ഞാൻ: ദാ ഇപ്പോ എത്തും. അങ്കമാലി റെയിൽവേ സ്റ്റേഷന് പുറകിലാട്ടോ ഓഫീസ്. ഞാൻ സൗമേച്ചിടെ വാട്ട്സ് ആപ്പ് നമ്പറിലോട്ട് അവിടെ എത്തിയിട്ട് ലൊക്കേഷൻ ഷെയർ ചെയ്യാം. ഇനീം സമയമുണ്ടല്ലോ. അനു: സൗമ്യ ചേച്ചിയോ? നീ അവളെ പേര് വിളിച്ചാൽ മതി ട്ടോ .. ഞങളിപ്പോ ഡ്രസ്സ് എടുക്കാനായിട്ട് ചാരുതയിൽ കേറയിരിക്കുവാ. ഞാൻ വേണ്ടാന്ന് പറഞ്ഞതാ കൃഷ്ണ സമ്മതിക്കണില്ല അങ്ങനെ കേറിയതാ. ഞാൻ: ഓ ഞങ്ങളൊക്കെ വയസ്സിനു മൂത്തവരെ ചേച്ചീ ന്നാ വിളിക്കണെ. ദേ അനു 11 മണിക്കാണ് ട്ടോ നമ്മുക്ക് സമയം തന്നിരിക്കുന്നത്. ഡ്രസ്സ് ഒക്കെ എടുത്ത് വരുമ്പോ ഇന്നത്തെ ദിവസം കഴിയും വേഗം വരാൻ നോക്ക്യേ വെറുതെ രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ. അനു: നേരം ഒന്ന് എടുക്കത്തില്ല കുട്ടാ ഞങ്ങൾ കറക്ട് ടൈമിൽ അങ് എത്തിയേക്കാം പോരെ. ഒരു സാരി എടുക്കണം അത് മാത്രമേയുള്ളൂ. ഞാൻ: സാരി മാത്രേ ഉള്ളൂ? അടിയിലിടണ ഐറ്റംസ് ഒന്നും എടുക്കണില്ലെ? അനു: ശ്ശെ നാണമില്ലാത്തത് ഇതിനിടയിലും നിനക്ക് ഇത് പറയേണന് ഒരു കുറവും ഇല്ലാ. ഞാൻ: ഞാൻ വേറെ ആരോടുമല്ലാലോ എന്റെ പെണ്ണിനോടല്ലെ പറഞ്ഞെ മുത്തെ. അവന്മാർ എത്തി നിങ്ങള് വേഗം എത്തണെ ഞാൻ അവിടെ ചെന്നിട്ട് ലൊക്കേഷൻ അയക്കാം. അനു: ശരി കുട്ടാ ലവ് യു…. ഞാൻ: ലവ് യു ടൂ ഉമ്മാ….! കാറിലെ ഫ്രണ്ട് സീറ്റിൽ അമൃതാണ് കയറി ഇരുന്നത്. നിയാസ് പിറകിലെ സീറ്റിലും കയറി ഇരുന്നു. “എന്താണ് കല്യാണ ചെക്കാ അനുവായിട്ട് ഇതുവരെ പഞ്ചാരയടിച്ച് കഴിഞ്ഞില്ലേ? അമൃത് എന്റെ തുടയിൽ പിടിച്ച് പിച്ചിയിട്ട് നമ്മുക്കിട്ട് ഒന്ന് താങ്ങി. “ഒന്ന് പോ മൈരേ അവളോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസായെന്നറിയോ? അവളുടെ തന്തപടി ഫോൺ വാങ്ങി വച്ചിട്ട് ഇപ്പോ ഒരാഴ്ചയായി, പോരാത്തതിന് ആ പന്നി സംഗീതിന്റെ വീട്ടിൽ അല്ലേ അവൾ നിന്നിരുന്നത്.