ഒളിച്ചോട്ടം – 1 2അടിപൊളി  

കണ്ണ് നിറച്ചിരുപ്പാണ്. “എന്താടി ചേച്ചി ആകെ സാഡ് മൂഡിൽ ആണല്ലോ?” ഞാൻ ഡ്രൈവിംഗിനിടെ അവളുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു. ” ഒന്നൂല്യ ആദി ഓരോന്ന് ആലോചിപ്പോ കരച്ചിൽ വന്നതാ” അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

ഞാൻ വണ്ടി പതിയെ വേഗത കുറച്ചു കൊണ്ട് റോഡിന്റെ സൈഡ് ചേർത്ത് ഒതുക്കിയിട്ട് സീറ്റ് ബെൽറ്റ് ഊരി പെണ്ണിന്റ നേരെ തിരിഞ്ഞിട്ട്: “എന്റെ അനുകുട്ടി നീ ഇങ്ങനെ കരഞ്ഞ് കലങ്ങിയ മുഖവുമായി ഇരുന്നാൽ എനിക്ക് ഒരു മനസ്സമാധാനം ഉണ്ടാകൂല അതുകൊണ്ട് എന്താ കാര്യമെന്ന് പറ…” അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി: “രാവിലെ എന്റെ അച്ഛൻ പറഞ്ഞു കൊണ്ട് ഇറങ്ങി പോയത് നീയും കേട്ടതല്ലെ? ഇനി അവര് മരിച്ചാൽ പോലും കാണാൻ ചെല്ലണ്ടാന്ന്. പിന്നെ ഞാൻ കാരണം കൊണ്ടല്ലെ എന്റെ ആദിയ്ക്ക് ഇപ്പോ വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം ഉപേക്ഷിച്ച് പോരേണ്ടി വന്നത്. അതൊക്കെ ആലോചിച്ചപ്പോ എനിക്കൊരു മനസ്സമാധാനം ഇല്ലാത്തത് പോലെ തോന്നി അതോണ്ടാ ഞാൻ” പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞ് നിറുത്തി.       “എന്റെ അനു എനിക്കും വിഷമോണ്ട് ഓരോ കാര്യൊക്കെ ആലോചിക്കുമ്പോ എന്ന് വെച്ച് അത് തന്നെ ആലോചിച്ചിരുന്നാ നമ്മുക്ക് കരയാനേ നേരം കാണു. ഇപ്പോ എന്റെ ഏറ്റവും വലിയ സന്തോഷം എന്താന്ന് അറിയോ? അത് നീ എന്റെ കൂടെയുള്ളതാ” ഞാൻ പെണ്ണിന്റെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കൊച്ച് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് സന്തോഷമായ പെണ്ണിന്റെ കരഞ്ഞ മുഖഭാവത്തിലും അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഞാൻ അത് കുറച്ച് നേരം അത് അങ്ങനെ നോക്കിയിരുന്നു പോയി. പെണ്ണ് “ആദി വാ നമ്മുക്ക് പോകണ്ടെന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ തട്ടി വിളിച്ചപ്പോഴാ എനിക്ക് പരിസര ബോധം വന്നത്. ഞാൻ വീണ്ടും സീറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു. പെണ്ണിനോടായി പറഞ്ഞു. “ഇനി അങ്ങോട്ട് കരഞ്ഞ് സീനാക്കില്ലാ ലോ ഉറപ്പല്ലേ” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ഇല്ലെന്ന അർത്ഥത്തിൽ അവൾ ചുമൽ കുലക്കിയിട്ട് ചിരിച്ചു. പിന്നെ കാറിൽ പാട്ട് ഒക്കെ വച്ച് ചിരിച്ച് കളിച്ച് ഹാപ്പി മൂഡിൽ ആയിരുന്നു പിന്നെ അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര. തൃശൂർ ടോൾ പ്ലാസ കഴിഞ്ഞപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടിയിട്ട് പറഞ്ഞു: “ആദി, എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം ഇവിടെ ഏതേലും നല്ല കട കാണുമ്പോ ഒന്ന് നിർത്തിയെ. ഞാൻ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല വീട്ടീന്ന്” പെണ്ണിനെ ഒന്ന് ചൊറിയാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു: “റൂമിൽ എത്തിയാൽ നിന്നെ തുണി ഉടക്കാൻ സമ്മതിക്കൂല മോളെ പിന്നെ പുറത്തിറങ്ങുമ്പോ ഇടാൻ ഇപ്പോ ഇട്ടിരിക്കുന്ന ഈ ചുരിദാറ് പോരേ?” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ്യടാ മോനേ നീ മര്യാദയ്ക്ക് പറഞ്ഞതങ്ങ് കേട്ടോളൂട്ടോ” അനു എന്റെ കൈയ്യിൽ പിച്ചി പറിച്ചിട്ട് പറഞ്ഞു. അവള് പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ അവളോട് : “നീ എന്താടി അനു കഴിഞ്ഞ ജന്മത്തിൽ വല്ല പൂച്ചയായിരുന്നോ എന്ത് പറഞ്ഞാലും ഈ മാന്തലും പിച്ചലും എന്റെ കൈയ്യീന്ന് തിരിച്ച് കിട്ടണ വരെ ഉണ്ടാവും ഇത്” “ഓ പിന്നെ ” പെണ്ണ് ഞാൻ പറഞ്ഞതിനെ തള്ളി കളഞ്ഞു കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി. “ആദി മോനെ ശരിക്കുമൊന്ന് ശ്രദ്ധിച്ചോളണെന്നാ അമ്മ പറഞ്ഞത് സോ എനിക്ക് എന്റെ ആദി കുട്ടനെ മാന്തേം പിച്ചുകയും ഒക്കെ ചെയ്യാം”. പെണ്ണ് നമ്മളെ അടക്കി ഭരിക്കാൻ പോകുന്നെന്ന സൂചനയൊക്കെ തന്നു തുടങ്ങിയെന്ന് മനസ്സിലായ ഞാൻ: “എടീ ചേച്ചി പെണ്ണെ നീ ഭരണം തുടങ്ങീ ലേ” ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു. “ആ തുടങ്ങി” പെണ്ണ് അപ്പോ തന്നെ മറുപടിയും തന്നു. “ദേ ആദീ കല്യാൺ സിൽക്ക്സ് ഇവിടെ നിറുത്ത് നമുക്ക് ഇവിടെന്ന് എടുക്കാം ഡ്രസ്സ്” പെണ്ണ് സംസാരത്തിനിടയിൽ ഡ്രസ്സ് എടുക്കണമെന്ന ഓർമ്മ വന്നപ്പോൾ കടയുടെ അടുത്തത്താറായപ്പോൾ ചൂണ്ടി കാണിച്ചു കൊണ്ട് എന്റെ കൈയ്യിൽ തട്ടി പറഞ്ഞു. ഞാൻ കാർ കടയുടെ മുൻപിലേയ്ക്ക് കയറ്റി നിറുത്തി ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ കടയിലെ സെക്യൂരിറ്റി കാറിന്റെ കീ വാങ്ങിയിട്ട് കാർ അടിയിലുള്ള ബേസ്മെന്റിൽ പാർക്ക് ചെയ്യാനായി കൊണ്ട് പോയി. കയറി ചെന്ന ഉടനെ കടയിലെ ഒരു ലേഡീസ് സ്റ്റാഫ് വന്ന് ഏത് ഡ്രസ്സാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ലേഡീസ് സെക്ഷൻ എവിടെയാണെന്ന് അനു ചോദിച്ചപ്പോൾ മൂന്നാം നിലയിലാണെന്ന് അവർ മറുപടി പറഞ്ഞു. “നീ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാമെന്ന്” പറഞ്ഞ് സോഫയിൽ പോയി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് അവൾ “പറ്റില്ല ആദീം എന്റെ ഒപ്പം വരണം” പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.     നേരത്തെ കരഞ്ഞ് കണ്ണ് കലങ്ങി ഇരുന്നിരുന്ന കാര്യം ഓർത്തപ്പോൾ പാവം തോന്നിയ ഞാൻ എഴുന്നേറ്റു പെണ്ണിന്റെ ഒപ്പം ചെന്നു. എന്റെ വലത് കൈയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചാണ് ഞങ്ങൾ മുകളിലേയ്ക്കുള്ള നിലയിലേയ്ക്ക് എസ്കലേറ്റർ വഴി കയറിയത്. ലേഡീസ് സെക്ഷനിൽ എത്തിയപ്പോൾ അവൾ ചുരിദാറുകൾ എവിടെയാണെന്ന് സെയിൽസ് ഗേൾസിനോട് ചോദിച്ചിട്ട് എന്നെം വലിച്ചു കൊണ്ട് അങ്ങോട്ടെയ്ക്ക് പോയി. ഞങ്ങൾ രണ്ടാളും കൈ പിടിച്ച് നടക്കുന്നത് കണ്ട് സെക്ഷനിൽ ഉണ്ടായ ആളുകളൊക്കെ ഞങ്ങളെ നോക്കുന്നുണ്ട് എനിക്കാണേൽ അത് കണ്ടിട്ട് നാണമാവുന്നുണ്ട്. പക്ഷേ കൈ വിടീപ്പിച്ചാൽ പെണ്ണ് പിണങ്ങുമെന്നുള്ളത് കൊണ്ട് ഞാൻ അവളോടൊപ്പം തന്നെ അങ്ങനെ നടന്നു. ഞങ്ങളെ കണ്ടാൽ പ്രായ വ്യത്യാസം തോന്നാത്തതു

Updated: July 18, 2026 — 7:56 am

Leave a Reply

Your email address will not be published. Required fields are marked *