സംഗീതിനോടുള്ള ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചിട്ട് എന്നോട്: “നീ മറന്ന് പോയതാണോ?
ആ മൈരൻ സംഗീതിന്റെ വീടിന്റെ തൊട്ട് പിറകിലുള്ള വീടല്ലെ അജിയുടെ? ഇവിടുന്ന് സംഗീതിനെയും കൊണ്ട് കൃഷ്ണേട്ടൻ വീട്ടിൽ കൊണ്ട് ചെന്നാക്കി പുള്ളി പഞ്ചായത്തിൽ മീറ്റിംഗോ മറ്റോ ഉണ്ടായതോണ്ട് പെട്ടെന്ന് പോയെന്ന്, ആ തക്കം നോക്കി അവൻ അവന്റെ വേറെ കുറെ തലതിരിഞ്ഞ ഫ്രണ്ട്സിനെ വിളിച്ചു വരുത്തി ഉറക്കെ സംസാരിച്ചത് അവൻ വീട്ടിലിരുന്ന് കേട്ടൂന്ന്. അതറിഞ്ഞ പാടേ ആണ് അവൻ വിളിച്ചു പറഞ്ഞത്. ആദി നീ എത്രയും പെട്ടെന്ന് അനൂന്നെയും കൊണ്ട് ഇറങ്ങിക്കോ ഇവിടെ ഇനി നിൽക്കുന്നത് സേഫ് അല്ല. പോരാത്തതിന് നിന്റെ തന്തപടി പറഞ്ഞതും ഒക്കെ കേട്ട സ്ഥിതിയ്ക്ക് വേഗം ഇവിടുന്ന് നിങ്ങൾ പോണം. ഞാൻ പോയി നമ്മുടെ കുറച്ച് പിള്ളേരെ സെറ്റാക്കി നിർത്തട്ടെ അവൻ ഇങ്ങോട്ട് ചുരണ്ടാൻ വന്നാലോ നമ്മളും ഒന്ന് കരുതിയിരിക്കുന്നതാ നല്ലത്. “നിയാസെ, നീ ഇവിടെ കാണൂലേ? ഇവന്റൊപ്പം” ആദി നീ വേഗം എടുക്കാനുള്ളതൊക്കെ എടുത്ത് റെഡിയാക്.ഞാൻ പോയിട്ട് വേഗം വരാം. അമൃത് വേഗം തന്നെ വീട്ടിൽ നിന്ന് പാഞ്ഞിറങ്ങി പോയി. ഞങ്ങളുടെ മാറി ഇരുന്നുള്ള അടക്കം പറച്ചിലും അമൃത് പെട്ടെന്ന് പോയതും ഒക്കെ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായ അനു അവിടെ നിന്ന് കൊണ്ട് എന്താന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചോണ്ടിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അവളുടെ അടുത്ത് ചെന്നിട്ട് സംഗീതിന്റെ കാര്യം പറഞ്ഞു. കക്ഷിയ്ക്ക് അത് കേട്ടിട്ട് വല്യ കുലുക്കമൊന്നുമില്ല. ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് വയ്ക്കട്ടെ നമ്മുക്ക് പോകണ്ടെതല്ലെന്ന് പറഞ്ഞ് ഞാനവളുടെ തോളത്ത് കൈ വച്ചിട്ട് നേരെ സ്റ്റെയർ കേസ് കയറി എന്റെ മുറിയിലോട്ട് പോയി. ആ സമയം ഞാൻ ആരേയും മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല. *……………*………….*………..*………… ആദി മുകളിലെ റൂമിലേയ്ക്ക് പോയി കഴിഞ്ഞപ്പോൾ അമ്മ രാഗിണി നിയാസിനോട് : “മോനെ, എന്താ ഡാ പ്രശ്നം? അമൃത് പെട്ടെന്ന് പോകുന്നതൊക്കെ കണ്ടല്ലോ?” “അത് അമ്മെ സംഗീതില്ലേ അവൻ അവന്റെ വേറെ ഫ്രണ്ട്സുമായിട്ട് ആദിയെയും അനൂനെയും തപ്പി നടക്കുന്നുണ്ടെന്ന്. അവന്റെ കൂടെയുള്ള ഫ്രണ്ട്സിൽ പലരും ഗുണ്ടകളൊക്കെയാ അവര് ഇങ്ങോട്ട് വീണ്ടും വരാൻ പോകുന്നുണ്ടെന്ന് അമൃതിനെ സംഗീതിന്റെ വീടിനടുത്തുള്ള ഒരുത്തൻ വിളിച് പറഞ്ഞതാ അവര് വന്നാൽ നമ്മളും ഒന്ന് കരുതിയിരിക്കണമല്ലോ അതിന് കുറച്ച് പിള്ളേരെ ഒന്ന് റെഡിയാക്കി നിർത്താൻ വേണ്ടിയിട്ടാ അമൃത് പോയത്.” ഇത് കേട്ട് പേടിച്ച ആദിയുടെ അമ്മ രാഗിണി ഭർത്താവ് പ്രഭാകരനോട്: “നിങ്ങളിത് കേട്ടില്ലേ പ്രഭേട്ടാ ആ സംഗീത് പിന്നം പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നൂന്ന്. എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. തല്ക്കാലം നമ്മുക്ക് ആ വിഷയം മറക്കാം. ആദീ നെ വിശ്വസിച്ച് ഇറങ്ങി വന്നതാ ഈ പെൺകൊച്ച് അപ്പോ നമ്മുക്ക് ഈ കാര്യം അങ്ങനെ നിസ്സാരമായി കാണാൻ പറ്റൂല.
എനിക്ക് ആണായിട്ട് അവൻ ഒരാള് മാത്രമേ ഉള്ളൂ. നിങ്ങള് ആ ഫോൺ എടുത്ത് ടോമിയെ വിളിച്ച് ഈ കാര്യം പറ “. എല്ലാം കൂടി കേട്ട് കഴിഞ്ഞപ്പോൾ ഒന്ന് അയഞ്ഞ പ്രഭാകരൻ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് Ci ടോമിയെ വിളിച്ചിട്ട്:
“ടോമി, ആ സംഗീത് വീണ്ടും പ്രശ്നമുണ്ടാക്കാനായി ഇങ്ങ്ട് വരാൻ പോകുന്നുണ്ടെന്ന്. ആദിയുടെ ഫ്രണ്ട് അമൃതിനെ സംഗീതിന്റെ വീടിനടുത്തുള്ള ആരോ വിളിച്ചു പറഞ്ഞതാണെന്ന്. പ്രഭാകരൻ ഫോണിൽ കൂടി ടോമി പറഞ്ഞത് കേട്ട് ഉം … . ഉം ശരി എന്നൊക്കെ പറയുന്നുണ്ട്. ശരി, എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി ഞാൻ ഒന്നും പറയുന്നില്ലാന്ന്” പ്രഭാകരൻ ഫോണിൽ കൂടി പറയുന്നത് രാഗിണിയും അഞ്ജുവും അനുവും നിയാസും ഒക്കെ ശ്രദ്ധിച്ച് കേട്ട് നിൽക്കുന്നുണ്ട്. ഫോണിലെ സംസാരം തീർന്നപ്പോൾ സോഫയിൽ പോയി ഇരുന്ന പ്രഭാകരൻ നിയാസിനെ അടുത്തേയ്ക്ക് വിളിച്ചിട്ട്: “മോനെ ഡാ നമ്മൾ എന്താ ചെയ്യേണ്ടത്? ആ തല തിരിഞ്ഞവൻ ഇനിയും പ്രശ്നമുണ്ടാക്കാൻ ഇങ്ങോട്ടെയ്ക്ക് വരുമോ?” നിയാസ് പ്രദാകരന്റെ അടുത്ത് സോഫയിൽ പോയിരുന്നിട്ട്: “ഇല്ലച്ഛാ, അവൻ ഇനി ഈ വീടിന്റെ മുറ്റത്ത് കടക്കൂല അമൃത് അതിന് വേണ്ടിയിട്ട് ഞങ്ങളുടെ കമ്പനി സെറ്റ് പിള്ളേരെ റെഡിയാക്കാൻ വേണ്ടിയിട്ടാ പോയത്”. “മോള് എത്ര നേരായി ഈ നിൽപ്പ് തുടങ്ങിയിട്ട് ഇങ്ങ് വന്നെ അമ്മ ചോദിക്കട്ടെ” …. അത്രയും നേരം അവിടെ തല കുമ്പിട്ട് നിന്നിരുന്ന അനുരാധയെ രാഗിണി ചെന്ന് കൈയ്യിൽ പിടിച്ച് കൊണ്ടുപോയി ഡൈനിംഗ് ടേബിളിന്റെ കസേര നീക്കിയിട്ട് അതിലിരുത്തി. “ഒന്നൂല ആന്റി ഞാൻ വെറുതെ അങ്ങ് നിന്നു പോയതാ” അനു ചെറിയ ചമ്മലോടെ പറഞ്ഞൊപ്പിച്ചു. “മോള് ഇനി എന്നെ അമ്മയെന്ന് വിളിച്ചാ മതീട്ടോ ആദി വിളിക്കുന്ന പോലെ” അത് കേട്ടപ്പോ അനുവിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു. “അനു ചേച്ചി ഇനിയെന്താ നിങ്ങൾ രണ്ടാളുടെയും പ്ലാൻ?” ആദിയുടെ അമ്മയോട് സംസാരിചിരുന്ന അനുവിനോട് അഞ്ജു ചോദിച്ചു. “ആദി പറയുന്നത് എന്താന്ന് വെച്ചാ അങ്ങിനെ” അനു ചെറിയ നാണത്തോടെ പറഞ്ഞു. ” മോളോട് അമ്മയ്ക്ക് ദേഷ്യമൊന്നുമില്ലാ ട്ടോ ഇപ്പോ മോള് എന്റെ ആദിയുടെ ഭാര്യ അല്ലേ! അവനെ ശരിക്കും ശ്രദ്ധിച്ചോണെ ചെക്കന് ഇപ്പോഴും പിള്ളേര് കളി മാറിയിട്ടില്ല. മോള് വേണം ഇനി അതൊക്കെയൊന്ന് മാറ്റിയെടുക്കാൻ” രാഗിണി അനുരാധയുടെ കൈയ്യിൽ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. “ശരിയമ്മെ” അനുരാധ ഒറ്റവാക്കിൽ മറുപടി പറഞ്ഞു. ആദിയുടെ അച്ഛൻ പ്രഭാകരൻ നിയാസിനെ ആദിയുടെ അടുത്ത ഫ്രണ്ടായി മാത്രമല്ല കണ്ടിരിക്കുന്നെ സ്വന്തം മകൻ ആദിയുടെ അതേ സ്ഥാനം തന്നെ അവനും കൊടുത്തിട്ടുള്ളത് കൊണ്ട് പ്രഭാകരൻ നിയാസിനോട് ആദിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയാറുണ്ട്. നിയാസ് പ്രഭാകരനോട് കാണിക്കുന്ന അടുപ്പം പോലും സത്യം പറഞ്ഞാൽ ആദിയ്ക്ക് അച്ഛൻ പ്രഭാകരനോട് ഇല്ലാന്ന് പറയുന്നതാകും ശരി. ഒരു തരം പേടി കലർന്ന ബഹുമാനത്തോടെ മാത്രമേ ആദി അച്ഛനോട് സംസാരിക്കാറുള്ളൂ.
