“താങ്ക്സ് അർജുൻ…” അവൾ പതുക്കെ പറഞ്ഞു.
അർജുൻ മേശപ്പുറത്തിരുന്ന ഒരു ഡയറി അവൾക്ക് നേരെ നീട്ടി. “ഇത് നിനക്കു വേണ്ടി വാങ്ങിയതാണ്”
ഗായു ആ ഡയറി വാങ്ങാനായി കൈ നീട്ടിയപ്പോൾ അവളുടെ വിരലുകൾ അറിയാതെ അർജുന്റെ കൈകളിൽ തട്ടി. അവൾ വേഗം ഡയറിയും വാങ്ങി പിന്നിലേക്ക് മാറി.
“കറന്റ് അഫയേഴ്സിന്റെ കാര്യത്തിൽ എനിക്ക് നിന്നെ കുറച്ചൊക്കെ സഹായിക്കാൻ പറ്റും. പി.എസ്.സി പരീക്ഷയ്ക്ക് അതൊക്കെ വലിയ കാര്യമാണ്,” അർജുൻ തന്റെ ലാപ്ടോപ്പിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കി പറഞ്ഞു. “നീ ഇവിടെ ഇരുന്നോ, നമുക്ക് ഒരുമിച്ച് ഒന്ന് നോക്കാം.”
ഗായു ഒന്ന് മടിച്ചുനിന്നെങ്കിലും അവന്റെ വാക്കുകളിലെ ആത്മാർത്ഥത കണ്ട് അവൾ പതുക്കെ അടുത്തുള്ള കസേരയിൽ ഇരുന്നു. അർജുൻ ഓരോ വാർത്തകളും വിശകലനം ചെയ്ത് അവൾക്ക് ലളിതമായി പറഞ്ഞു കൊടുക്കാൻ തുടങ്ങി. അവന്റെ സംസാരത്തിനിടയിൽ ഗായു പതുക്കെ പുസ്തകത്തിൽ കാര്യങ്ങൾ കുറിച്ചെടുത്തു. അർജുന്റെ അറിവും അവൻ കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയും അവളെ അത്ഭുതപ്പെടുത്തി. ഇടയ്ക്ക്
അവൻ അവളെ നോക്കി പുഞ്ചിരിക്കുമ്പോൾ, അവളും അറിയാതെ തിരിച്ചു പുഞ്ചിരിച്ചു. പഴയ കാലത്തെ സൗഹൃദം പതുക്കെ അവിടെ വീണ്ടും തളിർക്കുകയായിരുന്നു.
അതേസമയം, നഗരത്തിന്റെ മറ്റൊരു കോണിൽ ഒരു കഫേയിൽ മീറ്റിംഗിനായി കാത്തിരിക്കുകയായിരുന്നു കിച്ചു. അവന്റെ മനസ്സ് അപ്പോഴും തന്റെ ബിസിനസ്സിനെക്കുറിച്ചും അർജുനെക്കുറിച്ചും അസ്വസ്ഥമായിരുന്നു. സത്യത്തിൽ, കൊച്ചിയിൽ എത്തിയ ആദ്യ ദിവസങ്ങളിൽ കിച്ചുവിന്റെ ഉള്ളിൽ ചെറിയൊരു സംശയത്തിന്റെ നിഴൽ വീണിരുന്നു. അർജുൻ ഗായത്രിയെ അനാവശ്യമായി നോക്കുന്നുണ്ടോ? ഗായുവിന് അർജുനോട് എന്തെങ്കിലും പ്രത്യേക താല്പര്യം തോന്നുന്നുണ്ടോ? പലപ്പോഴും ഗായത്രിയുടെ നൈറ്റിയുടെ വിടവിലേക്ക് അർജുന്റെ നോട്ടം നീളുന്നത് താൻ കണ്ടിട്ടുണ്ടോ എന്ന് പോലും അവൻ സംശയിച്ചിരുന്നു.