ഇനി അവളെ കണ്ടാൽ കാലു വെട്ടുമെന്നാണ് ആ നായിന്റെ മോന്റെ ഒരു കൊണച്ച ഭീഷണി”. ഞാൻ പല്ല് ഞെരിച്ചു കൊണ്ട് സംഗീതിനോടുള്ള ദേഷ്യം അമൃതിന്റെ കൈയ്യിൽ പിടിച്ച് പിച്ചി കൊണ്ടാണ് തീർത്തത്. അമൃത്: ഊ……. വിടെടാ മൈ* അവനോട് ദേഷ്യം ഉണ്ടെങ്കിൽ ആ മൈരനോട് തീർത്താൽ പോരെ അതിന് എന്റെ കൈയിലെ തൊലി പറിച്ചെടുക്കുന്നതെന്തിനാ നീ? നിയാസ്: മച്ചാനെ ആദി നീ വന്ന് പുറകെ കയറ് വണ്ടി ഞാനെടുക്കാം. ഇന്ന് നല്ലൊരു ദിവസായിട്ട് രണ്ടും കൂടി ഒടക്കുണ്ടാക്കല്ലെ. അവൻ ഡോർ തുറന്ന് ഞാനിരുന്ന ഡ്രൈവർ സീറ്റിന്റെ അടുത്തെത്തി. പതിയെ ഞാൻ ഡ്രൈവർ സീറ്റിൽ നിന്ന് ഡോർ തുറന്നിറങ്ങി ബാക്ക് സീറ്റിൽ കയറി ഇരുന്നു. നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് വണ്ടി സ്റ്റാർട്ട്
ചെയ്തു. പതിയെ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു നേരത്തേയ്ക്ക് കാറിൽ ആരും ഒന്നും മിണ്ടിയില്ല. ബോർ അടിച്ചപ്പോൾ ഞാൻ അമൃതിനോട് പറഞ്ഞു: “മച്ചാനെ ആ മ്യൂസിക്ക് സിസ്റ്റത്തിന്റെ റിമോർട്ട് ഒന്നെടുത്തെ ഒരു പാട്ട് ഇടട്ടെ” ….
അമ്യത് റിമോർട്ട് എടുത്ത് സെറ്റ് ഓണാക്കിയപ്പോൾ വന്ന പാട്ട് “മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയെ ഇണയായ ശലഭം പോലെ നീയും ഞാനും മാത്രം” ഡിയർ കോമ്രേഡ് സിനിമയിലെ ഈ പാട്ട് എന്റെ ഇഷ്ട ഗാനം ആയോണ്ട് ഞാൻ അവനോട് പറഞ്ഞു: “ഈ പാട്ട് മതി, മാറ്റല്ലെ ട്ടോ” അപ്പോ നിയാസ്: അമൃതേ ചെക്കൻ രാവിലെ തന്നെ റൊമാന്റിക്കിൽ മൂഡിലാണല്ലോ ദേ സീറ്റിൽ ഇരിക്കുന്ന ഇരുപ്പ് നോക്കിയെ. ഡ്രൈവിംഗിനിടെ കാറിലെ റിയർവ്യൂ മിററിൽ നോക്കി നിയാസിന്റെ വക കമന്റ്. ഫ്രണ്ട് സീറ്റിൽ ഇരുന്ന അമൃത് ചിരിച്ചു കൊണ്ട് :- “ചെക്കൻ നല്ല റൊമാന്റിക്ക് മൂഡിലാടാ നിയാസ് മോനെ”. “ഇന്നത്തെ ഈ രജിസ്ട്രർ മാര്യേജ് കഴിഞ്ഞാൽ പിന്നെ എന്താ നിന്റെ പ്ലാൻ ആദി. വീട്ടിൽ നീ പറഞ്ഞോളൂ ലോ? നോട്ടീസ് ബോർഡിൽ ഇട്ട് കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ആരേലും തടസ്സം പറഞ്ഞ് വന്നാൽ പുലിവാലാണ്”. ” അമ്മയോടും അഞ്ജൂനോടും പറയണം ആദ്യം. അച്ഛനോട് പറയാൻ ഒരു ധൈര്യ കുറവുണ്ട് എന്തായാലും പറയണം. എന്താകുമോ എന്തോ?” ഞാൻ സീറ്റിൽ അമർന്നിരുന്നു പറഞ്ഞു. അപ്പോഴെയ്ക്കും ഞങ്ങളുടെ വണ്ടി രജിസ്ട്രാർ ഓഫിസിന്റെ കവാടം കടന്ന് അകത്തെത്തിയിരുന്നു. വണ്ടിയിൽ നിന്ന് ഞങ്ങൾ മൂന്നാളും ഒരുമിച്ചിറങ്ങി. അപ്പോഴാണ് എത്തിയ ഉടനെ ലൊക്കേഷൻ അയച്ചു കൊടുക്കാമെന്ന കാര്യം ഓർത്തത് ഉടനെ ഞാൻ വാട്ട്സ് അപ്പിൽ സൗമ്യയുടെ നമ്പറിലോട്ട് രജിസ്ട്രർ ഓഫീസിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. ഉടനെ തന്നെ റിപ്ലെയും കിട്ടി. “നിങൾ അവിടെ എത്തിയോന്ന് ചോദിച്ച്”…..? എത്തിയെന്ന് പറഞ്ഞ് ഞാൻ റിപ്ലെ അയച്ചു. “ഞങ്ങൾ ഇപ്പോ അങ്കമാലി ടൗണിലെ സിഗ്നലിൽ ആണെന്ന് പറഞ്ഞ് സൗമ്യ റിപ്ലെ അയച്ചു”. സമയം നോക്കിയപ്പോൾ 10.30 ആയതേയുള്ളൂ കുഴപ്പമില്ല കുറച്ചു നേരം, അവർ വന്നാൽ സംസാരിച്ചിരിക്കാലോ ഞാൻ മനസ്സിൽ ഓർത്തു. ഞാൻ ഫോണിൽ നിർത്താതെ ടൈപ്പ് ചെയ്യുന്നത് കണ്ട് അമൃത് : “ലോക്കെഷൻ അയച്ചു കൊടുത്തോ അളിയാ?” “ആ കൊടുത്തു. അവർ ഇപ്പോ അങ്കമാലി സിഗ്നലിൽ എത്തി” ഞാൻ അമൃതിനോട് ഫോണിൽ നിന്ന് മുഖമുയർത്താതെ മറുപടി പറഞ്ഞു. അങ്ങനെ കുറച്ച് നേരം അമൃതിനോടും നിയാസിനോടും തമാശ പറഞ്ഞ് കൊണ്ട് നിൽക്കുന്നതിനിടെ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ പതിച്ച നീല കളർ സ്വിഫ്റ്റ് ഞങ്ങളുടെ അടുത്ത് കൊണ്ട് വന്ന് നിറുത്തി. അതിലെ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് നോക്കിയപ്പോൾ അനുവിന്റെ കൂട്ടുകാരി കൃഷ്ണയാണ്. കക്ഷി സീറ്റ് ബെൽറ്റ് ഊരി പുറത്തോട്ട് ഡോർ തുറന്ന് ഇറങ്ങി വന്നു. വെള്ളയിൽ ചുവന്ന പുള്ളികളുള്ള ചുരിദാറാണ് വേഷം ഷാൾ കഴുത്തിൽ ഇട്ടിട്ടുണ്ട്. മുൻപിലെ സീറ്റിൽ നിന്ന് സൗമ്യയും പുറത്തിറങ്ങി പുള്ളിക്കാരത്തിയും ചുരിദാർ തന്നെയാ ഇട്ടിരിക്കുന്നെ. ഇവർ രണ്ടു
