നാമം ഇല്ലാത്തവൾ – 2 Like

” കഴിഞ്ഞ 3 വർഷമായിട്ട് അറിയാവുന്നവരാ… എന്നലും ഇന്നെങ്കിലും അവളെ ഒന്ന് സ്വീകരിച്ചാൽ മതിയായിരുന്നു ”

നെഞ്ചിൽ കൈവെച്ചു ഊരക്ക് കൈയും കൊടുത്ത് അമ്മക് പിന്നാലെ നടന്നുപോകുന്നതിനിടയിൽ എനിക്കുള്ള മറുപടിയും കിട്ടി

” കഷ്ടമുണ്ടല്ലേ ആമി … പാവം ”

എന്റെ കൈയിൽ ഒതുങ്ങികൂടിയ അവളുടെ ചെവിയിൽ ഞാൻ അത് പറഞ്ഞപ്പോ പെണ്ണൊന്നു ഞെട്ടി

” ചേച്ചി സീരിയലിന്റെ കാര്യാ പറഞ്ഞെ…. ”

എന്റെ മുഖത്തേക് ഒന്ന് നോക്കിയത് പറഞ്ഞപ്പോ ഞാൻ അവളെ വിട്ട് ചാടി എണ്ണിറ്റ്. പന്ന പെൺമ്പുള്ള അടിച്ചു വായിൽ തന്നല്ലോ…അവൾ കുടുകുട ചിരിക്കുന്നത് കണ്ട് എനിക്കും ചിരി വന്നു…

” എന്താ രണ്ടും കൂടെ ഭയങ്കര ചിരിയാണല്ലോ ….പറ ഞങ്ങളും ചിരിക്കട്ടെ ”

ഏട്ടത്തിയുടെ ശബ്ദം ആണ് ആ ചിരിയിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചത്.പെട്ടെന്ന് പെണ്ണിന്റെ മുഖം ഒക്കെ തുടുത്തു നാണംകൊണ്ട് എന്റെ പിന്നിലായി ഒളിച്ചു എന്നിട്ട് എന്നെ ഒരു നോട്ടം. ഹൊ….
” അത്…..അല്ല അത് പോട്ടെ…..നിങ്ങള് ഇത് ഏത്‌ പെങ്കൊച്ചിന്റെ കാര്യവാ ഇത്രേം നേരം പറഞ്ഞെ… ”

ഞാൻ ഏട്ടത്തിയെ ഒന്ന് രൂക്ഷമായി നോക്കി.. ഇത്രേം നേരം എന്നെ ആകാംഷയുടെ മുന്നിൽ നിർത്തിയതല്ലേ…

” ആ കണ്ണീർ മഴയിലെ അപർണ്ണയെ കുറിച്ച്….”

മലര്….അപർണ്ണ അല്ല അപർണ്ണയുടെ പ…

അതേ മുഖഭാവത്തിൽ എന്നോട് അത് പറഞ്ഞപ്പോ.ഞാൻ ഒരു കൈ മലർത്തി പകുതി വിരലുകൾ ഉയർത്തി മുഖത്ത് പുച്ഛം വരുത്തി ഏട്ടത്തിയെ നോക്കി

” പിന്നെ എനിക്ക് ഒരാഴ്ച കൂടെ ഉണ്ട് ലീവ് അപ്പൊ ഞങ്ങള് അത് കഴിഞ്ഞേ പോണുള്ളൂ… ”

അമ്മയെ നോക്കി തുടങ്ങിയാ സംസാരം അവളെ നോക്കിയാണ് അവസാനിച്ചത്

” അത് നന്നയി ഇവളെയൊന്നു കണ്ട് എനിക്ക് കൊതിതീർന്നില്ല ”

എന്റെ പുറകിൽ നിന്നവളെ വലിച്ചു മുന്നിലേക്ക് നിർത്തി പൂണ്ടടക്കം കെട്ടിപിടിച്ചായിരുന്നു അമ്മയുടെ മറുപടി.അതിന് അവൾ ഒരു ചിരി ചിരിച്ചു.എന്താപ്പോ പറയാ. കുപ്പയിലും മാണിക്യം എന്നൊരു പഴംചൊല്ലു അനിവൃതം ആയി.

” നിനക്ക് എന്തേലും അവളോട് സംസാരിക്കാൻ ഉണ്ടേൽ നേരിട്ട് പറയെടാ… അതിന് അവൻ വളഞ്ഞു കുത്തി മുക്കിൽ പിടിക്കണ് ”

ചമ്മി, നാറി… ഇല്ല നാറ്റിച്ചു….എനിക്ക് എന്തിന്റെ കേടായിരുന്നു.അവളെ നോക്കിയപ്പോ താഴേക്കു നോക്കി നിക്കണ്.. ഇവളുടെ ആരേലും ഭൂമിയും തുറന്ന് വരൂവെന്നു പറഞ്ഞിട്ടുണ്ടോ ദൈവമെ എപ്പോളും ഇപ്പോളും താഴേക്ക് നോക്കാൻ ….

” എനിക്ക് എന്റെ ഭാര്യയോട് പറയാൻ ഉള്ളത് ഞാൻ അവളോട് പറഞ്ഞോളാം..അയിന് ആരുടേം വക്കാലത്തൊന്നും ഈ അർജുൻ വിശ്വനാഥന് വേണ്ട ”

ഞാൻ മുഖം കൊട്ടി സ്റ്റൈർ കയറി

” ഓ അവന്റെ ഒരു ഭാര്യ….. ഇന്നാ ഇതിനെ കൂടെ കോടോയിക്കോ… ”

ഞാൻ അവളേം കൂട്ടി ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു….

×××××××××××××××××××××

അയ്യോ………

കണ്ണാടിക്ക് മുന്നിൽ നിന്ന എന്റെ വായിൽ നിന്നാണ് സുഹൃത്തുക്കളെ ആ ഒച്ച വന്നത്
” എന്താ ….”

പരിഭ്രമം നിറഞ്ഞ സ്വരം

ഇവളുടെ പേര് എന്നാ…..? കോപ്പ് സ്വന്തം ഭാര്യയുടെ പേരറിയാത്ത ആദ്യത്തെ ഭർത്താവ് ഞാൻ ആയിരിക്കും.. വല്ല പൊന്നെന്നോ കരളേന്നോ വിളിച്ച്‌ അഡ്ജസ്റ്റ് ചെയ്താലോ…. അയ്യേ അത് വേണ്ട ഞാൻ പഞ്ചാര ആണെന്ന് വിചാരിക്കും, ആദ്യമേ കൈന്ന് പോയി

“ഡി…… ”

എന്നെ തന്നെ നോക്കി നിന്ന അവളുടെ കണ്ണുകൾ ഒന്ന് വെമ്പി…

” മം ”

നേർത്ത മർമ്മരംഅതോടെ ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു

” സോറി…. ഇച്ചിരി ഒച്ച കൂടിപ്പോയി… ”

ഞാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അത് പറഞ്ഞപ്പോ ഒരു നേരിയ ചിരി എനിക്ക് തന്നവൾ തലകുനിച്ചു

” അതേ ”

ഞാൻ വീണ്ടും വിളിച്ചു

” എനിക്ക്…ഉം…പേര് അറിയത്തില്ല….!!”

ചെറിയൊരു ലജ്ജയോടെ ആണ് ഞാൻ ചോദിച്ചത്.. പെണ്ണ് അടക്കി ചിരിക്കുണ്ട് കള്ളി…

പെട്ടെന്ന് എന്നെ ഒരു നോട്ടം.. ആ നോട്ടത്തിൽ ഞാൻ കണ്ട് അന്ന് ആ വഴിയിൽ വെച്ചുകണ്ട കാന്താരിയെ അല്ലെ

” അയ്യേ…. സ്വന്തം ഭാര്യയുടെ പേര് അറിയില്ലെന്ന്.. ആരും കേൾക്കണ്ട കഷ്ടോണ്ട്… ”

മുക്കത്തു വിരൽ വെച്ചു കളിപ്പിക്കുന്ന ചിരി എന്നെ കളിയാക്കാൻ പെണ്ണിന് ഒരു പമ്മലും ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *