നാമം ഇല്ലാത്തവൾ – 2 Like

ഞാൻ പോയപ്പോ ആമിയും അവളുടെ കൂടെ ഇരുന്നു എന്റെ ഫോണിൽ തോണ്ടാൻ തുടങ്ങി അപ്പോ അവൾ എന്റെ ഇൻസ്റ്റാഗ്രാം ഒൺ ചെയ്തു നോക്കി അതിൽ ബീച്ചിൽ ഞാൻ ഒരു പെണ്ണും ആയി പോസ് ചെയുന്ന ഒരു പിക് കണ്ടു അയിനാണ്. പിന്നെ മൊബൈൽ വാങ്ങി ഫുൾ നോക്കി പെൺപിള്ളേരുടെ കൂടെ ഉള്ള പിക്സ് എല്ലാം അഞ്ചുനേ കൊണ്ട് ഡിലീറ്റ് ആകുകയും ചെയ്തുന്നു പറഞ്ഞപ്പോ എന്റെ വാ പൊളിഞ്ഞു പോയി
” എന്നാലും പെൺപിളരുടെ കൂടെ ഇങ്ങനെ ഷർട്ട്‌ ഒന്നും ഇല്ലാണ്ട് നിക്കണ നല്ലതല്ല കേട്ടല്ലോ.. ”

എന്റെ നിൽപ്പ് കണ്ട് ചിരിച്ചോണ്ട് നിന്ന അവൾ അതുടെ പറഞ്ഞപ്പോ ഞാൻ തല്ലാനായി കൈ ഓങ്ങിയതേ പെണ്ണ് ഒറ്റ ഓട്ടം.. നുമ്പേ പറഞ്ഞത് സത്യാ ഇവള് റബ്ബറിന് പാലാ കുടിക്കണേ..

ഓടി വെളിയിൽ ചാടിയപ്പോ ദേ വരാണ് ഒരുകൂട്ടം പട കോളേജ് ഒക്കെ ഉണ്ടോ ഇവിടെ

” ഹാ ഡി അഞ്ചു… ”

അതിലൊരുത്തി അഞ്ചുനേ കൈ പൊക്കി കാണിച്ചപ്പോ ഞാൻ അവളുടെ അടുത്തെത്തിതിരുന്നു

” ഇതാരാ .”

അതിലൊരു കൊച്ച് അഞ്ജുനോട് ചോദിച്ചപ്പോ ഞാൻ പറയാൻ വന്നത് കണ്ടപോളെ പെണ്ണ് ചാടികേറി

” കസിൻ ആണ്… വലിയ ഫാഷൻ മോഡൽ ആണെന്നെ എറണാകുളത്തു.. ”

തലചാരിച്ചു എന്നെ ഒന്ന് കണ്ണിറുക്കി കാട്ടി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചോണ്ട് എല്ലാർക്കും ഒരു ഹായ് കൊടുത്ത്

” അത് കണ്ടാലും തോന്നും ”

എന്നെ മൊത്തത്തിൽ ഒന്നുഴിഞ്ഞു നോക്കി അതിലൊരുത്തി പറഞ്ഞപ്പോ.. ഇവൾ ഇനിയെന്നെ ആക്കിയതാണോ എന്ന് തോന്നിപ്പോയി കണ്ടാൽ മനസ്സിലാകുന്ന വേറെ പലതും ഉണ്ടെടി ന്ന് പറയാൻ വന്നതാ പിന്നെ കൊച്ച് നില്കുന്നത് കൊണ്ട് വേണ്ടെന്ന് വെച്ച് , അത് മനസിലാക്കിയ അഞ്ചു ചിരിക്കുണ്ട്

” അല്ല ഈ ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട്.. എവിടെയാണെന്ന് ഒര്കാണില്ല ”

അതിലൊരുത്തി നെറ്റിയിൽ കൈവെച്ചു പറയുന്നത് കേട്ട് അഞ്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് പിന്നെ പെൺപിള്ളാര് കോഴികൾ ആണെന്ന് പിന്നീട് അങ്ങോട്ട് എനിക്ക് മനസിലായി

” നിങ്ങൾ ഒക്കെ അഞ്ചുന്റെ കൂടെ പഠിച്ചവരാണോ .. ”

” അതെ പക്ഷെ ഇവൾ ഇപ്പോ ക്ലാസിൽ ഒന്നും വരണില്ല ”

ഒരു വിഷമം പറയുന്നത് പോലെയാണ് അവര് പറയുന്നത്

” അഹ് ഇനി നെക്സ്റ്റ് വീക്ക്‌ തൊട്ട് വരും ഇവള്.. കേട്ടോ “
അതിന് അവർക്ക് എല്ലാർക്കും സന്തോഷം ആയെന്ന് എനിക്ക് മനസിലായി പിന്നെ

” ചേച്ചി എവിടെ… അല്ല നിന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് എങ്ങോട്ടേങ്ങും വന്നില്ലേ ”

വീട്ടിലെക്ക് എത്തിനോക്കി കുട്ടത്തിൽ ഒരുത്തി പറഞ്ഞപ്പോ അഞ്ചു എന്നെയൊന്ന് നോക്കി

” അവൾ കല്യാണം കഴിഞു പിന്നെ വന്നില്ല.. ഇനി ഇപ്പോ എന്നാണാവോ… ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും അഞ്ചു ഒറ്റ ചിരി

” നി എന്തിനാ ചിരിക്കണേ… അടിപൊളി ഒരു ചേട്ടനാണെന്നാണ് വീട്ടിൽ എല്ലാരും പറയണ കേട്ടെ രണ്ടുപേരും നല്ല ചേർച്ച ഉണ്ടെന്നും പറഞ്ഞല്ലോ ”

അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പൊങ്ങി, ഞനോ അടിപൊളിയോ എനിച്ചു വയ്യാ.

” അല്ല ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ… ”

പിന്നെ കുറച്ചുമുന്നേ എന്നെ കുറിച്ച് പറഞ്ഞത് നിന്റെ തന്തയാണല്ലോ എന്ന് ചോദിക്കാൻ നാവ് തരിച്ചതാ പിന്നെ വേണ്ടെന്നു വെച്ച്

” അങ്ങനെ ഒന്നും ഇല്ല ഫാഷൻ മേഖലയിൽ ആണ് ജോലി.. ഇടക്ക് നാട്ടിൽ വരും അങ്ങനെ അങ്ങനെ ”

” അപ്പൊ ഗേൾഫ്രണ്ട്‌സ് ഒന്നും ഇല്ലേ ”

എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട വന്നില്ല

” ഏയ്യ് എനിക്കോ…. നെവർ ഐ സ്റ്റിൽ സിംഗിൾ ”

എന്നും ഒരു ചിരിയോടെ പറഞ്ഞ് തീരലും അഞ്ചുനേ നോക്കിയ ഞാൻ കാണുന്നത് പുറകിലേക്ക് നോക്കി പെട്ടെല്ലോ ഈശ്വര എന്നാ മുഖത്തോടെ നിൽക്കുന്ന അഞ്ജുവിനെയാണ്

അമ്മേ…. ആമി

” ഹാ ചേച്ചി ഇവിടെ ഉണ്ടായിരുന്നോ… ഇവര് പറഞ്ഞ് കല്യാണം കഴിഞ്ഞു ഇങ്ങോട്ടേക്ക് വന്നില്ലെന്ന്.. ”

അഹ് തൃപ്തി ആയി ഇവൾക്ക് കാര്യം തിരക്കിയാൽ പോരെ അത് എന്തിനാ ഞങ്ങളുടെ തലേൽ ഇടുന്നെ , ഞാൻ അഞ്ചുനേ നോക്കി പെട്ടല്ലോ എന്ന് കണ്ണുകൊണ്ട് കാണിച്ചു അവിടേം ഇതേ അവസ്ഥ

” ആര് ഇവര് പറഞ്ഞോ നിങ്ങളോട്…. വേറെ എന്താ പറഞ്ഞെ “
ഇപ്പോ പോയ അടുത്ത ബസിനു വീട് പിടിക്കാം ഇല്ലേൽ നേരെ പരലോകത്തേക്ക് ടിക്കറ്റ് ഇവളെടുത്തു തരും

Leave a Reply

Your email address will not be published. Required fields are marked *