കൊഴുത്ത കടി കന്തുള്ള ഗായു – 2 3അടിപൊളി  

ഗായത്രി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അർജുൻ പറഞ്ഞത് ശരിയാണോ എന്ന് അവൾ ആലോചിച്ചു. താൻ ഒന്ന് കൈയില്ലാത്ത വസ്ത്രമിട്ടു ഒരുങ്ങി നിന്നാൽ കിച്ചു പഴയതുപോലെ തന്റെ അടുത്തേക്ക് വരുമോ? തന്റെ വെളുത്തു തുടുത്ത കൈകൾ പുറത്തു കാണുന്നത് കിച്ചുവിന് ഇഷ്ടപ്പെടുമെന്ന് അവൾക്കറിയാമായിരുന്നു.തറവാടിന്റെ പാരമ്പര്യം… ഇങ്ങനെ ഒക്കെ ഇട്ട് നടന്നാൽ താൻ ഒരു മോശം പെണ്ണാവുമോ എന്ന ചോദ്യം അവളെ അലട്ടി..

പക്ഷേ അർജുൻ അത് ഇത്ര തുറന്നു പറഞ്ഞത് അവളെ അല്പം പരിഭ്രമിപ്പിച്ചു.

“ഇല്ല അർജുൻ, അത് വേണ്ടാ..” അവൾ പതുക്കെ പറഞ്ഞു.

“നീ ഇപ്പോൾ ഒന്നും എടുത്തു ചാടി തീരുമാനിക്കണ്ട. എന്തായാലും ഇന്ന് വൈകുന്നേരം വരുമ്പോൾ ഞാൻ നിനക്ക് ഒരു ചെറിയ സർപ്രൈസ് തരാം,” അർജുൻ

ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

അവൻ അവളെ കോച്ചിംഗ് സെന്ററിന് മുന്നിൽ ഇറക്കി. കാറിൽ നിന്നിറങ്ങുമ്പോൾ അർജുന്റെ ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.

അവൾ ഒന്ന് ആലോചിച്ച ശേഷം അല്പം ചമ്മലോടെ ആണെങ്കിലും കാര്യം തുറന്നു പറഞ്ഞു.

“എടേയ്… വേറെ ഒരു കാര്യം കൂടെ ഉണ്ട്. പക്ഷേ എന്റെ അണ്ടർആംസ് അല്പം ഡാർക്ക് ഷെയ്ഡ് ആണ്. അതിന്റെ ഒരു മടി എനിക്കുണ്ട്. അത് കാണുന്നത് എനിക്ക് വല്ലാത്തൊരു കുറവായിട്ട് തോന്നും. അതുകൊണ്ടും കൂടെയാ ഞാൻ മാക്സിമം കൈയുള്ള ഡ്രസ്സ് തന്നെ ഇടുന്നത്.”

അർജുൻ ഇത്ര ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവളിലും ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങിയിരുന്നു

അർജുൻ അത് കേട്ടതും ഒരു പൊട്ടിച്ചിരിയായിരുന്നു. “അതാണോ നിന്റെ പ്രശ്നം? എടീ ഗായൂ, അതൊക്കെ ഒരു കാരണമാണോ? ഈ കാലത്ത് അതൊക്കെ മാറ്റാൻ എത്രയോ വഴികളുണ്ട്. നല്ല ക്രീമുകളും ഓയിൽമെന്റും ഒക്കെ കിട്ടുമല്ലോ. നീ എന്താ അതൊന്നും ഉപയോഗിക്കാത്തത്?”

ഗായത്രി തല താഴ്ത്തി പതുക്കെ പറഞ്ഞു, “എനിക്ക് അതൊക്കെ വാങ്ങാൻ പേടിയാ അർജുൻ. പിന്നെ… പൈസയും ഒരു പ്രശ്നമല്ലേ. കിച്ചു തരുന്ന പൈസ വീട്ടിലെ കാര്യങ്ങൾക്കും എന്റെ കോച്ചിംഗിനും തന്നെ തികയുന്നില്ല. പിന്നെ ഇത്തരം കാര്യങ്ങൾക്കൊക്കെ പൈസ കളയാൻ എനിക്ക് പേടിയാ.”

അർജുൻ വണ്ടി നിർത്തി അവളുടെ മുഖത്തേക്ക് ഗൗരവത്തിൽ നോക്കി. “പൈസയാണോ നിന്റെ പ്രശ്നം? അതൊക്കെ ഞാൻ നോക്കിക്കോളാം. നീ നിന്റെ സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും ഒട്ടും കുറവ് വരുത്തണ്ട.”

അവന്റെ ആ വാക്കുകൾ ഗായത്രിക്ക് വലിയൊരു ആശ്വാസം നൽകി. തന്റെ ഏറ്റവും വലിയ അപകർഷതാബോധത്തെ അവൻ ഇത്ര

നിസ്സാരമായി കണ്ടത് അവളെ അവനോട് കൂടുതൽ അടുപ്പിച്ചു.

“ഞാൻ നിനക്ക് നല്ലൊരു ക്രീം വാങ്ങിത്തരാം. ഇന്ന് വൈകുന്നേരം വരുമ്പോൾ ആ സർപ്രൈസിനൊപ്പം ഇതും ഉണ്ടാകും. നീ അതൊന്ന് പരീക്ഷിച്ചു നോക്ക്,” അർജുൻ കണ്ണുചിമ്മിക്കൊണ്ട് പറഞ്ഞു.

ഗായത്രി ക്ലാസ്സിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി. തന്റെ രഹസ്യങ്ങൾ പോലും പങ്കുവെക്കാൻ പറ്റുന്ന ഒരാളായി അർജുൻ മാറിക്കഴിഞ്ഞു.

അവൾ കോളേജിലേക്ക് കയറി വന്നപ്പോഴാണ് ഒരു പുതിയ മുഖം ശ്രദ്ധിച്ചത്. റിസപ്ഷൻ കൗണ്ടറിൽ പതിവില്ലാത്ത ഒരാൾ. അറ്റൻഡൻസ് ഒപ്പിടാനായി അവിടേക്ക് ചെന്നു. കൗണ്ടറിന് പിന്നിൽ ഇരിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ അവൾക്കൊരു കൗതുകം തോന്നി. ഏകദേശം നാൽപ്പതിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ. നല്ല എടുപ്പുള്ള അധികം ഉടയാത്ത മുലയും, നല്ല കൊഴുത്ത ശരീരപ്രകൃതിയും, ഒതുക്കമുള്ള മേക്കപ്പും വസ്ത്രധാരണവുമൊക്കെയായി വളരെ പ്രൗഢിയോടെയാണ് അവരുടെ ഇരിപ്പ്. കഴുത്തിൽ വിവാഹിതയാണെന്ന് വിളിച്ചോതുന്ന താലിമാല തിളങ്ങിനിൽക്കുന്നുണ്ട്. നാടൻ ശൈലിയിലുള്ള സൗന്ദര്യമാണെങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും ഒരു മോഡേൺ ടച്ച് ഉണ്ട്..

ഗായത്രി കൗണ്ടറിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പിടുമ്പോൾ ആ സ്ത്രീയുടെ നോട്ടം മുഴുവൻ തന്നിൽ തന്നെയാണെന്ന് അവൾ പെട്ടെന്ന് ശ്രദ്ധിച്ചു. ഗായത്രി തല ഉയർത്തി നോക്കിയപ്പോൾ ആ സ്ത്രീ കൗതുകത്തോടെ നോക്കി സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *