കിച്ചു നേരത്തെ തന്നെ പോയിട്ടുണ്ടായിരുന്നു..
ഹാളിൽ അർജുൻ കാറിന്റെ കീയും എടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
“നീ റെഡിയായോ? വാ, ഞാൻ ക്ലാസ്സിൽ കൊണ്ടുവിടാം,” അർജുൻ പറഞ്ഞു.
“വേണ്ട ഡാ, ഞാൻ ബസ്സിന് പൊയ്ക്കോളാം,” ഗായത്രി മടിച്ചു നിന്നു.
“ബസ്സിലൊക്കെ ഈ വെയിലത്ത് കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? ഞാൻ ആ വഴിക്കല്ലേ പോകുന്നത്. വാ ഗായൂ…” അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾ കാറിൽ കയറി.
ബാക് സീറ്റിൽ കയറാൻ തുടങ്ങിയ അവളെ പിടിച്ച് മുന്നിൽ തന്നെ ഒരുത്തി. സീറ്റ് ബെൽറ്റും ഇടുവിച്ചു
എസിയിട്ട കാറിലെ സുഖപ്രദമായ അന്തരീക്ഷത്തിൽ അവർ യാത്ര തുടങ്ങി. അർജുൻ ശാന്തനായി വണ്ടി ഓടിക്കുകയായിരുന്നു. ഇടയ്ക്ക് അവൻ സൈഡ് കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി.
“ഗായൂ… എനിക്ക് ഒരു കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു,” അർജുൻ പതുക്കെ സംസാരം തുടങ്ങി. “നീ എപ്പോഴും ഈ സാരിയും സാധാരണ ചുരിദാറും ഒക്കെയാണല്ലോ ഇടുന്നത്. നിനക്ക് കുറച്ചുകൂടി മോഡേൺ ആയ വസ്ത്രങ്ങൾ ഇട്ടുകൂടെ? കുർത്തയോ ജീൻസോ അല്ലെങ്കിൽ കുറച്ചുകൂടി സ്റ്റൈലിഷ് ആയ ടോപ്പുകളോ ഒക്കെ?”
ഗായത്രി ഒന്ന് പരുങ്ങി. “അയ്യോ… എനിക്ക് അതൊന്നും ശീലമില്ല അർജുൻ. പിന്നെ എനിക്ക് വല്ലാത്ത മടിയും പേടിയുമാണ്. ആളുകൾ എന്തു വിചാരിക്കും?.”
അർജുൻ പതുക്കെ ചിരിച്ചു. “എന്താ
ഗായൂ നീ ഇങ്ങനെ? കൊച്ചിയിൽ ആരും ആരെയും നോക്കാറില്ല. പിന്നെ നിനക്ക് മോഡേൺ ഡ്രസ്സ് ഒക്കെ നന്നായി ചേരും. നീ തറവാടിത്തത്തിന്റെ പേരും പറഞ്ഞു എന്തിനാ ഇങ്ങനെ ഒതുങ്ങിക്കൂടുന്നത്? വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയാൽ നിന്റെ കോൺഫിഡൻസ് കൂടും. കിച്ചുവിനും അത് ഇഷ്ടപ്പെടും. അവൻ കൊച്ചിയിലെ രീതികളിലേക്ക് മാറുമ്പോൾ നീ മാത്രം ഇങ്ങനെ മാറാതെ നിന്നാൽ അത് നിങ്ങളുടെ ബന്ധത്തെയും ബാധിക്കും.”
“പക്ഷേ… എനിക്ക് അത് വലിയ ബുദ്ധിമുട്ടാവും,” ഗായത്രി താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“ഒരിക്കലുമില്ല. മാറ്റങ്ങൾ നല്ലതാണ്. നമുക്ക് ഒരു ദിവസം ഷോപ്പിംഗിന് പോകാം. നിനക്ക് ചേരുന്ന കുറച്ച് വസ്ത്രങ്ങൾ നമുക്ക് സെലക്ട് ചെയ്യാം. നീ ഒന്ന് ധൈര്യമായിട്ടിരിക്ക്,” അർജുന്റെ വാക്കുകളിൽ ഒരു ഉറപ്പുണ്ടായിരുന്നു.
ഗായത്രി ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ഉള്ളിൽ ഒരു കൊച്ചു മോഹം മുളപൊട്ടി. കിച്ചുവിന്റെ മുന്നിൽ പുതിയൊരു ഗായത്രിയായി മാറാൻ കഴിഞ്ഞാൽ അവൻ തന്നെ വീണ്ടും ശ്രദ്ധിക്കുമോ എന്ന ചിന്ത അവളെ സന്തോഷിപ്പിച്ചു.
അർജുൻ ഗായത്രിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. “ഞാൻ പറയുന്നത് കേട്ട് ദേഷ്യം തോന്നരുത് ഗായൂ. കിച്ചു ഇപ്പോൾ നിന്നെ ശ്രദ്ധിക്കുന്നില്ല എന്ന് നീ തന്നെ പറഞ്ഞില്ലേ? അതിനൊരു കാരണം നിന്നെ എപ്പോഴും ഈ പഴയ രീതിയിൽ കാണുന്നത് കൊണ്ടാവാം. മാറ്റങ്ങൾ എല്ലാവരും ഇഷ്ടപ്പെടും.”
അവൻ ഒന്ന് നിർത്തിയിട്ട് തുടർന്നു. “നീ ഇതുവരെ ഒരു സ്ലീവ്ലെസ്സ് വസ്ത്രം പോലും ഇട്ടു ഞാൻ കണ്ടിട്ടില്ല.. നീ ഒന്ന് ഇട്ട് ഒരുങ്ങി നിന്നു നോക്ക്..
സ്ലീവെലെസ്സ് എന്ന് കേട്ടതും അവൾ ഒന്ന് നടുങ്ങി.. ഇവൻ പിന്നെയും സംസാരം വേറെ കൊണ്ട് പോകുകയാണോ എന്നവൾ
ചിന്തിച്ചു..
“അവൻ അങ്ങനെ ഒന്നും ആവശ്യപെട്ടിട്ടില്ലേ നിന്നോട്?” അർജുൻ തുടർന്നു..
ഗായത്രി ഒന്ന് നാണം കൊണ്ട് തല താഴ്ത്തി. “അത് പിന്നെ… കിച്ചുവിന് അങ്ങനെ ചില ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൻ പലപ്പോഴും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് വല്ലാത്ത മടിയും പേടിയുമാണ് അർജുൻ. കൈയില്ലാത്ത വസ്ത്രങ്ങൾ ഇട്ട് പുറത്തിറങ്ങാൻ എനിക്ക് കല്യാണത്തിന് മുൻപും ഇപ്പോഴും പേടിയാ. അമ്മ പറഞ്ഞിട്ടുമുണ്ട് അതൊന്നും നമുക്കു ചേരുന്ന വസ്ത്രങ്ങൾ അല്ല എന്ന്…”
അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “മടിയും പേടിയും ഒക്കെ മാറ്റിവെക്കണം ഗായൂ. നീ ഒന്ന് മാറി നോക്ക്, നിന്റെ ജീവിതം തന്നെ മാറി മറിയും. കിച്ചുവിന് വേണ്ടി അല്ലേ നീ ഇതൊക്കെ ചെയ്യുന്നത്? ഞാൻ പറയുന്നതുകൊണ്ട് നീ ഒന്ന് ശ്രമിച്ചു നോക്ക്.”
