ജസ്റ്റിനും കാർത്തിക്കും..വാ പൊത്തി ചിരിച്ചു.. അർജുൻ റൂം കുലിക്കി വാ വിട്ട് ചിരിച്ചു പുറത്തേക്ക് ഓടി. ഞാൻ അവളെ കലിപ്പിച്ചു നോക്കി.. മനസ്സിലായി കാണും… ഇപ്രാവിശ്യം അവളുടെ കൈ നല്ലപോലെ ഉയർന്നു.. വീശിവെന്നു ഒറ്റ അടി.. സൈഡിൽ ഇരിക്കുന്ന തെണ്ടി തല മാറ്റി.. ഒരു നിമിഷം കൊണ്ട് എല്ലാം നടന്നു.. അടി പൊട്ടി എന്റെ മോന്തക്ക്.
“അടിപൊളി… വാ പോവാം…” ജസ്റ്റിൻ കൂകി വിളിച്ചു… പറഞ്ഞു.. പൊള്ളിയ കവിൾ ഉഴിഞ്ഞു കൊണ്ട്.. ഞാൻ ഹീറിനെ നോക്കി… പേടിച്ചു പോയി പെണ്ണ്.. വാ പൊത്തി നിക്കണ കണ്ടപ്പോ ഇപ്പൊ കരയും എന്ന് തോന്നി.. വേണ്ടായിരുന്നു.വെറുതെ കുറേ മാസ് ഇട്ടു..
അടി കിട്ടിയ നാറികൾ നോക്കാതെ പതുങ്ങി ചിരിക്കണത് കണ്ടു..
നാണം കെട്ടു.
“സബാഷ്… പോവല്ലേ?? ” കിട്ടേണ്ടത് വേണ്ട സ്ഥലത്ത് നിന്ന് തന്നെ കിട്ടിയപ്പോ നല്ല സന്തോഷം.. അവളെ നോക്കി ഒന്ന് ചിരിച്ചു ചോദിച്ചപ്പോഴേക്ക് തന്നെ ആ കണ്ണ് നിറഞ്ഞു ഒഴുകി…ഇങ്ങനെ ഒരു പാവം പെണ്ണ്.
മേല്ലെ എഴുന്നേറ്റു അവളെ വിളിച്ചു.സൈഡിൽ തല്ല് കൊണ്ട് കിടക്കുന്ന നാറികൾക്ക് ഓരോ ചിരിയും കൊടുത്ത്. ഇത്തിരി മുന്നോട്ട് നടന്നപ്പോ തന്നെ വീണ്ടും തല്ല്. ബാക്കിൽ നിന്ന്.. ഹീർ പൊട്ടിച്ചു അവനിട്ടു. നല്ല പൊളിക്കാൻ അടി.. ഇപ്പൊ ഇത്തിരി സന്തോഷം തോന്നി.നോക്കി നിന്ന എന്നെ വേഗം വന്നു അധികാരം പോലെ കൈ പിടിച്ചവള്‍ നടന്നു.. റൂമിൽ നിന്ന് ഇറങ്ങി കൈ പിടിച്ചു വരുന്നത് നോക്കി.. എല്ലാരും ഉണ്ട്.. അജിൻ ഫോൺ കട്ട് ചെയ്ത് കീശയിൽ തിരുകി..
ബൈക്ക് എടുത്തു.. തിരിച്ചു റൂമിലേക്ക് പോകുന്ന വഴി ഒരു കടയിൽ കേറി. വെള്ളം വാങ്ങി തൊണ്ടക്കുഴിയിലേക്ക് കമിഴ്ത്തി. ചുറ്റും കൂടി ഇരുന്ന്.. കുടിക്കുമ്പോ ഹീർ അടുത്തുണ്ട്. മുറിഞ്ഞ എന്‍റെ കൈ അവളുടെ മടിയിലാണു. ആരും ഒന്നും മിണ്ടുന്നില്ല.. എന്ത് പറ്റി ആവോ!! ഹീർ എഴുനേറ്റു മുന്നിൽ വന്നു എന്റെ കവിളിൽ തഴുകി…
“ഹാ…… ” ഞാൻ കാറി പോയി.. നനഞ്ഞ കൈ വെച്ച് തൊലി കീറിയ കവിളിൽ ആണ് അവളുടെ കളി.ഹീർ ഞെട്ടി കൈ വലിച്ചു. ബാക്കിയുള്ളവന്മാർ പതുങ്ങി ചിരിക്കുന്നത് ഞാൻ ചെറിയ നോട്ടത്തിൽ കണ്ടു.എന്തേലും ആവട്ടെ. ഇവളെ കയ്യിൽ നിന്ന് അവസാനം കിട്ടിയതിനു ആവും.എനിക്കും ചെറുതായി ചിരി പൊട്ടി . “വേദന ഉണ്ടോ….” അവളുടെ ആദിയുള്ള ചോദ്യം.പിടി വിട്ട് പോയി… എല്ലാരും ചുറ്റിലും നിന്ന് ചിരിച്ചു. ആർത്തു… ഒന്നും മനസിലാവാതെ ആണെങ്കിലും ഹീറും അതിൽ കൂടി.. ഞാനും ചിരിച്ചു..
നിന്നില്ല… മേലെല്ലാം ചതഞ്ഞു ഒരു വഴി ആയി. ഹീറിനെ വീട്ടിലാക്കി നേരെ ക്ലബ്ബിൽ വിട്ടു.അവിടെയും തുടങ്ങി ചിരി. ഒന്നും കാണാൻ കഴിയാത്ത ശരത്തേട്ടന്.. അജിനും കാർത്തിക്കും കൂടെ നടന്ന സംഭവം അഭിനയിച്ചു കാണിച്ചു കൊടുത്തു. ഇന്നത്തെ കലാപരിവാടികൾക്ക് സമ്മാനമായി ശരത്തേട്ടന്റെ വക കുപ്പി. വന്നു.
“ഇവന് അവളേയും കൂട്ടി പോയത് കണ്ടപ്പോ ഞാൻ കരുതി എല്ലാരേം കൂടെ… അങ്ങ് വിഴുങ്ങുമെന്ന്.. തൂങ്ങി വീഴാൻ ആയ കോഴിയുടെ അവസ്ഥ ആയിരുന്നു അവന്റെ..ഞങ്ങള്‍ ചെന്നില്ലായിരുന്നെങ്കില്‍ അവളുടെ മുന്നില്‍ നാണം കെട്ടേനെ..” അജിന്റെ കളിയാക്കൽ…
“അല്ല അഭീ നീയെന്ത് കണ്ടിട്ടാ അവരുടെ പിന്നാലെ പോയത്” അര്‍ജുന്‍റെ ചോദ്യം.എല്ലാരും എന്നെ നോക്കി.
“അതെന്നെ ആണ് ഇത്ര നേരം ആയി ഞാനും ആലോചിക്കുന്നത്” പതുങ്ങിക്കൊണ്ട് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും വട്ടാണല്ലേ ന്ന് ചോദിക്കാതെ ചോദിക്കുന്നപോലത്തെ നോട്ടം തന്നു.
കീശയിലെ ഫോൺ മെല്ലെ മുരണ്ടു. എടുത്ത് കയിൽ വെച്ചു നോക്കി. പേര് ഞാൻ രണ്ടു വട്ടം വായിച്ചു. അനു.. അനു.. ഇത്ര നേരം നിന്ന സന്തോഷം എല്ലാം പെട്ടന്ന് വിട്ടു. ഇരുട്ടുള്ള ഒരു ഗുഹയിലേക്ക് എടുത്ത് എറിഞ്ഞപോലെ ചുറ്റുമുള്ള ശബ്‌ദം എല്ലാം നേർത്തു നേർത്തു ഒരു മൂളക്കം മാത്രമായി. കണ്മുന്നിൽ ആ പേര് മാത്രം -അനു…
എന്തോ പ്രേരണ.. കാൾ എടുത്ത് ചെവിയിൽ വെച്ചു…
“അഭീ………” അപ്പുറത് നിന്ന് കരഞ്ഞു നേർത്ത ശബ്‌ദം..ഉള്ള് കിടുത്തു പോയി..നെഞ്ചിടിപ്പ് കൂടി..കണ്ണ് നിറഞ്ഞു.. മുന്നിലെ എല്ലാം മറഞ്ഞു.
