ഒളിച്ചോട്ടം – 1 2അടിപൊളി  

എന്റെ തൊട്ട് പിറകിൽ എഴുന്നേറ്റ് വന്ന അനു ആരും കാണാതെ എന്റെ കവിളിൽ ഉമ്മ വച്ചു. “ചുമ്മാ ഇരി പെണ്ണെ ആരേലും കാണും” പെട്ടെന്നുള്ള അവളുടെ ഉമ്മ വെക്കലിൽ ഞെട്ടിയ ഞാൻ പറഞ്ഞു. “കണ്ടാലും ഒരു കുഴപ്പോമില്ല ഞാനെ എന്റെ കെട്ടിയോനെയല്ലെ ഉമ്മ വെച്ചെ” പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്താണ് പെണ്ണെ നല്ല ഹാപ്പി മൂഡിൽ ആണല്ലോ. നേരത്തെ കരഞ്ഞ് മുഖം വീർപ്പിച്ച് നിന്ന ആള് തന്നെയാണോ ഇത്?”

കൈ കഴുകുന്നതിനിടെ ഞാൻ അവളോട് ചോദിച്ചു. ” അത് അപ്പോഴല്ലെ? ഇപ്പോ കണ്ടില്ലേ ആദീടെ അച്ഛനും അമ്മയ്ക്കും നമ്മളോട് ദേഷ്യം ഒന്നുമില്ല. സോ ഞാൻ ഹാപ്പിയാണ്.” അനു വാഷ് ബേസിന്റെ തൊട്ടടുത്തുള്ള കണ്ണാടിയിൽ നോക്കി മുഖത്തേയ്ക്ക് വീണു കിടന്ന മുടി ഇടത്തെ കൈ കൊണ്ട് ഒതുക്കുന്നതിനിടെ പറഞ്ഞു. കൈ കഴുകി കഴിഞ്ഞപ്പോൾ ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ പോയി ഇരുന്നു ടീപ്പോയിൽ വച്ചിരുന്ന റിമോർട്ട് എടുത്ത് ടീവി ഓണാക്കി ചാനൽ മാറ്റി കൊണ്ടിരുന്നു. മലയാളം ചാനൽ വച്ചപ്പോൾ അതിൽ അപ്പോൾ ഓടി കൊണ്ടിരുന്നത് ‘വല്യേട്ടൻ’ സിനിമയായിരുന്നു. ഒരുപാട് തവണ കണ്ടതാണെങ്കിലും എന്തോ ആ സിനിമയോടും മമ്മൂട്ടിയോടും വല്യ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ചാനൽ മാറ്റാതെ അത് തന്നെ കണ്ടോണ്ടിരുന്നു.   കുറച്ച് കഴിഞ്ഞപ്പോൾ അനുവും എന്റെയൊപ്പം വന്ന് സോഫയിൽ ഇരുന്നു. ഞങ്ങൾ രണ്ടാളും മാത്രമേ ആ സമയം സ്വീകരണ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് പെണ്ണ് എന്നെ ഒട്ടിയാണ് ഇരിക്കുന്നത്. ഞാൻ ടീവിയിലെ സിനിമ ഹരം പിടിച്ചിരുന്ന് കണ്ട് കൊണ്ടിരുന്നതിനാൽ അനു അടുത്ത് വന്ന് ഇരുന്നിട്ടും ഞാൻ അവളോട് ഒന്നും മിണ്ടിയില്ല. അതിഷ്ടപ്പെടാതിരുന്ന അനു എന്നെ കൈയ്യിൽ തോണ്ടി കൊണ്ടിരുന്നു. സിനിമയിലെ മമ്മുക്കയുടെ ക്യാരക്ടറായ അറക്കൽ മാധവനുണ്ണി തീപ്പൊരി ഡയലോഗ് പറയുന്ന സമയത്തായിരുന്നു പെണ്ണിന്റെ ഈ തോണ്ടൽ പരിപാടി. ഇത് കുറേ നേരം തുടർന്നപ്പോൾ ദേഷ്യം വന്ന ഞാൻ സോഫയുടെ നടുവിൽ നിന്ന് ഇടത്തേ അറ്റത്തേയ്ക്ക് നീങ്ങിയിരുന്നു. എന്റെ നീങ്ങിയിരിക്കൽ കണ്ട് രസം തോന്നിയ അനു എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് കൊണ്ട്: “ആദി, നോക്കിയെ ഈ ഡ്രസ്സ് കൊള്ളാമോന്ന്?” സിനിമയിൽ നിന്നുള്ള ശ്രദ്ധ മാറ്റാതെ ഞാൻ അവളോട് “ആ കൊള്ളാമെന്ന് പറഞ്ഞു” “ആദി ഒന്ന് നോക്കെടാ ചക്കരെ പ്ലീസ് … അനു എന്നെ വിടാൻ ഉദ്ദേശമില്ലാതെ കൊഞ്ചി. “ഇത് വല്യ പാടായല്ലോ, നിനക്കെന്താ അനു വേണ്ടത്? സിനിമ കണ്ട് ഹരം കേറി നിന്ന ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു. അതോടെ പെണ്ണ് മുഖം വീർപ്പിച്ച് എന്റെ അടുത്ത് നിന്ന് നീങ്ങി മുഖം കുനിച്ച് ഇരുപ്പായി. അവളുടെ പിണങ്ങിയുള്ള ഇരുപ്പ് കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. അപ്പോൾ അങ്ങനെ പറയേണ്ടിരുന്നില്ലാന്ന് തോന്നി. ടീവി ഓഫ് ചെയ്ത് ഞാൻ അനു കുട്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് ഞാൻ പെണ്ണിനെ വട്ടം ചുറ്റി പിടിച്ചു. പിണക്കം കാരണം പെണ്ണ് ഞാൻ ചുറ്റി പിടിച്ചത് ഇഷ്ടമാകാതെ ” എന്നെ കെട്ടി പിടിക്കണ്ട” “വിട് എന്നെ” എന്ന് ഒക്കെ പറഞ്ഞ് എന്റെ കൈയ്യിൽ നിന്ന് കുതറി മാറാൻ നോക്കി. ഞാനുണ്ടോ വിടുന്നു. എന്റെ മുറുക്കം കൂടിയപ്പോൾ പെണ്ണ് എന്റെ പിടിയിൽ അടങ്ങിയൊതുങ്ങി ഇരിക്കാൻ തുടങ്ങി. ആരും ഞങ്ങൾ

