ഞാൻ വെറുതെയൊന്ന് മുഖത്തോട്ട് നോക്കിയപ്പോഴാണ് ഏട്ടത്തിടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കാണുന്നത്……
“ആയോ എന്ന പറ്റി കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ???”
“ഇവിടുത്തെമ്മേനെ കണ്ടപ്പോ അമ്മേനെ ഓർമ വന്നു……”
“ഓ ഇതുപോലാരുന്നോ ഏട്ടത്തിടമ്മ???….”
“മ്മ്….”
“എന്ന എന്റമ്മ ഇങ്ങനല്ലാരുന്നു നേരത്തെ ഇപ്പൊ എന്ന പറ്റിയെന്നറിയില്ല സ്വഭാവമൊക്കെ മാറി പോയി……
ഇപ്പൊ ആൾക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ…… ”
“എന്തായാലും ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കുന്ന് ഞാൻ പ്രതീക്ഷിച്ചില്ല……. ഒരുപാട് സന്തോഷായി…… ആൻഡ് താങ്ക് യു സോ മച്ച് അച്ചു…..
നീയാണ് അമ്മോടും അച്ഛനോടും പറഞ്ഞു സമ്മതിപ്പിച്ചതെന്നൊക്കെ അമ്മ പറഞ്ഞു……”
“മ്മ്….. താങ്ക്‌സൊന്നും വേണ്ട….. അവൻ എനിക്ക് വേണ്ടി ചെയ്തതിൽ പത്തിലൊന്ന് പോലുമില്ല ഇത്….. ഇപ്പൊ ഏട്ടത്തി എനിക്ക് വേണ്ടി ഒരു ഹെല്പ് ചെയ്യണം….. ഏട്ടൻ വരുമ്പോ അമ്മ വഴക്ക് പറഞ്ഞതുപോലെ അഭിനയിക്കണം…..”
“അതെന്തിനാ?????”
“ചുമ്മാ അവനെയൊന്ന് പറ്റിക്കാൻ…..”
“മ്മ് ശ്രമിക്കാം…..”
“അഹ് അത് മതി…… ഞാൻ പോയി അച്ഛനോടും കൂടി പറയട്ടെ……”
ഞാൻ നേരെ അച്ഛന്റടുത്തും പോയി അഭിനയിക്കണമെന്ന് പറഞ്ഞിട്ട് നേരെ റൂമിലേക്ക് ചെന്ന് ഫോണെടുത്ത് പൊന്നുനെ വിളിച്ചിട്ട് നടന്ന സംഭവമെല്ലാം പറഞ്ഞു നടന്നതൊക്കെ കേട്ടപ്പോ അവൾക്കും ഭയങ്കര സന്തോഷമായി……. അവൾക്കിങ്ങോട്ട് വരണമെന്നുണ്ടെങ്കിലും അവടത്തെ പരട്ട തള്ള അവളെ അവടെ പിടിച്ചു വെച്ചേക്കുവാണ് അതും പറഞ്ഞു അവള് ആ തള്ളേനെ പ്രാകുന്ന പ്രാക്ക് അമ്മായി കേട്ട അവളെ ഒറ്റയടിക്ക് കൊല്ലും……… എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ അവിടെന്ന് ചാടുമെന്നും പറഞ്ഞു പൊന്നു ഫോൺ കട്ട് ചെയ്തു……..
കുറച്ച് നേരം യാത്ര ചെയ്തത് കൊണ്ടാണോ ബിരിയാണി തിന്നത് കൊണ്ടാണോ ബെഡിൽ കേറി കിടന്നപ്പോ തന്നെ ഉറങ്ങി പോയി…….. എപ്പോഴോ അമ്മേടെ വിളി കെട്ടിട്ടാണ് ഞാൻ ഉറക്കം വിട്ടേണിറ്റത്……..
“ടാ അച്ചു വാ അപ്പു വരുന്നുണ്ട്……”
അവൻ വരുന്നുണ്ടെന്നറിഞ്ഞതും ഞാൻ ചാടി എണീറ്റ്
താഴേക്ക് ചെന്നു……… അവൻ കേറി വന്നപ്പോഴേക്കും ഞാൻ മുഖത്ത് ഒരു വിധം എന്നാൽ കഴിയുന്ന വിധം സങ്കട ഭാവം വരുത്തിയിരുന്നു………
“എന്താടാ മുഖം വാടിയിരിക്കുന്നെ????……”
“ടാ അമ്മോടും അച്ഛനോടും ഞാൻ അറിയാതെ നിന്റെം ഏട്ടത്തിടേം കാര്യം പറഞ്ഞു പോയി……. ഇപ്പൊ ആകെ സീനായിട്ടിരിക്കുവാ… അവര് ഇന്ന് രാവിലെ ഏട്ടത്തിനെ പോയി കണ്ടു…. എന്തോ കാര്യമായിട്ട് പറഞ്ഞിട്ടുണ്ട്…….”
എന്റെ വാക്കുകളും മുഖ ഭാവവും കണ്ടിട്ട് അവനും നല്ല പേടി തുടങ്ങി തോന്നിയെന്ന് എനിക്ക് മനസ്സിലായി അപ്പോഴേക്കും അമ്മയും അച്ഛനും അവടെയെത്തിയിരുന്നു………
“നിനക്കാരയോ ഇഷ്ടമാണെന്നോ കല്യാണം കഴിക്കണമെന്നോ ഒക്കെ പറയുന്ന കേട്ടല്ലോ?????…..”
അമ്മ ഒരുമാതിരി സീരിയൽ അമ്മായിയമ്മമാരെ പോലത്തെ ഒടുക്കത്തെ എക്സ്പ്രഷനും ഇട്ട് ഞങ്ങടെടുത്തേക്ക് വന്നു……..
ചേട്ടനാണേൽ ഇതൊക്കെക്കണ്ട് ചെറുതായിട്ട് പേടിച്ചിട്ടുണ്ട്…….
“അത് പിന്നെ……. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്……ഞാൻ അവളെ മാത്രേ കല്യാണം കഴിക്കു…… അമ്മ അതിന് സമ്മതിക്കണം……”
ആദ്യം പേടിച്ചാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനം പറഞ്ഞു നിർത്തിയപ്പോൾ അവന്റെ ശബ്ദത്തിന് ദൃഡത കൈ വന്നിരുന്നു………
“ഇതാണോ നീ സ്നേഹിക്കുന്ന പെണ്ണ്????……”
അമ്മ ചോദിച്ചതും ഏട്ടത്തി സ്റ്റെപ്പിറങ്ങി മുകളിൽ നിന്നും താഴേക്ക് വന്നു……. ഹോ അതൊന്ന് കാണണ്ട കാഴ്ചയാണ് ഏ സിനിമയിലൊക്കെ കാണിക്കുമ്പോലെ……. നല്ല ടൈമിങ് കൊച്ചു കള്ളികള് രണ്ടും കൂടെ പ്ലാൻ ചെയ്തതായിരിക്കും…….
ഏട്ടത്തിയെ കണ്ടതും ഏട്ടന്റെ മുഖം ഒന്ന് തുടുക്കുന്നത്
ഞാൻ ശ്രദ്ധിച്ചു…….ഏട്ടത്തിയാണെ പുഞ്ചിരിച്ചോണ്ട് ഇറങ്ങി വരുന്നു….. കോപ്പ് പ്ലാൻ മൊത്തം പൊളിഞ്ഞു….. മനസ്സിൽ പറഞ്ഞതിന് സൗണ്ട് കൂടി പോയി…… ഏട്ടനാണേൽ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ എന്നും പറഞ്ഞു എന്നെ നോക്കുന്നു……..
