“മേമ എന്താ ചോദിച്ചേ..?!”
ചോദ്യം കേട്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ നാടകീയമായി തിരിഞ്ഞ് മേമയെ നോക്കി.
“അല്ലാ..നല്ലപോലെ ഉറക്കം കിട്ടിയോ എന്ന് ചോദിച്ചതാ..! ചെറിയ കട്ടിലല്ലേ..ഒറ്റയ്ക്കാവുമ്പോ നന്നായി ഉറങ്ങാന്‍ പറ്റുമല്ലോ..!!”
മേമ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ചിരിച്ചു പോകാതിരിക്കാന്‍ പാടുപെട്ടു.
“ആഹ്..ശരിയാ..ആദ്യം കുറച്ചുനേരം ഉറക്കം വന്നില്ല. അമ്മാതിരി പണിയല്ലേ കാണിച്ചത്..!”
എന്റെ ചുണ്ടിന്റെ കോണില്‍ പുച്ഛം ഷെഡ് കെട്ടിക്കഴിഞ്ഞു.
“…..പിന്നെ ഓര്‍ത്തു…ഒരു തവണ അബദ്ധം പറ്റാത്തവരാരുണ്ട്.പോയത് പോട്ടെ..! കമ്മലിട്ടവള്‍ പോയാ കടുക്കനിട്ടവള്‍ വരും..!”
മുഖമെറിഞ്ഞു തിരികെ നടക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.
“അതാരാണാവോ ആ കടുക്കനിട്ടവള്‍..!!””
പിന്നില്‍ നിന്നും ഒരു പതിഞ്ഞ ചിരിയോടെ ചോദ്യം വന്നു. എനിക്കും വേണ്ടിയിരുന്നത് അതാണ്. ‘നീയില്ലെങ്കില്‍ മറ്റൊരുത്തി’ എന്ന സൈക്കോളജി വര്‍ഷങ്ങളായി ഏതു പെണ്ണും ചാടിക്കൊത്തുന്ന ഒരു ചൂണ്ടയാണെന്ന് സീനിയറണ്ണന്‍ പറഞ്ഞത് എത്ര ശരി..!
“കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട…നമ്മള്‍ തമ്മില്‍ ഇനി സംസാരമില്ല..!”
മേമയുടെ ചോദ്യം പാടെ അവഗണിച്ചുകൊണ്ട് ഞാന്‍ ബാത്രൂമിനകത്തേക്ക് കയറി. വാതിലടയ്ക്കാന്‍ നേരം കള്ളദൃഷ്ടിയാല്‍ ആ ഭാവമൊന്നു നിരീക്ഷിച്ചു.
കൊള്ളാം..ഏറ്റിട്ടുണ്ട്..! മുഖത്ത് ഒരു നേരിയ മഴക്കാര്‍ കാണാനുണ്ട്. വാതിലടച്ചതും ഞാന്‍ ശ്വാസം നേരെ വിട്ടു. അഭിനയമെന്നൊക്കെ പറഞ്ഞാ ഇത്ര പണിപ്പെട്ടതാണെന്ന്‍ ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്തായാലും ഫലമുണ്ടായല്ലോ..കൊറച്ച് കഷ്ടപ്പെട്ടാലും തരക്കേടില്ല.!
പണ്ടും ഞാന്‍ അങ്ങനാണ്..ഒരു കാര്യത്തില്‍ ഒരു ശപഥമെടുത്താല്‍ എടുത്തതാണ്…അണുവിട അതില്‍ നിന്നും വ്യതിചലിക്കില്ല.!!
വെല്‍ഡണ്‍ ബ്രോ…നീ പൊളിച്ചു..! വേറെ ആരുമില്ലാതിരുന്നതിനാല്‍ ഞാന്‍ തന്നെ എന്നെ അഭിനന്ദിച്ചു.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് അര മണിക്കൂര്‍കൊണ്ട് ഞാന്‍ താഴെയെത്തി.
‘തൈകള്‍ ‘ രണ്ടും ടീവിയുടെ മുന്നില്‍ ഹാജരുണ്ട്. ഏഷ്യാനെറ്റില്‍ ആയിരത്തി അഞ്ഞൂറ്റിയൊന്നാമത്തെ തവണ മണിച്ചിത്രത്താഴ് കളിച്ചു കൊണ്ടിരിക്കുന്നു.
മേമ മേശപ്പുറത്ത് എല്ലാം ഒരുക്കി വച്ചിട്ടുണ്ട്. ദോശയും വറവിട്ട ചമ്മന്തിയുമാണ് വിഭവം. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ വേഗം കഴിക്കാന്‍ തുടങ്ങി. ഭക്ഷണത്തിനോട് അല്ലെങ്കിലും പണ്ടേ എനിക്ക് ദേഷ്യം കാണിക്കാന്‍ പറ്റാറില്ല.
ആ സമയം അടുക്കളയില്‍ നിന്നും കയ്യില്‍ ഫ്ലാസ്കുമായി മേമ അടുത്തേക്ക് വന്നു. ഞാന്‍ മുഖമുയര്‍ത്താണോ നോക്കാനോ പോയില്ല.
ഫ്ലാസ്കില്‍ നിന്നും ചായ ചായ പകര്‍ന്ന് എന്റെ അടുത്തേക്ക് നീക്കി വെക്കാന്‍ നേരം കള്ളക്കണ്ണ്‍ കൊണ്ട് ഞാനാ മുഖമൊന്നു ശ്രദ്ധിച്ചു. എന്തോ തമാശ ഓര്‍ക്കുന്നപോലെ അവിടെ ഇപ്പോഴും ഒരു ചെറിയ ചിരി തളംകെട്ടി നില്‍പ്പുണ്ട്.
“ഇന്നലത്തെ കൂണ്‍ വഴറ്റി വച്ചിട്ടുണ്ട്..വേണോ..?”
മേമ പതിയെ ചോദിച്ചു.
കൂണ്‍ എന്ന് കേട്ടപ്പോഴേ വായില്‍ വള്ളം നിറഞ്ഞെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ ഞാനാ ചോദ്യം അവഗണിച്ചു.
“…ഓ..ഞാന്‍ മറന്നു…മിണ്ടൂലല്ലോ..!!”
മേമ ഒരു പതുങ്ങിയ ചിരിയോടെ കളിയാക്കി. വേണമെന്ന് പറഞ്ഞാലോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയിരുന്ന ഞാന്‍ അത് കേട്ടതും പിന്‍വലിഞ്ഞു.
“എന്തായാലും ഇവിടെ വെക്കാം…വേണ്ടെങ്കില്‍ ഞാന്‍ കഴിച്ചോളാം..!”
അവരൊരു ചെറിയ പാത്രം എന്റെ അടുത്തേക്ക് നിരക്കി വച്ചു. തെല്ലൊന്നു ശങ്കിച്ച ശേഷം ഒരക്ഷരം മിണ്ടാതെ ഞാനതെടുത്ത് അപ്പാടെ പ്ലേറ്റില്‍ കമിഴ്ത്തി.
ആഹാ..അങ്ങനെയിപ്പോ ഞാന്‍ വേണ്ടെന്നു വച്ചിട്ടു കഴിക്കാന്‍ നിക്കണ്ട.!
മേമ അര്‍ത്ഥവത്തായ ഒരു മുരടനക്കത്തോടെ എന്റെ അടുത്തു തന്നെ കസേര വലിച്ചിട്ടിരുന്നു. ശേഷം ഒരു പ്ലേറ്റെടുത്ത് മുന്നില്‍ വച്ച് അതിലേക്ക് ദോശ എടുത്തിട്ടു.
ഓഹോ..അപ്പൊ മേമയും ഫുഡ് കഴിച്ചിട്ടില്ല.. എന്റെ ഒപ്പം ഇരുന്നു കഴിക്കാമെന്നു കരുതിയാവാം..!

Miss you lal