പക്ഷേ, ഇന്ന് രാവിലെ അർജുൻ സംസാരിച്ച രീതി കിച്ചുവിന്റെ എല്ലാ സംശയങ്ങളെയും ദൂരീകരിച്ചു. തനിക്ക് പണം കണ്ടെത്താനുള്ള വഴികൾ പറഞ്ഞു തന്നതും, ഇന്നത്തെ പ്രധാനപ്പെട്ട മീറ്റിംഗിനായി തന്നെ തയ്യാറാക്കിയതും അർജുനാണ്. അർജുന്റെ സ്വാധീനം കൊണ്ടാണ് ഈ കമ്പനി മാനേജർ തന്നെ കാണാൻ തയ്യാറായത് പോലും.
“ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണ്,” കിച്ചു സ്വയം തിരുത്തി. “അർജുൻ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് എവിടെയായേനെ? അവൻ എത്ര കഷ്ടപ്പെട്ടാണ് ഞങ്ങളെ സഹായിക്കുന്നത്. ഗായുവിനെ പഠിപ്പിക്കാൻ അവൻ കാണിക്കുന്ന ആ താല്പര്യം പോലും അവന്റെ നല്ല മനസ്സ് കൊണ്ടാണ്. പഴയ കൂട്ടുകാരോട് ഇത്രയും സ്നേഹം കാണിക്കുന്നവർ ഇന്ന് കുറവാണ്.”
അർജുനെക്കുറിച്ചുള്ള ആ ബഹുമാനം കിച്ചുവിന്റെ ഉള്ളിൽ വർദ്ധിച്ചു. തന്റെ ഭാര്യ സുരക്ഷിതമായ കൈകളിലാണെന്നും, അർജുൻ തങ്ങളെ രക്ഷിക്കാൻ വന്ന ഒരു ദൈവതുല്യനാണെന്നും അവൻ ഉറച്ചു വിശ്വസിച്ചു.
ഫ്ലാറ്റിൽ, അർജുൻ ഗായുവിന്റെ നോട്ട്ബുക്കിലേക്ക് ചാഞ്ഞ് എന്തോ എഴുതിക്കൊടുക്കുകയായിരുന്നു. അവരുടെ
തോളുകൾ തമ്മിൽ നേരിയ രീതിയിൽ ഉരസുന്നുണ്ടായിരുന്നു. ഗായു അത് ശ്രദ്ധിച്ചെങ്കിലും, അർജുൻ പഠിപ്പിക്കുന്നതിന്റെ ആവേശത്തിലായതുകൊണ്ട് അവൾ അത് കാര്യമാക്കിയില്ല.
പഠിപ്പിച്ചു കൊടുക്കുന്നതിനിടയിൽ അർജുൻ പതുക്കെ പേന താഴെ വെച്ചു. അവൻ കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്ന് ഗായത്രിയെ ആഴത്തിൽ ഒന്നു നോക്കി.
“നീ പണ്ട് സ്ഥിരമായി അമ്പലത്തിൽ പോകുന്നവളായിരുന്നില്ലേ? ഇവിടെ വന്നിട്ട് നീ ഈ മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടുകയാണ്,” അർജുൻ വളരെ സൗമ്യമായി പറഞ്ഞു.
ഗായത്രി പതുക്കെ തലയുയർത്തി. “അത്… ഇവിടെ വഴി അറിയില്ലല്ലോടെ പിന്നെ ഇവിടുത്തെ തിരക്കൊക്കെ കാണുമ്പോൾ എനിക്ക് വല്ലാത്ത പേടിയാ.”
അർജുൻ കസേര അല്പം കൂടി അവളുടെ അടുത്തേക്ക് നീക്കിയിട്ടു.
“ഇവിടെ അടുത്തൊരു ചെറിയ ശിവക്ഷേത്രമുണ്ട്. അധികം ദൂരമില്ല, നടന്നാൽ പത്ത് മിനിറ്റ് മതി. നീ രാവിലെ തന്നെ ഒന്ന് കുളിച്ചൊരുങ്ങി അവിടെ പോയി വരാൻ നോക്ക്. മനസ്സിനും ഒരു സമാധാനം കിട്ടും. പിന്നെ…” അവൻ ഒന്ന് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
