അക്ഷയം – 7 2

……. ഞാൻ ആദ്യം അധികം ആരെയും വിളിക്കണ്ടെന്ന് ഓർത്തെങ്കിലും അവന്മാരുടെ നിർബന്ധം കാരണം കൂടെ പഠിച്ച കുറച്ചുപേരെ വിളിച്ചു…….. പക്ഷെ കുറെ തപ്പി നടന്നിട്ടും കിട്ടാത്ത ഒരു കക്ഷിയുണ്ടായിരുന്നു അതുൽ…… അവനെ കൊറേ തപ്പിയെങ്കിലും കൂട്ടുകാരുടെ കൂടെ ട്രിപ്പ്‌ പോയെന്നാണ് അവന്റമ്മ പറഞ്ഞത്……….. കല്യാണത്തിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് പൊന്നു തിരിച്ചു വന്നത് അതും അവടത്തെ അമ്മയുമായിട്ട് വഴക്കിട്ട് …….. അവള് വന്നെങ്കിലും ഞങ്ങൾക്ക് തമ്മിൽ ഒരുപാടൊന്നും മിണ്ടനുള്ള സമയം കിട്ടിയില്ല എനിക്ക് ഷോപ്പിലെ കാര്യങ്ങൾ നോക്കണം കല്യാണത്തിന്റെ കാര്യങ്ങൾ സെറ്റ് ചെയ്യണം അങ്ങനെ ഒരു നൂറ് കൂട്ടം ഉത്തരവാദിത്തം തലയിലേക്ക് വന്നുവീണു എങ്കിലും അവന്റെ കാര്യമായതുകൊണ്ട് ഞാനത് സന്തോഷപൂർവം സ്വീകരിച്ചു പിന്നെ എന്തിനും ഏതിനും അനന്തും അഖിലും കൂടെയുള്ളത് വലിയൊരു സഹായമായിരുന്നു…… അവളാണേൽ എപ്പോഴും ഏട്ടത്തിടേം അമ്മേടേം കൂടെയായിരിക്കും അതുകൊണ്ട് ഇടക്കെപ്പോഴെങ്കിലുമൊക്കെയേ മിണ്ടാൻ പറ്റു നൈറ്റാണെങ്കി ഞങ്ങളെപ്പോ ഒരുമിച്ച് നിന്നാലും അമ്മ ഞങ്ങടെ ചുറ്റും കറങ്ങി കറങ്ങി വരും അമ്മയില്ലാത്തപ്പോ ഏട്ടത്തിയും അതുകൊണ്ട് പ്രൈവസി എന്ന് പറയുന്ന സാധനം ഞങ്ങക്ക് രണ്ടുപേർക്കും വളരെ കുറവായിരുന്നു……..

അങ്ങനെ തലേദിവസമെന്ന സുദിനം വന്നു ചേർന്നു ഇന്ന് തൊട്ട് സകല ബന്ധുക്കളും വന്നു തുടങ്ങും അപ്പൊ അതിനനുസരിച്ചു ഫുഡും സ്റ്റേയും ഡ്രിങ്ക്സുമെല്ലാം സെറ്റ് ചെയ്യാനുള്ളത് കൊണ്ട് രാവിലെ തന്നെ അവന്മാരെ കൂടെ ഞാൻ വീട്ടിലേക്ക് വിളിച്ചു വരത്തി അനന്തുനേം അഖിലിനേം കാറ്ററിങ്ങുകാരന്റടുത്തേക്ക് പറഞ്ഞു വിട്ട് വരുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സ്റ്റേ ചെയ്യാനുള്ള ഹോട്ടലിൽ വിളിച്ചു കാര്യങ്ങൾ സെറ്റ് ചെയ്തോണ്ടിരുന്നപ്പോഴാണ് പൊന്നു എന്റടുത്തേക്ക് വന്നത്……
“ടാ ബിസിയാണോ?????”

“അല്ല എന്ന പറ….”

“ഏയ്‌ ചുമ്മാ ചോദിച്ചതാ…… ഇന്ന് വൈകുന്നേരത്തിനുള്ളിൽ ചെയ്യാനുള്ളതെല്ലാം സെറ്റു ചെയ്തോണം….. ഇന്ന് വൈകുന്നേരം വേറെ കുറച്ച് പരുപാടിയുണ്ട്………..”

“എന്ത് പരുപാടി????…. അതൊക്കെ വൈകുന്നേരം പറയാം…… അന്നേരം എന്തേലും ഉടായിപ്പ് പറഞ്ഞാ തലക്കിട്ടുഞാനടിക്കും…..”

“അഹ് നോക്കാം…..”

അപ്പോഴേക്കും അച്ഛനെന്നെ വിളിച്ചു പിന്നെ പണിയോട് പണിയായിരുന്നു എല്ലാവർക്കും അടിക്കാനുള്ള സാധനം മേടിക്കണം വരുന്ന ബന്ധുക്കളുടെ സ്റ്റേ റെഡിയാക്കണം അങ്ങനെ ഒരുവിധം പണിയൊക്കെ എനിക്കാണ് കിട്ടിയത് ഞാൻ പിന്നെ അതിന്റെ പുറകെയായിരുന്നു ഇടക്കെപ്പോഴേ പൊന്നു വിളിച്ച് വൈകുന്നേരം മറക്കരുതെന്നൊക്കെ പറഞ്ഞെങ്കിലും അപ്പോഴത്തെ തെരക്കിൽ അത് ഞാൻ മറന്നുപോകും…….. എന്റെ ഒരുവിധം പണിയൊക്കെ ഒരു ഏഴുമണിയോടെ ഒതുങ്ങി……

നേരെ റൂമില് പോയി കുളിയും കഴിഞ്ഞു ഒരു ആകാശനീല ഷർട്ടും അതെ കരയുള്ള വെള്ള മുണ്ടും ഉടുത്തു പുറത്തേക്കിറങ്ങിയതും പൊന്നു ഓടിവന്ന് എന്റെ കൈയിൽ കേറി പിടിച്ചു അവളും ഒരു നീല ചുരിദാറാണ് ഇട്ടിരുന്നത്…….. അത്യാവശ്യം പൂട്ടിയൊക്കെ ഇട്ട് നന്നായിട്ടൊരുങ്ങിയാണ് അവളുടെ നടപ്പ് ഞാൻ അവളെ സൂക്ഷ്മമായിട്ടൊന്ന് വീക്ഷിച്ചു…… മുഖത്ത് കുറച്ചധികം മേക്കപ്പ് കണ്ണിൽ കണ്മഷിയൊക്കെ ഇട്ടിട്ടുണ്ട് പക്ഷെ ചൂണ്ടിൽ ലിപ്സ്റ്റിക്കില്ല അല്ലേലും അവള്ടെ ചൂണ്ടിന് നല്ല റോസ് കളറാണ്…… ഒരു ചെറിയ സ്വർണമാലായിട്ടിട്ടുണ്ട് കാതിലൊരു ജിമിക്കി……. നീല ചുരിദാറിൽ അവളൊരുപാട് സുന്ദരിയായി തോന്നിയില്ല ഓർമവെച്ച കാലം തൊട്ട് ഇങ്ങനെ കാണുന്നത് കൊണ്ടാന്ന് തോന്നുന്നു സാധാരണ ഒരുങ്ങുന്നത് പോലെയേ എനിക്ക് തോന്നിയുള്ളു……. പക്ഷെ അറിയാതെയാണേലും അവളുടെ ചെറിയ ഓറഞ്ച് മൂലകളിലേക്ക് ഒരു നോട്ടം പോയി അവളും അത് ശ്രദ്ധിച്ചെങ്കിലും ചൂണ്ടിലൊരു ചിരി വിടർന്നതല്ലാതെ വേറൊന്നും അവള് പറഞ്ഞില്ല…….

“നീയെന്ന വൈകുന്നേരം എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞേ????”

Leave a Reply

Your email address will not be published. Required fields are marked *