അക്ഷയം – 7 2

കുറച്ച് നേരം ആ നിൽപ് നിന്നപ്പോ എനിക്ക് ബോറടിച്ചു…..

“നിങ്ങളിവിടെ സെന്റിയടിച്ചു നിക്ക് ഞാൻ പോയി എന്തേലും കഴിച്ചിട്ട് വരാമെന്നും പറഞ്ഞ് ഞാൻ പാർക്കിനപ്പുറത്തെ ഹോട്ടലിലേക്ക് നടന്നു…… നടക്കുന്നതിനിടക്കാണ് ഞാൻ ശരിക്കും ചുറ്റുമോന്ന് നോക്കുന്നത്……. ഒരു പുഴയുടെ സൈഡിലായി പണിതിരിക്കുന്ന പാർക്ക് പാർക്കിനകത്തായി തണലിന് വേണ്ടി കുറെ മരങ്ങൾ നട്ട് വളർത്തിയിരിക്കുന്നു…… പിന്നെ എല്ലാ പാർക്കിലും ഉള്ളത് പോലെ കൊറേ ഊഞ്ഞാലും പിള്ളേര് ഊർന്നിറങ്ങുന്ന സാധനോം പിന്നെ ഒന്ന് രണ്ട് സീസോയും തലകറക്കുന്ന ഒരു റൈഡുമൊക്കെയുള്ള ഒരു സാധാരണ പാർക്ക് പാർക്കിൽ വന്നിരിക്കുന്ന പലരും കമിതാക്കളാണ് പിന്നെ ഫാമിലിയായിട്ട് വന്നിരിക്കുന്ന കുറെ പേർ……. അപ്പോഴാണ് പുഴയോട് ദർശനം വെച്ചിരിക്കുന്ന ഒരു ബെഞ്ച് ഞാൻ കണ്ടത് കണ്ടപ്പോ അവടെ പോയിരിക്കാനൊരു കൗതുകം…….

നേരെ അവടെ പോയിരുന്നു……. ഉള്ളത് പറയാലോ നല്ല രസം അവിടിരുന്നു പുഴയിലേക്ക് നോക്കാൻ……

ഇടക്ക് വീശുന്ന കാറ്റും കൂടിയായപ്പോ നല്ല രസം……. ഒരു പത്തു മിനിറ്റ് അവിടിരുന്ന് കാറ്റ് കൊണ്ടതിനു ശേഷം ഞാനവിടെന്നെഴുന്നേറ്റു ഒരു ദിവസം പൊന്നുനേം കൂട്ടി ഇവിടെ വരണം എന്ന് മനസ്സിലോർത്ത് ഹോട്ടലിലേക്ക് നടന്നു…….

ഹോട്ടലിൽ കേറി ഒരു ബിരിയാണി ഓഡർ ചെയ്തപ്പോഴേക്കും അമ്മേം അച്ഛനും ഏട്ടത്തിയും കൂടി ഹോട്ടലിലേക്ക് വന്നു……. അവര് കേറിയ വഴി അവർക്കും ബിരിയാണി തന്നെ ഓഡർ ചെയ്തു…….

ഫുഡ്‌ കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ

ഏട്ടത്തിടെ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരിയും കല്യാണപ്പെണ്ണിന്റെ നാണവും ഉണ്ടായിരുന്നു…….

അങ്ങനെ ഫുഡും കഴിച്ച് തിരിച്ചു വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് ഏട്ടത്തിയോട് ഇന്ന് തന്നെ വീട്ടിലേക്ക് വരാൻ അമ്മയും അച്ഛനും നിർബന്ധിക്കാൻ തുടങ്ങിയത് ആദ്യമൊക്കെ ഏട്ടത്തി ഒഴിവ് പറഞ്ഞെങ്കിലും അധികം നിർബന്ധിക്കാതെ തന്നെ ഏട്ടത്തി വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു…….

പിന്നെ ഞങ്ങള് നേരെ ഏട്ടത്തി താമസിക്കുന്ന ഹോസ്റ്റലിൽ ചെന്ന് ഏട്ടത്തിയുടെ ലഗേജും എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു………

വീട്ടിലെത്തിയതും അമ്മ വിളക്ക് കൊളുത്തി ആരതി ഉഴിഞ്ഞാണ് ഏട്ടത്തിയെ വീട്ടിലേക്ക് സ്വീകരിച്ചത്……
അമ്മ തന്നെ ഏട്ടത്തിയെ ഏട്ടന്റെ റൂമിലാക്കി…….

ഞാനിതെല്ലാം തികച്ചും അത്ഭുതത്തോടെയാണ് കണ്ടോണ്ടിരുന്നത് രണ്ട് കൊല്ലം മുൻപ് അമ്മ ഇത് പോലെയല്ലായിരുന്നു കൂടെയിരുന്ന് തമാശയൊക്കെ പറയുങ്കിലും ഇത്രോം ഫ്രണ്ട്‌ലി അല്ലാരുന്നു…….

…… ഏട്ടത്തിനെ റൂമിലാക്കി വന്ന അമ്മയെ ഒന്ന് ഒറ്റക്ക് കിട്ടിയതും ഞാൻ അമ്മേടെടുത്തേക്ക് നടന്നു…..

“അമ്മോ അമ്മക്ക് മരുമോളെ ഇഷ്ടായോ?????….”

ഞാനൊരു ചിരിയോടെ ചോദിച്ചു……

“പിന്നെ എന്ത് നല്ല കൊച്ചാടാ…… നല്ല ഭംഗിയല്ലേ കാണാൻ….. സംസാരമൊക്കെ കേട്ടിട്ട് പാവമാണെന്ന് തോന്നുന്നു…… അല്ലേലും അപ്പു കണ്ടുപിടിച്ച പെണ്ണല്ലേ

അവന്റെ സെലെക്ഷൻ ഒരിക്കിലും മോശം വരുലാ…..”

“പറച്ചില് കേട്ടിട്ട് മരുമോളെയങ്ങോട്ട് വല്ലാതിഷ്ടപെട്ടെന്ന് തോന്നുന്നുണ്ടല്ലോ???….”

“മ്മ്….. ഇഷ്ടപ്പെട്ടു……”

“ആ…..അവനോട് ഏട്ടത്തിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്ന കാര്യം പറയണ്ട പകരം അമ്മ പാർക്കിൽ വെച്ചഭിനയിച്ച പോലെ ഇന്ന് വൈകുന്നേരം ഒന്നൂടി അഭിനയിക്കണം അച്ഛനോടും ഏട്ടത്തിയോടും ഞാൻ പറഞ്ഞു സെറ്റക്കിക്കോളാം…… പിന്നമ്മേ ഇന്ന് എന്തൊരു അഭിനയമായിരുന്നു ഹോ ഞാൻ വരെ പേടിച്ച് പോയി…….ഈ കഴിവ് വെച്ച് സീരിയലിൽ അഭിനയിക്കാൻ പോയാ അമ്മ വലിയൊരു നടിയാവും……”

“പോടാ കളിയാക്കാതെ……”

“ഞാൻ സത്യമാ പറഞ്ഞെ……. പിന്നെ വൈകുന്നേരം തകർത്തഭിനയിക്കണം……”

അതുപറഞ്ഞു ഞാൻ നേരെ പോയത് ഏട്ടത്തിടെ അടുത്തേക്കായിരുന്നു……. ഞാൻ ചെന്ന് നോക്കിയപ്പോ ഏട്ടത്തി കട്ടിലിരുപ്പുണ്ട്……

“ഹലോ ഞാനകത്തേക്ക് വന്നോട്ടെ???…..”

ഞാൻ ഡോറിൽ ചാരിനിന്നോണ്ട് ചോദിച്ചു……

“കേറി വാ…..”

“റൂമെങ്ങനെയുണ്ട്???? അവന്റെ റൂമായോണ്ട് ഒന്നും അടുക്കി പെറുക്കി വെക്കേണ്ട എല്ലം കറക്റ്റ് സ്ഥലത്തായിരിക്കും…..”

Leave a Reply

Your email address will not be published. Required fields are marked *