ഇരിക്കുന്ന സ്വീകരണ മുറിയിലേയ്ക്ക് വരുന്നില്ലാന്ന് ഉറപ്പാക്കി കൊണ്ട് ഞാൻ പെണ്ണിന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് എന്റെ ചുണ്ട് അവളുടെ ചുണ്ടുമായി ചേർത്ത് ഒന്ന് ചപ്പി വലിച്ചു കുറച്ച് നേരം ഇരുന്നു. ഞാൻ അങ്ങനെ ചെയ്തതിൽ സുഖിച്ചിരിരുന്ന പെണ്ണ് ഹാളിലാണ് ഇരിക്കുന്നതെന്ന ഓർമ്മ വന്നപ്പോൾ ഞെട്ടിയിട്ട് എന്നെ തള്ളി മാറ്റിയിട്ട് ചുണ്ട് കൈ വച്ച് തുടച്ചു.

കക്ഷിയുടെ മുഖം നോക്കിയാൽ അറിയാം ഞാൻ കൊടുത്ത ഉമ്മ ഇഷ്ടമായെന്ന്. എന്നെ ഒരു കള്ള നോട്ടം നോക്കിയിട്ട് വീണ്ടും അനു കുട്ടി എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. നീങ്ങിയിരുന്ന അനുവിനെ ഞാൻ വട്ടം ചുറ്റി പിടിച്ചിട്ട് പറഞ്ഞു. “എന്റെ അനു കുട്ടിയ്ക്ക് ചില സമയങ്ങളിൽ പിള്ളേരുടെ സ്വഭാവമാ” അത് കേട്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് എന്റെ കവിളിൽ ഒരുമ്മ തന്നു. “ഏത് പിള്ളേരുടെ സ്വഭാവമാണെന്ന് ചോദിച്ചില്ലാ ലോ നീ?” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ആദി കുട്ടൻ പറ” പെണ്ണ് എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ട് പറഞ്ഞു. “ചില തെണ്ടി പിള്ളേരുടെ സ്വഭാവാ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പെണ്ണിനെ മുറുക്കെ കെട്ടി പിടിച്ചു. അതോടെ ദേഷ്യം വന്ന അനു എന്റെ മുടിയിൽ വിരലോടിക്കുന്നത് നിർത്തിയിട്ട് “ഇനി അങ്ങനെ പറയോന്ന് ചോദിച്ചു” എന്റെ മുടിയിൽ പിടിച്ച് വലിച്ചോണ്ടിരുന്നു. “വേദനയെടുത്ത ഞാൻ വിടെന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു നോക്കി പക്ഷേ പെണ്ണുണ്ടോ വിടുന്നു. അവസാനം ഇനി വിളിക്കില്ലാന്ന് പറഞ്ഞതോടെ പെണ്ണ് എന്റെ മുടിയിൽ നിന്ന് കൈയെടുത്തു. “നിനക്ക് സ്വല്പം വട്ടുണ്ടോന്ന് എനിക്ക് സംശയമുണ്ട് എന്നാലും ഇങ്ങനെ പിടിച്ചു വലിക്കുമോ മുടിയിൽ പറിഞ്ഞ് പോകാതിരുന്നത് ഭാഗ്യം” ഞാൻ തല തടവി കൊണ്ട് പറഞ്ഞു. “എനിക്ക് ഒരു കുഴപ്പോമില്ല, അത് നീ എന്നെ കളിയാക്കിയിട്ടല്ലേ” അനു പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.           വീണ്ടും എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന അനു അച്ഛൻ ചുമ്മച്ച് കൊണ്ട് റൂമിലേയ്ക്ക് നടന്ന് വരുന്ന ശബ്ദം കേട്ടതോടെ ഞെട്ടി കൊണ്ട് എന്റെ അടുത്ത് നിന്ന് നീങ്ങിയിരുന്നു. അതോടെ ഞാനും സോഫയിൽ നേരെ ഇരുന്നു. അച്ഛൻ വന്ന് ഞങ്ങൾ ഇരിക്കുന്ന സോഫയുടെ അടുത്തുള്ള സിംഗിൾ സെറ്റിയിൽ വന്ന് ഇരുന്നു. അച്ഛനെ കണ്ടതോടെ ഞങ്ങൾ രണ്ടാളും സോഫയിൽ നിന്ന് എഴുന്നേറ്റു. അച്ഛൻ ഞങ്ങളോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. തൊട്ട് പിറകെ അമ്മയും അഞ്ജുവും വന്ന് ദിവാൻ കോട്ടിലും വന്ന് ഇരുന്നു. നിയാസ് ഒരു കസേര എടുത്തു കൊണ്ടു വന്ന് സോഫയുടെ അടുത്ത് കൊണ്ട് വന്ന് ഇട്ട് അതിൽ ഇരുപ്പായി. “ആദി, ഇനി നിങ്ങൾ താമസിക്കണ്ട പുറപ്പെട്ടോളു സമയം 3.30 കഴിഞ്ഞിട്ടുണ്ട് അവിടെ എത്തുമ്പോഴെയ്ക്കും സന്ധ്യ കഴിയും” അച്ഛൻ സോഫയിൽ ഇരുന്ന് എന്നോടായി പറഞ്ഞു.

Updated: July 18, 2026 — 7:56 am

Leave a Reply

Your email address will not be published. Required fields are marked *