ഒളിച്ചോട്ടം – 1 2അടിപൊളി  

കൂടെ ഒപ്പം ഫോട്ടൊയെടുക്കാൻ സൗമ്യയും കൃഷ്ണയും നിൽക്കുമ്പോൾ നിയാസ് അവരുടെ ഫോൺ വാങ്ങി ഫോട്ടോയെടുത്ത് കൊടുത്തു.

ഞങ്ങളുടെ രണ്ടാളുടെയും അപ്പുറവും ഇപ്പുറവുമായി നിയാസും അമൃതും നിൽക്കുമ്പോൾ കൃഷ്ണ അവന്റെ ഫോൺ വാങ്ങിച്ച് ഫോട്ടോയെടുത്തു കൊടുത്തു. അവസാനം എല്ലാരും കൂടെ നിന്ന് ഒരു സെൽഫി നിയാസ് എടുത്തതോടെ ഫോട്ടോയെടുക്കൽ പരിപാടി അവസാനിച്ചു. ഞങൾ എല്ലാരും ഒരുമിച് ഭക്ഷണം കഴിക്കാൻ ടൗണിൽ തന്നെയുള്ള 5 സ്റ്റാർ ഹോട്ടലായ ക്ലൗഡിലോട്ട് പോകാമെന്ന് രജിസ്ട്രാഫീസിന്റെ മുറ്റത്ത് നിന്ന് തന്നെ തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ രണ്ട് കാറുകളിലായി ഞങ്ങൾ ഹോട്ടലിലോട്ട് തിരിച്ചു. മുൻപിൽ ഞങ്ങളുടെ സാൻട്രോയിൽ ഞാനും അനുവും നിയാസും അമൃതും, ഞാനും അനുവും ബാക്ക് സീറ്റിലാ ഇരുന്നിരുന്നത്. വണ്ടി അപ്പോ ഡ്രൈവ് ചെയ്തത് അമൃതാണ്. നിയാസ് മുന്നിൽ ഇടത്ത് വശത്താണ് ഇരുന്നത്.     ഞങ്ങളുടെ കാറിന്റെ തൊട്ടുപിറകിൽ കാറിലായി സൗമ്യയും കൃഷ്ണയും ഉണ്ട്. അവർക്ക് ഹോട്ടലിലേക്കുള്ള വഴിയറിയില്ലാന്ന് പറഞ്ഞ് ഞങ്ങളോട് മുന്നിൽ പോവാൻ പറഞ്ഞു. ഹോട്ടലിന്റെ ഫ്രണ്ടിലുള്ള ഡോറിൽ കാർ നിർത്തിയ അമൃത് കാറിന്റെ കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു. അയാൾ കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി. കാറിൽ നിന്നിറങ്ങിയ ഞങ്ങൾ നാലാളും അമൃതയും കൃഷ്ണയും വരാൻ വേണ്ടി കാത്തു നിന്നു. അധികം വൈകാതെ അവരും ഹോട്ടലിന്റെ മുന്നിലെത്തി. അവരുടെ വണ്ടിയും സെക്യൂരിറ്റി പാർക്കിങ്ങിലോട്ട് കൊണ്ടുപോയി. ഒരുമിച്ച് ഹോട്ടലിനു അകത്തു കയറിയ ഞങ്ങളെ കണ്ട ഹോട്ടലിലെ വെയ്റ്റർ വന്ന് ഫാമിലി പോർഷനിൽ ആണോ നോർമൽ സ്യൂട്ടിലാണോ ഇരിക്കുന്നതെന്ന് ചോദിച്ചു? ഫാമിലി സ്യൂട്ട് മതിയെന്ന് പറഞ്ഞപ്പോൾ അയാൾ ഞങ്ങളെ രണ്ടാം നിലയിലേയ്ക്ക് ലിഫ്റ്റിൽ കൂട്ടി കൊണ്ടുപോയി അവിടെ ഫാമിലി സ്യൂട്ടിൽ ഞങ്ങൾ 6 പേർക്ക് ഇരിക്കാനുള്ള വിധത്തിൽ കസേരകളൊക്കെ ഞങ്ങൾ കൈ കഴുകാൻ പോയ സമയത്ത് അവർ അറേഞ്ച് ചെയ്തിരുന്നു. ഫാമിലി സ്യൂട്ട് റൂമിന്റെ ഉൾവശം ആകെ ഒരു ഇരുണ്ട നിറത്തിൽ ഉള്ളതാണ്. മൊത്തം വുഡൻ ഫർണീഷ്ഡ് ആയിട്ടുള്ള ഇന്റീരിയർ ആണ് അവിടെ. റൂമിലെ ലൈറ്റുകളും ഇരുണ്ട നിറത്തിലാണ് ഉള്ളത്. ചെയറിൽ ഇരുന്ന ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നതിനിടെ വെയ്റ്റർ വന്ന് എന്താ കഴിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഹൈദ്രബാദി ചിക്കൻ ബിരിയാണി മതിയെന്ന് പറഞ്ഞു. അത് കഴിക്കുന്നതിനിടെ അനു കുട്ടി അവളുടെ പ്ലേറ്റിലെ ചോറ് വാരി എന്റെ വായിൽ വെച്ച് തന്നു. ഇത് അമൃതും നിയാസും കൃഷ്ണയും സൗമ്യയുമൊക്കെ നോക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് ചെറുതായിട്ട് നാണം തോന്നി. അവൾ തന്നത് കഴിച് കഴിഞ്ഞപ്പോൾ ഞാൻ അവൾക്കും വായിൽ വെച്ച് കൊടുക്കണമെന്ന് കൃഷ്ണയും സൗമ്യയും നിർബന്ധം പറഞ്ഞപ്പോൾ വേറെ വഴിയില്ലാതായപോൾ ഞാനും അനു കുട്ടിയക്ക് ബിരിയാറി റൈസ് ഉരുളയാക്കി വായിൽ വച്ച് കൊടുത്തു.

