രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.
എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ ശബ്ദമുയർത്തി അച്ഛനോട് സംസാരിക്കുന്നത് എനിക്ക് മുകളിലോട്ട് കേൾക്കാൻ പറ്റുന്നുണ്ട്.
“എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.
എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു.
താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.
എന്റെ തൊട്ടു പിറകിലായി അഞ്ജുവും ഓടി വന്നു. ഉമ്മറത്തെത്തിയപ്പോൾ അവിടെ അമ്മ കലങ്ങിയ കണ്ണുമായി വാതിലിൽ ചാരി നിൽപ്പുണ്ട്. അച്ഛൻ ഒരു തരം നിസ്സംഗ ഭാവത്തിൽ പുറത്തോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ ഉമ്മറത്തെത്തിയത് കണ്ടതോടെ കക്ഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു എന്നെയൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയ അച്ഛൻ പെട്ടെന്ന് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു. അച്ഛൻ വീട്ടിൽ ഇടാറുള്ള ഒരു നീല ഷർട്ടും ഒരു ചുവന്ന ലുങ്കി മുണ്ടുമാണ് അപ്പോഴുള്ള വേഷം. വീടിന്റെ മുറ്റത്തേയ്ക്ക് നോക്കിയ ഞാൻ അവിടെ കൂടിയ ആൾകൂട്ടം കണ്ട് ഞെട്ടി. ഈ നാട്ടിലുള്ള സകല അവന്മാരും ഏതോ സർക്കസ് കാണാൻ കൂടിയ ലാഘവത്തിൽ ഉമ്മറത്ത് നിൽക്കുന്ന ഞങ്ങളെ തന്നെ വാ പൊളിച്ച് നോക്കി നിൽപ്പുണ്ട്. ആൾകൂട്ടത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ അനൂന്റെ അച്ഛൻ ഗോപാൽ അങ്കിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അനൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് നിൽപ്പുണ്ട്. അനൂന്നെ നോക്കിയ എന്റെ ചങ്ക് പിടഞ്ഞു. കരഞ്ഞ് കണ്ണ്
തുടച്ചു കൊണ്ടിരിക്കയാണ് അവൾ.
വീട്ടിലിടാറുള്ള ഒരു ചാര നിറത്തിലുള്ള ഫ്രോക്ക് ആണ് അപ്പോൾ അവളുടെ വേഷം. എന്നെ കണ്ടതോടെ പെണ്ണിന്റെ കരച്ചിൽ കൂടി. ഞാൻ അനു കുട്ടിയോട് ‘കരയല്ലേന്ന്’ പതിയേ പറഞ്ഞ് കൊണ്ട് കൈ കൊണ്ട് കണ്ണീര് തുടയ്ക്കാൻ ആംഗ്യം കാണിച്ചു ഇത് ഞാൻ ഡീൽ ചെയ്തോളാമെന്ന് കൂടി കൈ കൊണ്ട് ആംഗ്യത്തിൽ കാണിച്ചതോടെ.പെണ്ണ് കണ്ണീര് തുടച്ചു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ‘ഇനി കരയൂലാട്ടോ ആദിയെന്ന്’ പതിയെ പറഞ്ഞത് അവളുടെ ചുണ്ടനക്കത്തിൽ നിന്ന് എനിക്ക് മനസ്സിലായി. വീണ്ടും ചില്ല് പൊട്ടി ചിതറുന്ന ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിട്ടിരുന്ന എന്റെ സാൻട്രോ കാറിന്റെ ചില്ലുകളെല്ലാം ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചു പൊട്ടിച്ചു കൊണ്ടിരിക്കുന്ന സംഗീതിനെയാണ് ഞാൻ അവിടെ കണ്ടത്. അപ്പോഴുള്ള അവന്റെ മുഖ ഭാവം കണ്ട മാത്രയിൽ എനിക്ക് അവനെ ഒറ്റ കുത്തിന് കൊല്ലാനാ തോന്നിയത്. ദേഷ്യം വന്ന് കൈ ചുരുട്ടി പിടിച്ച് നിന്ന എന്റെ അടുത്തേയ്ക്ക് അഞ്ജു വന്ന് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിട്ട് നിറഞ്ഞ കണ്ണുമായി “വേണ്ട ഏട്ടാ ഇപ്പോ ഏട്ടൻ പുറത്തേയ്ക്കു ഇറങ്ങേണ്ടാന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് വിതുമ്പി. ഞാൻ അതേ നിൽപ്പ് അവൻ കാറിന്റെ ചില്ലുകൾ ഓരോന്നായി അടിച്ചു പൊട്ടിച്ച് തീരുന്നത് വരെ നോക്കി നിന്നു. കാറിനോടുള്ള അവന്റെ അരിശം തീർന്ന് കഴിഞ്ഞപ്പോൾ അവൻ ആ ഇരുമ്പ് വടി കൈയ്യിൽ ചുഴറ്റി കൊണ്ട് അവൻ അച്ഛന്റെ നേരെ തിരിഞ്ഞു കൊണ്ട്: “ഡോ കാർന്നോരെ ചെക്കനെ മര്യാദയ്ക്ക് വളർത്തിക്കോളണം അല്ലേൽ ചെക്കൻ നാട്ടുകാരുടെ കൈയ്ക്ക് തീരും കേട്ടോടാ പെലയാടി മോനെ” ….! അച്ഛനെ അവൻ വിളിച്ചത് കേട്ട് ദേഷ്യം ഇരച്ചു കയറി എന്റെ സകല നാഡീ ഞരമ്പുകളും വലിഞ്ഞു മുറുകി ദേഹം മൊത്തം പൊള്ളുന്ന പോലെ തോന്നി. എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിരുന്ന അഞ്ജുന്റെ കൈ എടുത്ത് മാറ്റി കൊണ്ട് “നീ വിട്ടേടി അഞ്ജു ഇന്ന് ഈ പുന്നാര മോന്റെ ശവം ഞാനീ മുറ്റത്ത് വീഴ്ത്തും” ഞാൻ ദേഷ്യം കൊണ്ട് അലറിയത് കേട്ട് എല്ലാരും എന്നെ ഭയപ്പാടോടെ നോക്കി. വീട്ടിൽ ഉടുക്കാറുള്ള ലുങ്കി മുണ്ട് മടക്കി കുത്തി അകത്തേയ്ക്ക് പാഞ്ഞ് കേറിയ ഞാൻ എന്റെ പഴയ ക്രിക്കറ്റ് ബാറ്റ് സ്റ്റോറിൽ നിന്നും തപ്പി എടുത്ത് വേഗത്തിൽ ഉമ്മറത്തേയ്ക്ക് കുതിച്ചു. ഉമ്മറത്തേയ്ക്ക് പാഞ്ഞ് ചെന്ന എന്നെ പിറകിൽ നിന്ന് കൈയ്യിൽ പിടിച്ച് വലിച്ച് നിറുത്തി കൊണ്ട് ‘വേണ്ടോന്ന്’ പറഞ്ഞ് കരഞ്ഞ് വിളിച്ചു കൊണ്ട് അമ്മയും അഞ്ജുവും കൂടി എന്നെ വട്ടം പിടിച്ചു. “ദൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ നായിന്റെ മോനേ
