ഒളിച്ചോട്ടം – 1 2അടിപൊളി  

അച്ഛന്റെ നോട്ടം കണ്ട് ചൂളിയ ഞാൻ നിലത്തേയ്ക്ക് നോക്കിയിരുപ്പായി. സ്വീകരണ മുറിയിലെ ഫാൻ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്നെങ്കിലും ഞാനിരുന്ന് വിയർക്കായിരുന്നു. കുറച്ച് നേരം റൂമിൽ ആരും സംസാരിച്ചില്ല. “നിങ്ങള് 2 കൂട്ടരും ഇങ്ങനെ പറഞ്ഞോണ്ടിരുന്ന എങ്ങനെയാ ശരിയാവുന്നെ?” ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടേ മതിയാവൂ. നാട്ട്കാര് മൊത്തം ഇന്നിവിടെ ഉണ്ടായ സംഭവങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്. പ്രതാപേട്ടാ നിങ്ങള് പറ” ….. ടോമി അങ്കിൾ ഈ പ്രശ്നം പരിഹരിച്ചേ അടങ്ങൂന്നുള്ള വാശിയിൽ പറഞ്ഞു. “ഇനി ഞാൻ ചോദിച്ചില്ലാന്ന് വേണ്ട ആദി നിന്നോട് അവസാനമായിട്ട് ചോദിക്കുവാ നീ ഇവളുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുണ്ടോ ഇല്ലയോ?” അച്ഛന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു മിനിറ്റ് പോലും ആലോചിക്കേണ്ടി വന്നില്ല മറുപടി കൊടുക്കാൻ…. “ഇല്ലചഛാ, ഉപേക്ഷിക്കാൻ വേണ്ടീട്ടല്ല ഞാൻ അനൂ നെ സ്നേഹിച്ചത്. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം നിങ്ങളോടൊക്കെ പറഞ്ഞതല്ലെ? എന്നിട്ടും നിങ്ങള് സമ്മതിക്കാതെ വന്നപ്പോഴാ ഞാൻ ഇത് ചെയ്തത്” ഞാൻ ശബ്ദമിടറി കൊണ്ട് അച്ഛനോട് പറഞ്ഞൊപ്പിച്ചു. ഞാൻ എന്റെ ഈ കാര്യത്തിലുള്ള തീരുമാനം അച്ഛനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ അച്ഛൻ ടോമി അങ്കിളിനോട് : ” ടോമി, അവൻ പറഞ്ഞത് കേട്ടല്ലോ നീ? ഇനി ഞാൻ എന്ത് പറയാനാണ്? ഇവര് രണ്ടാളും ഇഷ്ടത്തിലാണെന്ന കാര്യം അറിഞ്ഞപ്പഴേ ഞാനിവനോട് പറഞ്ഞതാ ഇത് നടക്കൂലാന്ന്.എന്നിട്ട് എന്റെ വാക്കിന് ഒരു വിലയും കൊടുക്കാതെ പോയി രജിസ്ട്രർ മാര്യേജ് നടത്തി അഹങ്കാരം കാണിച്ച ഇവന്റെ കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. എങ്ങോട്ടാ ന്ന് വച്ചാ പോട്ടെ ഇനി ഇവിടെ നിക്കണ്ട ഇവൻ”     അച്ചൻ ഉറച്ച തീരുമാനത്തിൽ പറഞ്ഞു.അതോടെ അവിടെ അമ്മയും അഞ്ജുവും ഏങ്ങലടിച്ച് കരയാൻ തുടങ്ങി. എനിക്കാണേൽ എല്ലാ കൂടി ആയിട്ട് കണ്ണിൽ ഇരുട്ട് ഇരച്ച് കയറുന്ന പോലെ തോന്നി. അച്ഛൻ എന്റെ കാര്യത്തിലുള്ള തീരുമാനം പറഞ്ഞത് കേട്ട് സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ ഗോപാൽ അങ്കിൾ പിറകിൽ നിന്നിരുന്ന അനുവിന്റെ നേരെ തിരിഞ്ഞിട്ട് ” എല്ലാം കേട്ടല്ലോ എന്താ നിന്റെ തീരുമാനം? എന്റെ ഒപ്പം വീട്ടിലോട്ട് വരുന്നുണ്ടോ അതോ ഇവനോടൊപം പോകാനാണോ ഉദ്ദേശ്യം? “എന്റെ ആദിയെ വിട്ടിട്ട് ഞാനെങ്ങോട്ടും വരണില്യ” അനു അൽപ്പം പോലും താമസിക്കാതെ ഗോപാൽ അങ്കിളിന് മറുപടി കൊടുത്തു. ” എന്നാ എങ്ങോട്ടാന്ന് വച്ചാ പോയി തുലയടി, അച്ഛനേം അമ്മേം ധിക്കരിച്ച് നീ പോയി ഇവനോടൊപ്പം ജീവിക്ക്. ഞങ്ങള് മരിച്ചാൽ പോലും നീ ഇനി കാണാൻ വന്നേക്കരുത്. ഇതോടെ തീർന്നു ഞങ്ങളും നീയുമായുള്ള എല്ലാ ബന്ധങ്ങളും” ഗോപാൽ അങ്കിൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോയി. അനു നിറഞ്ഞ കണ്ണുകളോടെ താഴേയ്ക്ക് നോക്കി നിൽപ്പായി. “പ്രതാപേട്ടാ ഒന്നും കൂടി ഒന്നാലോചിച്ചിട്ട് ഒരു

തീരുമാനം എടുത്താൽ പോരേ ഈ കാര്യത്തിൽ?” ടോമി അങ്കിൾ അവസാന ഘട്ടമെന്ന നിലയ്ക്ക് വീണ്ടും അച്ഛനോട് പറഞ്ഞു നോക്കി.

