നെയ്യലുവ പോലുള്ള മേമ – 11 97അടിപൊളി  

എനിക്ക് പാവം തോന്നി…കരുതിയത്‌ പോലല്ല..ആള് നന്നായി പേടിച്ചിട്ടുണ്ട്. കളി മതിയാക്കാമെന്ന് കരുതി ഞാന്‍ പിന്നിലേക്കിറങ്ങാനായി‍ കാല്‍ പൊക്കി. കുളത്തിന്റെ സിമന്റ് പൂശിയ വക്കിലെ പൂപ്പലിലേക്ക് തോര്‍ത്തിലെ വെള്ളമിറ്റി വഴുവഴുത്തത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

ഒറ്റക്കാലില്‍ ബലം കൊടുത്ത് മറ്റേക്കാല്‍ പിന്നിലേക്ക് നീക്കാനൊരുങ്ങിയതും പൂപ്പല്‍ വഴുക്കി മുന്നിലേക്ക് ഒറ്റ മറിയലായിരുന്നു. തലച്ചോറത് തിരിച്ചറിയുമ്പോഴേക്കും ബാലന്‍സ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഞങ്ങള്‍ കുളത്തിലേക്ക് മറിഞ്ഞുകഴിഞ്ഞിരുന്നു.
മേമയില്‍ നിന്നുമൊരു ആന്തല്‍ ശബ്ദമുയര്‍ന്നു. അതൊരു കൂവലായി മാറുമ്പോഴേക്കും ആ വായിലേക്ക് കുളത്തിലെ വെള്ളം അടിച്ചു കയറിക്കഴിഞ്ഞു.

കുളത്തിന്റെ നടുവിലേക്കാണ് ചെന്ന് പതിച്ചത്. മേമയുടെ വായിലും മൂക്കിലുമൊക്കെ വെള്ളം കയറി. നെഞ്ച് വരെ വെള്ളത്തില്‍ നിന്നുകൊണ്ട് അവര്‍ ചുമയ്ക്കാന്‍ തുടങ്ങി.

“സോറി..അബദ്ധം പറ്റിയതാ..!!”

ആ തുമ്മലൊന്നടങ്ങിയപ്പോള്‍ ഞാനൊരു ചമ്മിയ ചിരിയോടെ ക്ഷമാപണം നടത്തി. സംഗതി അതില്‍ നില്‍ക്കില്ലെന്നറിയാമായിരുന്നു. ചിലപ്പോ ഒരെണ്ണം പൊട്ടാനും സാധ്യതയുണ്ട്.

തുമ്മി ചുവന്നുപോയ കണ്ണുകളോടെ അവരെന്നെ നോക്കി. ആ നിമിഷം മനസ്സിലൊരു ഉറവ പൊട്ടി വരുന്നത് ഞാനറിഞ്ഞു.

വീഴ്ചയില്‍ ആകെ മുങ്ങിപ്പോയിരുന്നതിനാല്‍ തലയില്‍ കെട്ടിയ തോര്‍ത്ത്‌ ഒരല്പം പിന്നോട്ട് മാറിയിരുന്നു. കുറച്ചു മുടിയിഴകള്‍ ആ നെറ്റിയിലൂടെ മുഖത്തിലേക്ക് വീണു കിടന്നു. ചുവപ്പ് രാശി പടര്‍ന്ന ഇളമാന്‍ കണ്ണുകള്‍..നനഞ്ഞു വിടര്‍ന്ന കണ്‍പീലികള്‍..നനവിന്റെ നൂലുകളൊഴുകിയിറങ്ങുന്ന തുടുത്ത കവിളുകള്‍..ഭയം ഇരച്ചിറങ്ങി തുടുത്തു പോയ മാന്തളിര്‍ പോലുള്ള ചുണ്ടുകള്‍..!

നനഞ്ഞു വിളറിയ പെണ്ണ്…!!!

പ്രപഞ്ചത്തിലെ ഏറ്റവും സുഖദമായ കാഴ്ച…!!

എന്റെ ഹൃദയം പടപടാ മിടിച്ചു. ഈ മനോഹര മുഖം ഇത്രയും ആകര്‍ഷണീയമായി ഇതിനുമുമ്പ് കണ്ടിട്ടില്ല..! മാര്‍വലസ് എന്നോ ഗോര്‍ജിയസ് എന്നോ പോലും വിളിച്ചാല്‍ മതിയാകില്ല…സ്വര്‍ഗപ്പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂവാണിത്..വിശേഷണങ്ങളില്‍ തീരാത്തത്ര അഴകുള്ള തുടും ചെമ്പനീര്‍ പൂവ്..!!

എന്റെ ഹൃദയം തുളുമ്പിപ്പോയി. ആ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് ഓമനിക്കാന്‍ മനസ്സ് തുടിച്ചു പോയി.

“സോറി..!!”

ചുണ്ടുകള്‍ സ്വപ്നത്തിലെന്നപോലെ ചലിച്ചു.

വളരെ മെല്ലെ ആ മുഖത്ത് നിലാവ് പോലൊരു ചിരി തെളിഞ്ഞു വന്നു.

“എന്നെ ആകെ കുളിപ്പിച്ച്..!!”

ആ നിലാവ് ഒരു പരിഭവത്തിലേക്ക് വഴിമാറി.

“…ദുഷ്ടന്‍ മനപ്പൂര്‍വ്വം ചെയ്തതാ…എന്തൊരു കഷ്ടാന്നു നോക്കിക്കേ..!!”

ചിണുങ്ങിക്കൊണ്ട് അവരെന്റെ തലയില്‍ ഒന്നു കിഴുക്കി.

വേദന അറിഞ്ഞതേയില്ല..ആ മുഖത്തു വിടരുന്ന ഓരോ ഭാവങ്ങളും മനസ്സിലേക്ക് ആവാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോഴും..!

എന്റെ നോട്ടം മേമയില്‍ പെട്ടെന്നൊരു ചിരി പടര്‍ത്തിയെങ്കിലും മെല്ലെ അത് മാഞ്ഞു വരുന്നത് ഞാന്‍ കണ്ടു. ഇപ്പോഴത് എന്റെ കണ്ണുകളില്‍ നിഴലിച്ചു നില്‍ക്കുന്ന ഭാവത്തെക്കുറിച്ചുള്ള സംശയമായി മാറുകയാണ്. പിന്നെ മെല്ലെ ആ കണ്ണുകള്‍ ഒന്ന് പിടഞ്ഞു. എന്നിലെ പ്രണയീഭാവം തിരിച്ചറിഞ്ഞപോലൊരു തിളക്കത്തോടെ അതൊന്നടഞ്ഞു തുറന്നു.
ഞാന്‍ മെല്ലെ അവരുടെ ഇരു തോളിലും പിടിച്ചു.

“കണ്ണാ..!!”

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭയപ്പാട് നിറഞ്ഞൊരു ശബ്ദം പതിഞ്ഞു കേട്ടു.

എന്റെ കൈകള്‍ ആ തോളില്‍ മുറുകി. മെല്ലെ ഞാനാ ശരീരം എന്നിലേക്കടുപ്പിച്ചു.

“കണ്ണാ…വേണ്ട..!!”

ഭയാപാട് നിറഞ്ഞ ഒരു താക്കീത് പോലെ ആ സ്വരം മാറി.

“എനിക്കിപ്പോ ഒരുമ്മ വേണം..കെട്ടിപ്പിടിച്ച്..!!!”

ഞാന്‍ മേമയെ നെഞ്ചോട്‌ ചേര്‍ത്തുകൊണ്ട് കാതരമായ സ്വരത്തില്‍ പറഞ്ഞു.

“ഇപ്പോഴോ..ഇവിടുന്നോ..?”

നിഷേധാര്‍ത്ഥത്തില്‍ ആ മുഖമിളകി.

“..രാത്രി തരാന്നല്ലേ കണ്ണാ പറഞ്ഞെ..!”

“രാത്രി തരാന്ന്‍ സമ്മതിച്ച ആ ഉമ്മ എനിക്കിപ്പോ ഇവിടെ വച്ച് വേണം..!”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *