ഒളിച്ചോട്ടം – 1 2അടിപൊളി  

ഞാൻ മുടിയിൽ പിടിച്ച് വലിച്ച വേദനയിൽ എന്റെ കൈ തട്ടി മാറ്റിയ അവൻ സീറ്റിൽ വീണ്ടും അമർന്നിരുന്നിട്ട്: “ഓ അത് ഞാനങ്ങ് സഹിച്ചു നീ നേരെ നോക്കി വണ്ടിയോടിക്കെടർക്കാ … അവനോട് സൗമ്യയുടെ കാര്യം ചോദിക്കാൻ തീരുമാനിച്ചുറപ്പിച്ച ഞാൻ: “ അതേ നീ സൗമ്യയായിട്ട് ഒട്ടി നടക്കുന്നത് കണ്ടല്ലോ? എന്താ ലൈൻ വലിക്കാൻ വല്യ ഉദ്ദേശമുണ്ടോ? “ഒന്ന് പോ മൈരേ എല്ലാരും നിന്നെ പോലെ അല്ല”. അവൻ ഞാൻ പറഞ്ഞതിനെ തള്ളി. “എന്നിട്ട് നീ അവളുടെ നമ്പർ ചോദിച്ചു വാങ്ങുന്നത് കണ്ടല്ലോ ഞാൻ ” “ഞാനോ നമ്പർ വാങ്ങിച്ചെന്നോ നിനക്ക് തോന്നിയതാകും ഞാൻ ഒന്നും വാങ്ങിച്ചിട്ടില്ല”. അവൻ പിന്നെയും അത് നിഷേധിച്ചു. “വാങ്ങിച്ചെടാ ഞാൻ കണ്ടതാ” അത്രേം നേരം പുറകിലെ സീറ്റിൽ കിടന്നിരുന്ന നിയാസ് ചാടി എഴുന്നേറ്റാണ് അതിന് മറുപടി പറഞ്ഞത്. “എന്റെളിയാ നീ അവളെ നോക്കുന്നെങ്കിൽ നോക്കിക്കോ നമ്മളെക്കാൾ 5 വയസ്സിന് മൂത്തതാണെന്നേ ഉള്ളൂ പക്ഷേ അതിന്റെ ഒരു പക്വതയൊന്നും കക്ഷിയ്ക്ക് ഇല്ല. പിന്നെ കാണാനും കൊള്ളാം” ഞാൻ വണ്ടിയുടെ റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ പറഞ്ഞു.   “നീയിത് എന്ത് ഉദ്ദേശിച്ചാ ഈ പറയുന്നെ ഞാൻ ചുമ്മാ നമ്പർ വാങ്ങിയതാ” അമൃത് ഞാൻ പറഞ്ഞത് സമ്മതിക്കാൻ കൂട്ടാക്കാതെ പറഞ്ഞു. “ഞാനും പറഞ്ഞെന്നേ ഉള്ളൂ. നീ ഇന്നവളുടെ പുറകെ ഒട്ടി നടക്കുന്നതും നിങ്ങള് രണ്ടാളും മാത്രം സെൽഫി ഒക്കെ എടുക്കുന്നത് ഞാനും കണ്ടായിരുന്നു. പിന്നെ ഈ കാര്യത്തിൽ എനിക്ക് നിന്നെക്കാൾ എക്സ്പീരിയൻസ് ഉണ്ടെന്ന് അറിയാലോ നിനക്ക്. ഞാൻ സ്വല്പം വെയ്റ്റിട്ട് പറഞ്ഞു. “അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ” അമൃത് എനിക്കിട്ടൊന്ന് താങ്ങി പറഞ്ഞു. വായ്ത്താളം അടിച്ച് ജയിക്കുന്ന കാര്യത്തിൽ അവനേ കഴിഞ്ഞെ വേറെ ആൾ ഉളളൂ അതോണ്ട് പിന്നെ ഞാൻ അധികം മിണ്ടാൻ പോയില്ല. അങ്ങനെ ഫോർട്ട് കൊച്ചി ബീച്ചിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഞങ്ങൾ മൂന്നാളും ഇറങ്ങി. വാച്ചിൽ നോക്കിയപ്പോ സമയം 3 മണി കഴിഞ്ഞതേ ഉള്ളൂ വെയിൽ മങ്ങിയിട്ടുണ്ട് എന്നാലും ടൈൽ വിരിച്ച ബീച്ചിലോട്ടുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കണ്ണിൽ വെയിലിന്റെ പ്രകാശം കുത്തിയടിച്ചു കൊണ്ടിരുന്നു. കുറച്ചു നടന്നപ്പോൾ ക്ഷീണിച്ച ഞങ്ങൾ നടപ്പാതയുടെ വശത്തുള്ള ഒരു ഇരുമ്പിന്റെ ഇരുപ്പിടത്തിൽ പോയി ഇരുപ്പായി. നടപാതയോട് ചേർന്ന് പന്തലിച്ച് ഒരു ആൽ മരം നിൽക്കുന്ന കാരണം അതിന്റെ ചില്ലകൾ ഞങ്ങൾക്ക് തണലായി. അങ്ങനെ കുറേ നേരം അവിടെ ഇരുന്നു ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ഒരു ഇട ദിവസം ആയത് കൊണ്ട് ബീച്ചിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാനിറങ്ങിയ +2

പ്രായത്തിലൊക്കെ കുറച്ച് കുട്ടികളെ യൂണ്ണിഫോമിട്ട് അവിടെ ബീച്ചിൽ കറങ്ങി നടക്കുന്നത് കണ്ടു. പിന്നെ കുറച് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസ് ബീച്ചിൽ തിരമാല അടിച്ചു കയറുന്ന ഭാഗത്ത് ഇറങ്ങി നിന്ന് കാല് നനക്കുന്നതും തിരമാല വരുപോൾ അവറ്റകൾ ഓടി മാറുന്നതും ഒക്കെ കണ്ടു. വെയിൽ മങ്ങി തുടങ്ങിയപ്പോൾ ഞങ്ങളും ബീച്ചിലോട്ട് ഇറങ്ങി സെൽഫികളും ഞങ്ങളുടെ ഓരോരുത്തരുടെ സിംഗിൾ പിക്‌ചേഴ്സ് ഒക്കെ എടുത്ത് നേരം കളഞ്ഞു.     കടലിൽ അന്നിറങ്ങി കുളിക്കാൻ ആർക്കും ഒരു മൂഡിലാത്തോണ്ട് വെറുതെ തിരമാലയിൽ കാല് മാത്രം നനച്ചു ഞങ്ങൾ പതിയെ ബീചിന്റെ പരിസരത്ത് നിന്ന് കാർ പാർക്ക് ചെയ്ത ഭാഗത്തേയ്ക്ക് തിരിച്ചു നടന്നു. അപ്പോഴെയ്ക്കും ഇരുട്ടി തുടങ്ങിയിരുന്നു സമയം 6.30 ഒക്കെ ആയിരുന്നു. പിന്നെ ഞങ്ങൾ അവിടെ നിന്ന് തിരിച്ചു. തിരിച്ചു വണ്ടിയുടെ സാരഥി നിയാസായിരുന്നു. ഞാൻ അപ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ പോയി കിടപ്പായി എന്തോ നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ കിടന്ന് ഒന്ന് മയങ്ങി. ആലുവയിൽ എത്താറായപ്പോഴാണ് ഞാൻ പിന്നെ എഴുന്നേറ്റത്. അവിടെ പെട്രോൾ പമ്പിൽ കയറി വണ്ടിയ്ക്ക് പെട്രോൾ അടിച്ച ശേഷം പിന്നെ വണ്ടി ഞാൻ തന്നെയാണ് ഓടിച്ചത്. രാവിലെ അമൃതും നിയാസും ബൈക്ക് പാർക്ക് ചെയ്തത് ജംഗഷനിൽ ആയത് കാരണം അവൻമാരെ ജംഗ്ഷനിൽ ഇറക്കിയ ശേഷം ഞാൻ വീട്ടിലോട്ട് തിരിച്ചു. വീട്ടിൽ ഞാൻ വൈകിയെത്തുമെന്നത് അറിയാവുന്നത് കൊണ്ട് ഗേറ്റ് അടച്ചിരുന്നില്ല. എന്റെ വീട് ഒരു പഴയ നാല് കെട്ട് മോഡലിൽ ആണ് പണിതിരിക്കുന്നത്. വീടിന് മുന്നിലേയ്ക്ക് ഒരു പാട് മുറ്റമുള്ളതോണ്ട് ഗേറ്റ് മുതൽ ടൈൽ വിരിച്ചിട്ടുണ്ട്. ടൈൽ വിരിച്ച മുറ്റത്തു കൂടെ പതിയെ കടന്ന് ചെന്ന് കാർ പോർച്ചിൽ നോക്കിയപ്പോൾ അച്ഛന്റെ ഫോർഡ് എൻഡവറിന്റെ അടുത്ത് എന്റെ കാർ ഇടുന്ന സ്ഥലത്ത് ഒരു ചുവന്ന വോക്സ് വാഗൺ പോളോ ജീ.റ്റി കിടക്കുന്നത് കണ്ടു. ശ്ശെടാ അരാത് നമ്മുടെ വണ്ടിയുടെ സ്ഥാനം കൈയ്യടക്കി വെച്ചത് എനിയ്ക്ക് പെട്ടെന്ന് അത് ആരാന്നറിയാൻ ആകാംക്ഷ ആയി. ഞാൻ കാറിൽ നിന്നും ഡോർ തുറന്ന് ഇറങ്ങി കാർ പോർച്ചിൽ പോളോ കിടക്കുന്ന ഭാഗത്തേയ്ക്ക് ചെന്നു. നമ്പർ പ്ലേറ്റ് നോക്കിയപ്പോൾ കാണുന്നില്ല. അങ്ങനെ കാറിൽ ഒന്ന് കണ്ണോടിച്ചപ്പോൾ മുന്നിലെ വിന്റ് ഷീൽഡിൽ ഫോർ റെജിസ്ട്രേഡ് സ്റ്റിക്കർ കണ്ടു. എന്നാലും ആരായിരിക്കും വന്നിട്ടുണ്ടാവുക? ഞാൻ വീണ്ടും ആലോചിച്ചു നിൽപ്പായി. “ഇത് നിനക്ക് വേണ്ടി എടുത്ത വണ്ടിയാ ഡാ” എന്റെ പിറകിൽ നിന്ന് അച്ഛനാണത് പറഞ്ഞത്. “എന്നാലും ഇതെപ്പോ?” ഉള്ളിലെ സന്തോഷം മറച്ചു വെക്കാതെ ഞാൻ പറഞ്ഞു. “നിനക്കൊരു സർപ്രൈസ് ഉണ്ടന്ന് ഞാൻ പറഞ്ഞില്ലേ അതിതായിരുന്നു. നീ ഡിഗ്രിയൊക്കെ പാസ്സ് ആയില്ലേ ഇനി ആ പഴയ കാറിന് നടക്കണ്ട ഈ പുതിയത്

Updated: July 18, 2026 — 7:56 am

Leave a Reply

Your email address will not be published. Required fields are marked *