“ഇല്ല ടോമി ഈ കാര്യത്തിൽ എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എന്റെ വാക്ക് ധിക്കരിച്ച് സ്വയം ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിച്ചവർക്കൊന്നും ഈ കുടുംബത്തിൽ ജീവിക്കാൻ ഒരു അർഹതേം ഇല്ല. എങ്ങോട്ടാന്ന് വെച്ചാ പോകട്ടെ ഇവളേം കൊണ്ടു” അച്ഛൻ തീർത്തു പറഞ്ഞു.         “എന്നാ ഞാൻ ഇറങ്ങാ പ്രതാപേട്ടാ നിങ്ങളുടെ തീരുമാനം പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനിവിടെ ഇരുന്നിട്ട് എന്ത് കാര്യം?” ഉള്ളിലുള്ള അമർഷത്താൽ ശബ്ദം ഇടറിയ ടോമി അങ്കിൾ അച്ഛനോട് പറഞ്ഞിട്ട് സോഫയിൽ നിന്ന് എഴുന്നേറ്റ് ആർക്കും മുഖം കൊടുക്കാതെ വീട്ടിൽ നിന്നിറങ്ങി പോയി. മുറിയിൽ ആകെയൊരു നിശബ്ദത. ആരും ഒന്നും പറയുന്നില്ല. എന്നെ സമാധാനിപ്പിക്കാനായി എന്റെ അപ്പുവും ഇപ്പുറവും ആയി ഇരുന്നിരുന്ന നിയാസും അമൃതും എന്റെ തോളിൽ കൈയ്യിട്ട് ചേർന്നിരുന്നു. അനു ആണെങ്കിൽ നിലത്ത് തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്നുണ്ട്. അമ്മയും അഞ്ജുവും കണ്ണ് നിറച്ച് കൊണ്ട് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്. “ആദി, നിന്റെ സാധനങ്ങൾ എടുത്തിട്ട് നീ ഇവളേം കൊണ്ട് ഇവിടുന്നിറങ്ങിക്കോ” അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് അച്ഛന്റെ അടുത്തേയ്ക്ക് ചെന്ന അമ്മ അച്ഛന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയിട്ട് ” ഇവൻ എങ്ങോട്ട് പോവാനാന്നാ നിങ്ങളീ പറയുന്നെ? നമ്മളെയൊക്കെ വീട്ടിട്ട് ഇവൻ എവിടെ പോകാനാ? അമ്മ കരഞ്ഞ് ശബ്ദമിടറി കൊണ്ട് പറഞ്ഞു. “നമ്മുടെയൊക്കെ ഇഷ്ടം നോക്കാതെ സ്വന്തം തീരുമാനമെടുത്തവൻ തന്നത്താൻ ജീവിക്കാനും പഠിച്ചോളും” അച്ഛൻ തന്റെ തീരുമാനത്തിൽ നിന്ന് അല്പ്പം പോലും പിറകോട്ട് പോകാതെ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതലുണ്ടായ പ്രശ്നങ്ങളും അവസാനം അച്ഛൻ എന്നോട് വീട്ടിൽ നിന്ന് പോകാൻ പറഞ്ഞതും കൂടി ഒക്കെ ആയപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ ദിവാൻ കോട്ടിൽ നിയാസിന്റെയും അമൃതിന്റെയും നടുവിൽ മുഖം കുനിച്ച് താഴോട്ട് നോക്കിയിരുന്ന ഞാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അവരോട് പോയ് ക്കൊളാൻ പറഞ്ഞു. പക്ഷേ അവന്മാർ പോകാൻ കൂട്ടാക്കാതെ എന്റെ ഒപ്പം തന്നെ അതേ ഇരുപ്പ് തന്നെ ഇരുന്നു. ഇതിനിടെ അമൃതിന്റെ മോബൈൽ റിംഗ് ചെയ്തപോൾ അവൻ ഫോൺ എടുത്ത് പുറത്തിറങ്ങി. അൽപ്പ സമയത്തിനുള്ളിൽ വിളറിയ മുഖവുമായി അകത്തേയ്ക്ക് വന്ന അമൃത് എന്നോടും നിയാസിനോടും ആയി ശബ്ദം താഴ്ത്തി പറഞ്ഞു “മച്ചാനെ ആ അവരാതി മോൻ സംഗീത് അവന്റെ കുറേ കഞ്ചൻ ഫ്രണ്ട്സുമായി കൈയ്യിൽ ടൂൾസുമായി ജംഗ്ഷനിൽ കൂടി ബൈക്കിൽ കറങ്ങി നടപ്പുണ്ടെന്ന്. നിന്നെയും അനൂന്നെയും സ്ക്കെച്ച് ചെയ്യാൻ തന്നെ ആണ് അവന്റെ പരിപാടിയെന്നാ നമ്മുടെ ജിമ്മിലെ അജി ഇപ്പോ വിളിച്ച് പറഞ്ഞത്” അമൃത് പറഞ്ഞത് കേട്ട് അമ്പരന്ന ഞാൻ അവനോട്: “ഇത് അജി എങ്ങനെ അറിഞ്ഞു?” അമൃത്

Updated: July 18, 2026 — 7:56 am

Leave a Reply

Your email address will not be published. Required fields are marked *