ഒളിച്ചോട്ടം – 1 2അടിപൊളി  

കലിപ്പിലാ അവൻമാർ. ഞാൻ: ആ സംഗീത് മൈരനെ ഞാനിന്നലെ കൊന്നേനെ അവന്റെ ഒരു കൊണച്ച ഷോ നീയൊക്കെ പിടിച്ച് മാറ്റിയത് അവന്റെ ഭാഗ്യം. നിയാസ്: നീ ആ വിഷയം ഓർത്ത് ടെൻഷൻ ആകണ്ട അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം. പിന്നെ അനു രാധയോട് അന്വേഷണം പറയണം ട്ടോ ഇവിടെ സൗണ്ട് കാരണം ക്ലിയറാക്കുന്നില്ലാ ടാ …..!

ഞാൻ: നീ ജിമ്മിൽ എത്തിയോടാ? അവിടെ ഇപ്പോ ആരൊക്കെയുണ്ട്? നിയാസ്: ഞാനും ജോജോ ചേട്ടനും ഉണ്ട്. ഞാൻ വാം അപ്പ് തുടങ്ങി. അമൃതിന് വിളിച്ചിരുന്നു അവൻ ഇപ്പോ വീട്ടിൽ നിന്ന് ഇറങ്ങി 10 മിനിട്ടിനുളളിൽ എത്താമെന്ന് പറഞ്ഞു. അവന്റെ 10 മിനിട്ട് 30 മിനിറ്റാണെന്ന് നമ്മുക്കല്ലെ അറിയു. നീയൊന്ന് അമൃതിന് വിളിച്ചേയ്ക്ക് അവൻ നീ പോകുന്ന നേരം വിളിച്ചില്ലാന്ന് പറഞ്ഞ് എന്നോട് ചൂടായി. ഞാൻ: ഇന്നലെ ഇറങ്ങുന്ന സമയം അവനെ വിളിച്ചതാ ലൈൻ ബിസി ആയതോണ്ട് കോൾ കണക്ടായില്ല. പിന്നെ വിളിക്കാൻ വിട്ടു പോയി. ഇന്ന് വിളിക്കുന്നുണ്ട് അവനെ. മച്ചാനെ നിങ്ങളെയൊക്കെ മിസ് ചെയ്യുന്നുണ്ടെടാ. ഇനി എന്നാ നമ്മൾ പഴയ പോലെയൊക്കെ കൂടുന്നെ? നിയാസ്: നീ സെന്റി ആകല്ലേ ബ്രോ നിങ്ങളുടെ വീട് റെഡിയായാൽ ഞാനും അമൃതും അങ്ങോട്ടേയ്ക്ക് വരുന്നുണ്ട്. പോരെ …? എന്ന നീ ഫോൺ വെച്ചോ ഞാൻ വിളിക്കാം നിന്നെ. പിന്നെ ഇന്നലത്തെ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്ന? ഞാൻ: പോ പന്നി ഒന്നും നടന്നില്ല ഇന്നലെ വന്ന് റൂമിൽ എത്തിയ പാടെ ഞാനും അവളും ഒറ്റ കിടപ്പ് പിന്നെ ഇപ്പോ രാവിലെയാ കണ്ണ് തുറക്കുന്നെ നിയാസ്: എന്ന ശരി ഡാ ഞാൻ വിളിയ്ക്കാം. ഞാൻ: ഓക്കെ മുത്തെ… ………….. …. …… …….. ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാകും ഞാനാരാണെന്ന് പറയാതെ ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യമെന്ന്? “ഞാൻ ആദിത്യൻ ‘പൊന്നില്ലം’ വീട്ടിലെ പ്രതാപന്റെയും രാഗിണിയുടെയും 2 മക്കളിൽ മൂത്തയാൾ ഇപ്പോ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. എന്റെ ഇളയത് അഞ്ജലി ഞങ്ങൾ വീട്ടിൽ അവളെ അഞ്ജൂന്നാ വിളിക്കുന്നെ. അവൾ ഇപ്പോ +1 ൽ ആണ്” ഇന്നലെ രാത്രിയാണ് ഞാനും അനുവും കൂടി ഞങ്ങളുടെ നാടായ ആലുവയിൽ നിന്ന് പാലാക്കാട് ടൗണിലുള്ള ‘റെയ്മണ്ട് റെസിഡൻസിയിൽ’ എത്തിയത്. അതെ ഇതൊരു ഒളിച്ചോട്ടം തന്നെയാണ്. അയൽപക്കത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ് എന്റെയും അനുവിന്റെയും കുടുംബങ്ങൾ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞതോടെയാണ് കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞത്. അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവരെ തെറ്റുപറയാനും പറ്റില്ല. സ്വന്തം മോളെക്കാൾ 5 വയസ് കുറവായ ഒരുത്തനെ ഭർത്താവായി അംഗീകരിക്കാൻ അവളുടെ മാതാപിതാക്കൾ ഒരുക്കമല്ല പോരാത്തതിന് ചെക്കന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാ ലോ പിന്നെ ആകെ പറയാൻ ഉള്ളത് കുടുംബപരമായി കിട്ടിയ തറവാട്ട് മഹിമയും കുടുംബ സ്വത്തുക്കളും ആണ്. എന്റെ വീട്ടിലും ഞങ്ങൾ രണ്ടാളും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ ഒരു ഭൂകമ്പം തന്നെയാണ് ഉണ്ടായതും. അങ്ങനെ വേറെ ഒരു വഴിയും ഇല്ലാതായപ്പോഴാണ് ഞങ്ങള് രണ്ടാളും രജിസ്ട്രർ മാര്യേജ് ചെയ്തത്. അതിനു ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത് എന്റെ ചങ്കുകൾ ആയ നിയാസും, അമൃതും ആണ്.

2 ദിവസം മുൻപാണ് എന്റെയും അനുവിന്റെയും രജിസ്ട്രർ മാര്യേജ് നടന്നത്. അത് എല്ലാവരും അറിഞ്ഞപ്പോഴാണ് ഈ കോലാഹലങ്ങൾ ഒക്കെ തുടങ്ങിയത്. ആ റെജിസ്ട്രർ മാര്യേജ് നടന്ന ദിവസത്തെ കുറിച്ച് പറയാം ഞാൻ. ……….*………..*……….*………..*……. വീടിനടുത്ത പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ട് ഞാൻ പതിവ് പോലെ എഴുന്നേറ്റു. ഇങ്ങനെ എഴുന്നേൽക്കൽ ഒരു ശീലമായിട്ട് 3 വർഷമായി കാണും. ഡിഗ്രി ഒന്നാം വർഷം തൊട്ടാണ് ജിമ്മിൽ പോകുന്നത് ശീലമായത്. കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത് റൂമിലെ വാഷ് ബേസിനിലെ സ്റ്റാന്റിൽ വച്ചിരുന്ന ടൂത്ത് ബ്രഷെടുത്ത് പല്ല് തേച്ച് പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് പുറത്തിറങ്ങി. ട്രാക്ക് പാന്റും ടീ-ഷർട്ടും എടുത്തിട്ട് ഞാൻ മുകളിലത്തെ റൂമിൽ നിന്ന് താഴേയ്ക്ക് ഇറങ്ങി. വീട്ടിൽ ആരും എഴുന്നേറ്റിട്ടില്ല എല്ലാരും നല്ല ഉറക്കത്തിൽ തന്നെയാ. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ എന്റെ നീല CBR 250 യുമെടുത്ത് ജിമ്മിലേയ്ക്ക് തിരിച്ചു. നേരം വെളുക്കുന്നതല്ലേ ഉള്ളൂ. ചുറ്റിലും ഇരുട്ട് തന്നെ. രാവിലെ ആയതോണ്ട് തണുപ്പടിച്ചിട്ട് താടി കൂട്ടിയിടിച്ച് പോയി അത്രയ്ക്ക് തണുപ്പ്. ഒരു വിധം ഞാൻ ജിമ്മിൽ എത്തി. വീട്ടിൽ നിന്ന് ജിമ്മിലേയ്ക്ക് 10 മിനിറ്റ് ദൂരമേയുള്ളൂ. ബൈക്ക് താഴെയുള്ള കടമുറിയുടെ ഓരം ചേർത്ത് വച്ചിട്ട് ഞാൻ മുകളിലേയ്ക്ക് സ്റ്റെയർ വഴി കയറാൻ തുടങ്ങി രണ്ടാം നിലയിലാണ് ഞങ്ങളുടെ ജിം പ്രവർത്തിക്കുന്നത്. ഒരു വിധം ഞാൻ പടിക്കെട്ടുകൾ കയറി അവിടെ എത്തിപ്പെട്ടു. ജിമ്മിൽ പതിവ് പോലെ അന്നും ഞാൻ തന്നെയാണ് ആദ്യം എത്തിയത്. ചെരുപ്പ് വയ്ക്കുന്ന സ്റ്റാന്റിൽ പതിവ് പോലെ വച്ച താക്കോൽ എടുത്ത് ഡോർ തുറന്ന് അകത്ത് കേറി. ട്യൂബ് ലൈറ്റിന്റെ സ്വിച്ചമർത്തി അവ ഓൺ ചെയ്ത ശേഷം ഞാനെന്റ പതിവ് വ്യായാമങ്ങളിലേയ്ക്ക് കടന്നു. ഒരു 30 മിനിറ്റ് കഴിഞ്ഞാണ് നിയാസ് ജിമ്മിലേയ്ക്ക് എത്തിയത്. പതിവ് പോലെ കക്ഷി പള്ളിയിൽ പോയിട്ടാണ്നേരെ ജിമ്മിലോട്ട് വന്നത്. അങ്ങനെ ഞങൾ 2 ആളും പതിവ് പോലെ ഭാരം എടുത്തുള്ള എക്സർസൈസുകളിലേയ്ക്ക് കടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമൃതും ഞങ്ങളോടൊപ്പം ചേർന്നു.     ഇന്നാണ് എന്റെയും അനൂന്റെയും രെജിസ്ട്രർ മാര്യേജ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും നിയാസും അമൃതും നേരത്തെ ചെയ്ത് വച്ചിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ ഒരിക്കൽ കൂടി സംസാരിക്കാൻ ഞങ്ങൾ 3 പേരും ഒരു സൈഡിലോട്ട് മാറി നിന്നു. പിന്നെ അതിനെ കുറിച്ചായി ചർച്ച. മറ്റാളുകൾ ശ്രദ്ധിക്കാതെ ഇരിക്കാൻ ഞങ്ങൾ പതിയെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ച് കൊണ്ടിരുന്നത്. 9.30 യ്ക്ക് അവരെ കൂട്ടാൻ ഞാൻ ജംഗ്ഷനിൽ എത്തിക്കോളാമെന്ന് തീരുമാനിച്ച ശേഷം 8 മണി ആയപ്പോൾ ഞങ്ങൾ 3 ആളും വീട്ടിലോട്ട് മടങ്ങി. വീട്ടിലെത്തി കുളി കഴിഞ്ഞിറങ്ങിയ ഞാൻ റൂമിലെ തട്ടിൽ ഐയേൺ ചെയ്ത് വച്ച

Updated: July 18, 2026 — 7:56 am

Leave a Reply

Your email address will not be published. Required fields are marked *