കൊഴുത്ത കടി കന്തുള്ള ഗായു – 2 3അടിപൊളി  

പക്ഷേ, അവളുടെ പാദസരത്തിന്റെ നേർത്ത കിലുക്കം അവനെ ഉണർത്തി.

“ഗായൂ… വന്നോ?” അർജുൻ എഴുന്നേറ്റു. “മുഖത്തെന്താ ഒരു വല്ലാത്ത വാട്ടം?”

അർജുന്റെ ആ സൗമ്യമായ ചോദ്യം കേട്ടതും ഗായത്രിയുടെ നിയന്ത്രണം വിട്ടു. ഇത്രയും ദിവസം ഉള്ളിൽ അമർത്തിവെച്ച സങ്കടമെല്ലാം ഒരു തേങ്ങലായി പുറത്തു വന്നു. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു കരഞ്ഞു.

അർജുൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു വന്നു. “എന്തുപറ്റി ഗായൂ? നീ എന്തിനാ കരയുന്നത്? അവൻ വല്ല പ്രശ്നവും ഉണ്ടാക്കിയോ?”

“അവനാരോടും ഒന്നും പറയുന്നില്ലഡേയ്…” ഗായത്രി തേങ്ങിക്കൊണ്ട് പറഞ്ഞു. “അവന് എന്നെ വേണ്ട… കള്ള് കുടിച്ചിട്ട് വരും, അല്ലെങ്കിൽ ക്ഷീണിച്ചു വന്നു കിടന്നുറങ്ങും. ഞാൻ ഇവിടെ ഞാൻ ആരുമില്ലാത്തവളെപ്പോലെ…”

അർജുൻ അവളുടെ തോളിൽ പതുക്കെ കൈവെച്ചു. “നീ സമാധാനപ്പെട്. കിച്ചുവിന് ഇപ്പോൾ ബിസിനസ്സിന്റെ കുറച്ച് ടെൻഷൻ ഉള്ളതുകൊണ്ടാവും. എല്ലാം ശരിയാകും.”

അർജുന്റെ ആ സ്പർശനത്തിൽ ഗായത്രിക്ക് ഒരു ആശ്വാസം തോന്നി.

ഗായത്രി കരയുന്നത് കണ്ടപ്പോൾ അർജുൻ പെട്ടെന്ന് തന്നെ അവളുടെ തോളിൽ നിന്ന് കൈ എടുത്ത് അല്പം പിന്നോട്ട് മാറി നിന്നു. അവൾക്ക് ഒരു അസ്വസ്ഥതയും തോന്നരുത് എന്ന് അവന് നിർബന്ധമുള്ളതുപോലെ തോന്നി.

“ഗായൂ, നീ വിഷമിക്കണ്ട. കിച്ചുവിനോട് ഞാൻ സംസാരിക്കാം, ” അർജുൻ അവളെ ആശ്വസിപ്പിച്ചു.

അർജുന്റെ ആ മാറ്റവും കരുതലും കണ്ടപ്പോൾ ഗായത്രിക്ക് ആശ്വാസമായി. അവൾ പതുക്കെ സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ചു.

“നിനക്കു ചായ കിട്ടിയോടെ…? ഞാൻ ഇട്ടോണ്ട് തരട്ടെ” അവൾ ചോദിച്ചു.

“ഇല്ല, ഞാൻ വന്നതും നേരെ കിടന്നു, ചേച്ചി തിരക്കാണെന്ന് കരുതി” അർജുൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഗായത്രി നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ആനന്ദവല്ലി പാത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു. “ചേച്ചി, ചായ ഞാൻ ഇട്ടോളാം. ചേച്ചി ബാക്കി പണികൾ നോക്കിക്കോ,” ഗായത്രി പറഞ്ഞു.

“ശരി മോളേ,” എന്ന് പറഞ്ഞ് ചേച്ചി പുറത്തെ ജോലിയിലേക്ക് തിരിഞ്ഞു.

ചായ തിളയ്ക്കുന്നതിനിടയിൽ ഗായത്രി കണ്ണാടിയിൽ തന്റെ രൂപം ഒന്ന് നോക്കി. അർജുൻ തന്ന ആ ആത്മവിശ്വാസം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. ചായയുമായി തിരികെ അർജുന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം മായുകയും പകരം ഒരു പ്രത്യേക തരം സന്തോഷം പടരുകയും ചെയ്തിരുന്നു.

മുറിക്കുള്ളിലേക്ക് കടന്നപ്പോൾ അർജുൻ ജനാലയ്ക്കൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അവൾ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചു.

“അർജുൻ… ചായ,” അവൾ പതുക്കെ വിളിച്ചു.

അർജുൻ തിരിഞ്ഞു നോക്കി. അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെയായിരുന്നു. “താങ്ക്സ് ഗായൂ. നീ ഇത്ര പെട്ടെന്ന് എന്റെ പിണക്കം മാറ്റുമെന്ന് ഞാൻ കരുതിയില്ല. അന്ന് ഞാൻ പറഞ്ഞത് കേട്ട് നീ ഒരുപാട് സങ്കടപ്പെട്ടല്ലേ?”

“അതൊന്നും സാരമില്ലഡേയ്,” ഗായത്രി തറയിലേക്ക് നോക്കി പറഞ്ഞു. “എനിക്ക്… എനിക്ക് അപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു, അതാ…”

അവർക്കിടയിൽ ഒരു നിശബ്ദത പടർന്നു. ആ മുറിയിലെ എസിയുടെ തണുപ്പിലും ഗായത്രിയുടെ ഉള്ളിൽ ഒരു ചൂട് പടരുന്നുണ്ടായിരുന്നു.

അർജുന്റെ മുറിയിൽ നിന്ന് ഇറങ്ങി ഗായത്രി നേരെ സ്വന്തം മുറിയിലേക്ക് ചെന്നു. ചായ കുടിച്ചപ്പോൾ മനസ്സിന് അല്പം ഉന്മേഷം തോന്നിയിരുന്നു.

കിച്ചു രാത്രി നേരത്തെ വന്നു .. ഇന്നെന്തായാലും കുടിച്ചിരുന്നില്ല അവൻ.. കുളിച്ച് ഫ്രഷ് ആയി അവൻ അർജുനുമായി സംസാരിച്ചിരിക്കെ, ഗായു അടുക്കളയിൽ ആഹാരം ഉണ്ടാക്കി.

അവരുടെ പിണക്കം മാറിയിരുന്നില്ല.. അധികം ഒന്നും സമാരിക്കാതെ ഉറക്കത്തിൽ ആകുകയും ചെയ്തു…

പിറ്റേന്ന്,

ഇന്ന് ക്ലാസ്സിൽ പോകേണ്ടതുണ്ട്. വേഗം തയ്യാറാകാനായി അവൾ അലമാര തുറന്നു. കടും നീല നിറത്തിലുള്ള ഒരു സാധാരണ കോട്ടൺ ചുരിദാറാണ് അവൾ തിരഞ്ഞെടുത്തത്. അധികം ആഭരണങ്ങളൊന്നും ഇല്ലാതെ, മുടി പതുക്കെ ഒതുക്കിക്കെട്ടി അവൾ തയ്യാറായി പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *