ടെന്നു തന്നെ കുളിച്ചിറങ്ങി.
അവൾപ്പോയി കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത് ഞാൻ റൂമിൽ എത്തിയപ്പോളേക്കും അവൾ ഡ്രസ്സ്‌ എല്ലാം മാറി മുടി ചീകുകയായിരുന്നു

ഞാൻ അകത്തേക്ക് കേറി ഒരു ഡാർക്ക്‌ ഷെഡ് ഗ്രീൻ ഷർട്ടും ഒരു കാവി കൈലിയും എടുത്തിട്ട് അവളുടെ കൂടെ നിന്ന് കണ്ണാടിക്ക് മുന്നിൽ മുടി ചീകിഒതുക്കി, അവളും ഒരു ഡാർക്ക്‌ ബ്ലൂ ചുരുദാർ ആയിരുന്നു.

ഞാൻ അവളുടെ ചുരുദറിന് മുകളിലൂടെ ആ വയറിൽ ചുട്ടിപിടിച്ചു എന്നോടാടുപ്പിച്ചു, പെണ്ണ് തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കി നിൽപ്പാ

” ഉം…. ഡോർ അടച്ചിട്ടില്ല.. ”

എന്റെ നോട്ടം പന്തിയല്ല എന്ന് മനസിലായ അവൾ ചെറു കുറുമ്പോടെ കതകിലെക്കു കണ്ണുകൾ പെയിച്ചു അത് പറഞ്ഞപ്പോ ആ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു

” ശേ…. എന്നാ ഒരു ഉമ്മ മതി തത്കാലം ”

ഞാൻ എന്റെ കവിളിൽ അവളുടെ ചുണ്ടോടാടുപ്പിച്ചതെ പെണ്ണ് ചിരിച്ചോണ്ട് എന്റെ കവിളിൽ അമർത്തിയോരുമ്മ

” ബാ നമ്മക്ക് അഞ്ചുന്റെ പഠിപ്പിന്റെ കാര്യം എല്ലാരോടും പറയണ്ടേ…. ”

ഉമ്മ കിട്ടിയ സന്തോഷത്തിൽ തിരിഞ്ഞു നടന്ന ഞാൻ പെട്ടെന്നു തിരിഞ്ഞു നിന്ന് അവളോട് ഓർമിപ്പിച്ചപോലെ പറഞ്ഞതും പെണ്ണ് മുടിയൊക്കെ നിവർത്തിയിട്ട് നെറുകിൽ ചാർത്താൻ സിന്ദൂരം എടുത്തപ്പോളെ ഞാൻ അത് വാങ്ങി തൊടുവിച്ചു, അവൾ അത് ആഗ്രഹിച്ചന്നപ്പോലെ എന്റെ കവിളിൽ വീണ്ടും ഒരു മുത്തം തന്നു..

” ഇനി നിന്നാൽ വേറെ പലതും നടക്കും അതുകൊണ്ട് ബാ പോവാം… ”

അവളുടെ തോളിലൂടെ കൈയിട്ട് ചേർന്ന് നടന്നു ഞങ്ങൾ ഉമ്മറത്ത് എത്തി അഞ്ചു വെളിയിൽ തുക്കുവാണ് .

” മോളെ… ഒന്നിങ്ങു വന്നെടാ.. ”

എന്ന് ഞാൻ വിളിച്ചതെ അവള് ചുലൊക്കെ താഴെയിട്ട് കൈ പാവാടയിൽ തൂത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളുടെ നിൽപ്പ് ഒക്കെ കണ്ടിട്ട് പെണ്ണിന് ചിരിയൊക്കെ വരണുണ്ട്

” എന്തേട്ടാ… എന്തിനാ വിളിച്ചേ “
” എടി അത് നിനക്ക്… ”

ആമിയെ പറഞ്ഞ് മുഴുവപ്പിക്കാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കേറി വേലക്കിട്ടു

” അമ്മോയി…. അച്ചോ….. ഒന്നിങ്ങു വന്നേ…”

തല ചരിച്ചു അകത്തേക്ക് നീട്ടി വിളിച്ചതെ പെണ്ണുങ്ങൾ രണ്ടും ചിരിക്കാൻ തുടങ്ങി അതിന് കണ്ണുരുട്ടി പേടിപ്പിച്ചതെ അഞ്ചു ഒന്ന് പേടിച്ചു ഞാൻ ഒരു ചിരിയോടെ ഇടതു കൈ അവൾക് നേരെ നീട്ടിയതും പെണ്ണ് മടിച്ചു എന്റെ അരികിലായി വന്നു

” മോൻ വിളിച്ചോ…”

ഉമ്മറത്തേക്കു ഇറങ്ങി വന്നാ രണ്ടാളും ഞങ്ങളെ മാറി മാറി നോക്കി

” അതെ രണ്ടാളോടും ഒരു കാര്യം പറയാനാണ് വിളിച്ചേ… ”

എല്ലാരുടേം മുഖത്ത് ഞാൻ എന്താണ് പറയാൻ പോകുന്നത് എന്നുള്ള ഒരു അങ്കലാപ്പ് ഉണ്ട് ഇനി ഇവൻ വല്ല കിഡ്നി യും ചോദിക്കുമോ എന്ന് കരുതിക്കാണും

” ഇനി മുതൽ ആമിയും അഞ്ചുമോളും പഠിത്തം തുടരും… അതിന് നിങ്ങൾക് എന്തെങ്കിലും എതിർപ്പ് ഉണ്ടേലും സമ്മതിച്ചേ പറ്റു.. ”

ഞാൻ ഒന്ന് നിർത്തി, എല്ലാരും വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി നിൽക്കുന്നു

” അഞ്ജന അല്ല ഒരു റിക്വസ്റ്റ് ആണെന്ന് കുട്ടിയാ മതി… ”

” മോനെ അതിനൊക്കെ വലിയ കാശ് ആകില്ലേ ”

” ആകും.. ”

ഞാൻ അതെ രീതിയിൽ തന്നെ മറുപടി കൊടുത്തതും

” അല്ല ഇത്രേം കാശ്ശൊക്കെ എവിടുന്ന്… ”

ആ തല കുഞ്ഞിനു ആമിയുടെ കണ്ണുകൾ നനവ് വന്നപ്പോ എന്നെ ഒന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *