മിഴി – 6 4അടിപൊളി  

“ന്താടാ ഇങ്ങനെ നോട്ടം…”

“എങ്ങനെ വരച്ചെട…? ” ആകാംഷയുണ്ടായിരുന്നു.. ഉത്തരം കേൾക്കാൻ..

“തല മാത്രമാടാ അവളുടെ…. ഉടൽ ഒക്കെ ഊഹങ്ങൾ ആണ്.. നീയെന്താ കരുതിയെ ആ തെണ്ടി വരയ്ക്കാൻ നിന്ന് തരൂന്നോ?” അവന് ചിരിച്ചു..ആ ചിത്രം ഒന്ന് കൂടെ നോക്കി ഞങ്ങൾ ഉള്ളിലേക്ക് കേറി .

” അവൾ കുറേ അനുഭവിച്ചതാടാ…അനുഭവം എന്ന് പറഞ്ഞാൽ അത്രക്ക് വലുത്..” എന്താണെന്ന് ചോദിച്ചില്ല.. വെറുതെ എന്തിനാ ദുഃഖം കേൾക്കുന്നത് എന്നാ അജിൻ സൈറ്റിൽ പോയ സമയത്ത് അവൾ കേറി വന്നു.. സോഫയിൽ എന്‍റെ മടിയിൽ തലക്കേറ്റിവെച്ചു.. അവൾ കുറെ ആലോചിക്കുന്നത് കണ്ടു.എന്‍റെ കൈ പിടിച്ചു വിരലില്‍ വിരല്‍ പിണച്ചു ഇത്തിരി നേരം കൂടെ..പിന്നെ പതിയെ പതിയെ അവളുടെ കഥ പറഞ്ഞു.

ജീവനെ പോലെ സ്നേഹിച്ച ഒരുത്തൻ മൂന്നാല് കൂട്ടുകാരെയും വിളിച്ചു ഏതോ ഇരുട്ടുള്ള റൂമിൽ ഇഞ്ചിഞ്ചായി കൊന്ന കഥ.!! പറയുന്ന സമയം അവള്‍ പതറിയില്ല,കരഞ്ഞില്ല, കണ്ണിന്‍റെ ആഴങ്ങളില്‍ മറച്ചുവെച്ച എന്താണത്…. നിയമം അവരെ വെറുതെ വിട്ട തമാശ പറഞ്ഞവൾ ചിരിച്ചു. സിനിമയെ വെല്ലുന്ന ചിത്രരീകരണം ഫോണിലൂടെ പരന്നത് അവൾ സ്വകാര്യം പറഞ്ഞു. വീടില്ലാതായത്, കുടുംബമില്ലാതായതെല്ലാം അവൾ കാതിൽ പറഞ്ഞു ആർത്തു ചിരിച്ചു. ഷോക്ക് ആയിരുന്നു എനിക്ക്. എന്ത് പറയണം എന്നറിയില്ല.. മടിയിൽ കിടക്കുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചു പോയി… ആ കവിളിൽ ഉമ്മ വെച്ചു പോയി.

വിഷമം മാറ്റാൻ ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. കൂടെ ഹീറിനെ വിളിച്ചു. ഒന്ന് കറങ്ങി പലതും വാങ്ങി തിന്നു. വൈകിട്ട് ക്ലബ്ബിൽ ഐറയെയും കൊണ്ട് ചെന്നു.പറഞ്ഞ പോലെ പച്ചക്ക് നിന്നു .. ഒന്നും തൊട്ടില്ല.. അജിൻ കളിയാക്കി എന്നെ പ്രലോഭിപ്പിച്ചു.ഐറ അവനിട്ടു കൊടുത്തു പുറത്തിട്ട്. ചിരിയും തമാശയും നിറഞ്ഞു. ഫിറ്റായി അർജുൻ ഐറയുടെ കയ്യിൽ പിടിച്ചു.
“ഐറേ….. ഡീ…. ഒരു വട്ടം പ്ലീസ്… എനിക്ക് ഒരുമ്മ താടീ…” അവന്റെ വഴങ്ങാത്ത നാക്ക് കൊണ്ട് അവന്‍ കഷ്ടപ്പെട്ടു.. എല്ലാരും ചിരിച്ചു.

“എന്താടാ മോനേ… നിനക്ക് ഇപ്പൊ ഉമ്മയൊക്കെ..?..” ഐറ അതൊരു പ്രശ്നമാക്കിയെടുത്തില്ല..

“കൊടുക്കടീ അവന്റെയൊരു ആഗ്രഹമല്ലേ…” ശരത്തേട്ടൻ പ്രോത്സാഹിപ്പിച്ചു…

“വേണോടാ…. ” ഐറ അർജുനോട് കൊഞ്ചി…

“ഹ്മ്മ് ഇവിടെ ചുണ്ടിൽ…” അവന് തൊട്ട് കാണിച്ചു കൊടുത്തു. എല്ലാരും കയ്യടിച്ചു.. ഓരോരോ സൂക്കേടെ.അവന്‍റെ രണ്ട്കൈയ്യിലും നിറഞ്ഞ അവളുടെ കൈ പിടിച്ചു അവന്‍ മെല്ലെ അവളെ അടുത്തെക്ക് ക്ഷെണിച്ചു. പെട്ടന്ന് ഐറ എന്നെ നോക്കി.. ആ കണ്ണ്.എന്നോട് സമ്മതം ചോദിക്കുന്ന പോലെ.. നെഞ്ചിടിച്ചു.ചുണ്ട് വിറച്ചു.തലഞാന്‍ മാറ്റി..അവള്‍ ഇപ്പോ അവനുമ്മ കൊടുക്കോ??? കൺമുന്നിൽ പെട്ടന്ന് ആ ഇരുട്ടുള്ള മൂലയെത്തി.. ചെറിയമ്മ തിരിഞ്ഞു നിൽക്കുന്നു.. അപ്പു അവളെ!!!! എന്‍റെ മുന്നില്‍ നടക്കുന്നു..

ചാടി എഴുനേറ്റു… ടേബിളിന് മുകളിലുള്ള കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി.. ജസ്റ്റിന്റെ കീശ തപ്പി കിട്ടിയ സാധനം ചുണ്ടിൽ ചേർത്ത് തിരി കൊളുത്തി. ഐറയുടെ മുഖം മാറി.അര്‍ജുന്‍റെ കൈ വിട്ട് അവള്‍ എന്‍റെ പ്രവര്‍ത്തി കണ്ടു വയ്യാതായി. നിന്നില്ല കാണാൻ വായ്യ.പുറത്തേക്ക് ഇറങ്ങി ഞാൻ ആഞ്ഞു വലിച്ചു..

“ന്താടാ അവന് പ്രശ്നം…” കാർത്തിക് ഉള്ളിൽ നിന്ന് ചോദിച്ചു..

“ഡീ അവന് നിന്നോട് എന്തേലും…??” അടുത്ത ചോദ്യം. തേങ്ങ. സ്നേഹം മാങ്ങാത്തൊലി.ഐറ പിന്നിൽ വന്നു.സൈടില്‍ നിന്ന് എന്‍റെ മുകത്തേക്ക് ഏന്തി നോക്കി.തിരിച്ചു നോക്കിയില്ല .ചെറിയമ്മയുടെ മുകമാണെങ്കിലൊ അവള്‍ക്ക്.. എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു കുറച്ചു നേരം നിന്നു. നെഞ്ച് ഒന്ന് അടങ്ങി.അടുത്തുള്ള ഐറയുടെ കൈ ഒരാശ്വാസമാവുന്ന പോലെ.

“വാടാ..” ഇത്തിരി നേരം കഴിഞ്ഞപ്പോ അവളുടെ വിളി.ഐറയുടെ പിന്നാലെ പോയി.. സ്കൂട്ടറിൽ പിന്നിൽ കേറി.. എവിടെയൊക്കെയോ പോയി.ഇരുട്ടുള്ള വഴിയിലൂടെ. റോട്ടിലൂടെ.രാത്രിയുടെ ഇരുട്ടിനും കൂട്ടുള്ള പെണ്ണിനും പറയാൻ പറ്റുന്ന നിശബ്ദതയുടെ മത്താക്കുന്ന സ്നേഹം. ചൂടുള്ള ചോരയിലൂടെ ലഹരിയൊഴുകി.കൈ മുന്നിലെ ഐറയുടെ തുടയിൽ, അനുന് അവാമെങ്കിൽ എനിക്കെന്താ.. ഇടതു കൈ മെല്ലെ പൊക്കി ഐറയുടെ ഇടുപ്പിൽ വെച്ചു. അവളൊന്നിളകി

Leave a Reply

Your email address will not be published. Required fields are marked *