കഴിച്ച് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ റെജിസ്ട്രർ മാര്യേജ് ചെയ്ത കാര്യം ആരും തല്ക്കാലം അറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷ്ണയും സൗമ്യയും ഒക്കെ പറഞ്ഞു. അതിനെ നിയാസും അമൃതും പിന്താങ്ങി. വീട്ടിൽ റെജിസ്ട്രർ മാര്യേജ് കഴിഞ്ഞെന്ന കാര്യം പതിയെ അവതരിപ്പിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കണമെന്ന കാര്യം പറഞ്ഞത് കൃഷ്ണയാണ്. ഞാൻ റെജിസ്ട്രർ ഓഫീസിൽ വന്നപ്പോ തൊട്ട് ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അമൃതിന് സൗമ്യയോടെന്തോ ഒരു ക്രഷ് പോലെ. കൃഷ്ണയുടെ കല്യാണം കഴിഞ്ഞതാണ്. സൗമ്യ ഇപ്പോഴും സിംഗിൾ തന്നെയാ. അത് അറിഞ്ഞപോ തൊട്ട് കക്ഷി സൗമ്യയായിട്ട് വല്യ കൂട്ട്. സൗമ്യയും അനു കുട്ടിയും ഒരു പ്രായം തന്നെയാ കൃഷ്ണ ഇവരേക്കാൾ ഒരു വയസ്സിന് ഇളയതാണ് കക്ഷിയുടെ ഹസ്ബന്റ് ബാങ്ക് മാനേജരാണ്. എന്തായാലും ഈ കാര്യം പോകുന്ന വഴി പതിയെ അവനോട് ചോദിക്കാമെന്ന് കരുതി. അങ്ങനെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ ഒരുങ്ങിയപോൾ അവിടെ ചെറിയൊരു തർക്കം. ബില്ല് കൊടുക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ കയറി പിടിച്ച് ഇത് അവർ കൊടുത്തോളാംന്ന് പറഞ്ഞ് സൗമ്യയും കൃഷ്ണയും ഒരൊറ്റ നിൽപ് അവസാനം അവരുടെ വാശിയ്ക്ക് മുൻപിൽ തോറ്റ് കൊടുത്ത് ബില്ല് അവർ രണ്ടാളും തന്നെ കൊടുത്തു. പുറത്തിറങ്ങിയ അനു കുട്ടി അവരോടൊപ്പം തന്നെ മടങ്ങി. ഞാനും നിയാസും അമൃതും ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന തീരുമാനത്തിൽ ഞങ്ങൾ വണ്ടി നേരെ ഫോർട്ട് കൊച്ചിയ്ക്ക് വിട്ടു. അവിടെ ബീച്ചിലൊക്കെ ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന പ്ലാനിൽ ഞങ്ങൾ വണ്ടി അങ്ങോട്ടെയ്ക്ക് വിട്ടു. ഞാൻ തന്നെയായിരുന്നു അപ്പോ വണ്ടിയുടെ സാരഥി. ഇന്നത്തെ കാര്യം എല്ലാം വല്യ കുഴപ്പം കൂടാതെ നടന്ന സന്തോഷത്തിൽ ഞാൻ സാൻട്രോ കുട്ടനെ ടോപ്പ് ഗിയറിൽ ഇട്ട് കത്തിച്ചു വിട്ടു. അപ്പോൾ മൈൻഡ് ഒരു ഹാപ്പി മൂഡിൽ ആയതോണ്ട് കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ തട്ടുപൊളിപ്പൻ ഡി.ജെ മ്യൂസിക്ക് ഒക്കെയാണ് ഇട്ടിരുന്നത്. ഉച്ച സമയത്തെ ഫുഡടിയൊക്കെ കഴിഞ്ഞതോടെ നിയാസ് കാറിന്റെ ബാക്ക് സീറ്റിൽ ചുരുണ്ടു കൂടി കിടപ്പായി. അമൃത് കാറിന്റെ സീറ്റ് പുറകോട്ട് പരമാവധി ചായ്ച്ച് വെച്ച് കാലെടുത്ത് ഡാഷ് ബോർഡിൽ പൊക്കി വച്ച് കണ്ണടച്ച് കിടപ്പുണ്ട്.   ഞാനവനെ കുലുക്കി വിളിച്ചു. “അളിയാ നീ ഉറങ്ങിയോ?” ഒന്ന് ഉറക്കം പിടിച്ചു വന്നിരുന്ന അവൻ ഞാൻ വിളിച്ചുണർത്തിയ ദേഷ്യത്തിൽ: “എന്തെടാ കോപ്പേ ഒന്നുറങ്ങാനും സമ്മതിക്കില്ലേ നീ” അവന്റെ ദേഷ്യം കണ്ട് ചിരി വന്ന ഞാൻ അവന്റെ തല മുടിയിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു: “നീയേ രാത്രി ഉറങ്ങിയാൽ മതി ഉച്ച സമയത്ത് ഉറങ്ങുന്നതേ ബോഡിയ്ക്ക്‌ നല്ലതല്ല.

Updated: July 18, 2026 — 7:56 am

Leave a Reply

Your email address will not be published. Required fields are marked *