പ്രഭാകരനും അല്പ്പം ഗൗരവം നിറഞ്ഞ ഭാവത്തോടെയാണ് ആദിയോടും സംസാരിക്കാറ്. ഇത് ആദിയുടെ വീട്ടിൽ മാത്രം ഉള്ള കാര്യമല്ല ഒട്ടുമിക്ക വീടുകളിലും ആൺമക്കൾ അച്ഛനോട് പെരുമാറുന്നത് ഇതേ പോലെ തന്നെയാ . അച്ഛൻമാർക്ക് ആൺ മക്കളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിച്ച് സംസാരിക്കാൻ പലർക്കും അറിയില്ല. അത് തന്നെയാണ് ആദിയും അച്ഛനും തമ്മിലുള്ളതും. ഈ സമയം സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്ന് ആദിയുടെയും അനുരാധയുടെയും കാര്യത്തിൽ എന്ത് ചെയ്യണമെന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ആദിയുടെ അച്ഛൻ പ്രഭാകരനും കൂട്ടുകാരൻ നിയാസും. ” നിയാസെ, തല്ക്കാലം അവരെ രണ്ടാളെയും നമ്മുക്ക് ഇവിടെ നിന്ന് മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറയുന്നു. ആ സംഗീതിന്റെ കാര്യം ഓർത്ത് പേടിച്ചിട്ടൊന്നും അല്ല, അനുവിന്റെ അച്ഛൻ ഗോപാലൻ എന്റെ അടുത്ത കൂട്ടുകാരനാണെന്ന കാര്യം നിനക്കറിയാലോ ഇപ്പോ അവര് രണ്ടാളെയും നമ്മൾ ഇവിടെ തന്നെ നിർത്തിയാൽ അത് ഗോപാലന് അവരോട് രണ്ടാളോടുമുള്ള ദേഷ്യം കൂടുകയേ ഉള്ളൂ. ഈ സംഭവത്തിനു ശേഷം ഗോപാലൻ എന്നോട് നേരെ ചൊവ്വെ സംസാരിട്ടില്ല.കുറച്ച് നാള് കഴിയുമ്പോ അവന്റെ ദേഷ്യമൊക്കെ ഒന്നടങ്ങി കഴിയുമ്പോ ഞാൻ തന്നെ അവനോട് സംസാരിച്ച് സമ്മതിപ്പിച്ച് ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ചോളാം അത് വരെ കുറച്ച് നാള് ഇവര് രണ്ടാളും ഒന്ന് മാറി നിൽക്കട്ടേ അല്ലേ? എന്താ നിന്റ അഭിപ്രായം? “ഈ കാര്യം തന്നെയാ ഞാൻ അച്ഛനോടും പറയാൻ ഇരുന്നത്. അവര് ഇപ്പോ ഒന്ന് മാറി നിൽക്കുന്നത് തന്നെയാ നല്ലത്”. നിയാസ് പ്രതാപൻ പറഞ്ഞതിനെ പിന്താങ്ങി. ” അവരെ ഇപ്പോ എങ്ങോട്ടെയ്ക്കാ മാറ്റി നിർത്തുക നമ്മൾ?” പ്രഭാകരൻ ഒരു ഊഹവും കിട്ടാതെ പറഞ്ഞു. “അച്ഛാ, എന്റെ വീടിനടുത്തുള്ള വിനോദ് ഏട്ടൻ പാലക്കാട് ഉള്ള ഒരു റിസോർട്ടിന്റെ മാനേജരാണ് തല്ക്കാലം നമ്മുക്ക് ഇവരെ കുറച്ചു ദിവസം അങ്ങോട്ടെയ്ക്ക് മാറ്റാം പുള്ളി വിചാരിച്ചാൽ ഒരു വീട് എവിടെയാണെന്ന് വച്ചാൽ റെഡിയാക്കി കിട്ടൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. കക്ഷിയുടെ മുതലാളിയ്ക്ക് വില്ല പ്രൊജക്ടും ഒക്കെ ഉള്ളതാ അതിന്റെ കാര്യങ്ങളും വിനോദ് തന്നെയാ നോക്കുന്നെ. ഞാൻ പുള്ളിയെ വിളിച് പറഞ്ഞോളാം ഇവര് അങ്ങോട്ട് വരുന്നുണ്ടെന്ന്. ” എന്നാൽ അത് തന്നെ നോക്കാം മോനെ. ഒന്ന് വിളിച്ചു പറഞ്ഞേര് വിനോദിന് ഇവര് വരുന്നുണ്ടെന്ന കാര്യം” പ്രതാപൻ ഒരു ദീർഘ നിശ്വാസം വിട്ട് സോഫയിൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു. ഈ സമയം തൊട്ടടുത്ത ഡൈനിംഗ് ടേബിളിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഗിണിയും അനുരാധയും അഞ്ജുവും.
“അതേ നമ്മുക്ക് ചോറ് കഴിക്കണ്ടെ? സമയം ഒരു പാടായല്ലോ” രാഗിണി എന്തോ മറന്നത് ഓർത്തെടുത്ത പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. “ആ വരുന്നു എടുത്തു വെച്ചോ ” പ്രതാപൻ സ്വീകരണ മുറിയിലിരുന്നു മറുപടി പറഞ്ഞു. “നിയാസെ നമ്മുക്ക് ഇവിടുന്ന് കഴിക്കാംട്ടോ അവര് പോയി കഴിഞ്ഞിട്ട് നീ പോയാ മതിയെ” പ്രതാപൻ നിയാസിന്റെ തോളിൽ കൈ വെച്ച് പറഞ്ഞു. “ഓക്കെ അച്ഛാ …. നിയാസ് തലയാട്ടി സമ്മതിച്ചു. “അയ്യോ, മോള് രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലാലോ ഞാനെന്ത് പൊട്ടിയാ സംസാരിച്ചിരുന്ന് ആ കാര്യം തന്നെ മറന്നു” രാഗിണി തലയിൽ കൈ വച്ച് കൊണ്ടു അനുരാധയോട് പറഞ്ഞു. “അമ്മ എനിക്ക് കുളിച്ച് ഡ്രസ്സ് ഒന്ന് മാറണമായിരുന്നു ഞാനാണേൽ ഡ്രസ്സ് ഒന്നും എടുത്തിട്ടും ഇല്ല” അനു രാധ ചെറിയൊരു നാണത്തോടെ രാഗിണിയോട് പറഞ്ഞു. ” അതിനെന്താ അനു ചേച്ചിയ്ക്ക് എന്റെ ഡ്രസ്സ് കറക്ട് ആയിരിക്കുമെന്നാ തോന്നുന്നെ ചേച്ചി വാ എന്റെ ബെഡ് റൂമിലെ ടോയ്ലറ്റിൽ കുളിക്കാം” അഞ്ജലി അനു രാധയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു. ” എന്നാ മോള് പോയി കുളിച്ചിട്ട് വാ അമ്മ അപ്പോഴെയ്ക്കും ചോറ് എടുത്തു വയ്ക്കാം.” രാഗിണി അനുരാധയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഡൈനിംഗ് ടേബിളിൽ നിന്ന് എഴുന്നേറ്റ് അഞ്ജുവിന്റെ റൂമിലേയ്ക്ക് നടക്കുന്നതിനിടെ അനുരാധ അഞ്ജുവിനോട്: എനിയ്ക്ക് കറക്ട് സൈസ്സ് ആയിരിക്കുമോ ഡീ നിന്റെ ഡ്രസ്സ്? അനുരാധ ഉള്ളിലുള്ള സംശയം അഞ്ജുവിനോട് പറഞ്ഞു. “നമ്മള് രണ്ടാളും ഒരേ ഹൈറ്റല്ലേ ചേച്ചി. കറക്ട് ആയിരിക്കുമെന്നേ. ചേച്ചി കയറിക്കോ കുളി കഴിയുമ്പോഴെയ്ക്കും ഞാൻ ചുരിദാർ അങ്ങോട്ടെയ്ക്കു തരാം” അഞ്ജു ബാത്ത് റൂം കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു. ……………*………………*……………. അങ്ങനെ 30 മിനിറ്റ് വിസ്തരിച്ച് കുളിച്ച് പുറത്തിറങ്ങിയ ഞാൻ റൂമിലെ ഫാൻ ഓൺ ചെയ്ത് ഫാനിന്റെ അടിയിലേയ്ക്ക് നീങ്ങി നിന്ന് കാറ്റ് കൊള്ളാൻ തുടങ്ങി. അപ്പോഴാണ് പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് വയ്ക്കണമെന്ന ഓർമ്മ വന്നത്. റൂമിലെ ഷെൽഫിൽ മടക്കി വെച്ചിരുന്ന പുതിയ ഡ്രസ്സുകളിൽ നിന്ന് എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ച് ഡ്രസ്സുകൾ എടുത്ത് ഞാൻ ട്രോളി ബാഗ് എടുത്തിട്ട് അതിൽ അടക്കി വെച്ചു. വീട്ടിലിടാറുള്ള കുറച്ചു ഡ്രസ്സുകളും അതിനോടൊപ്പം തന്നെ എടുത്തു ബാഗിലോട്ട് വച്ചു.. പിന്നെ
