കൊഴുത്ത കടി കന്തുള്ള ഗായു – 2 3അടിപൊളി  

“സാരമില്ലടെ, ഞാൻ അത് മറന്നു,” അവൾ പതുക്കെ പറഞ്ഞു.

“താങ്ക്സ്… എനിക്ക് അത് നിന്നോട് പറയണം എന്ന് തോന്നി. ഞാൻ റൂമിലേക്ക് പോവുകയാണ്. നിനക്ക് പഠിക്കാനുള്ള ബുക്കുകൾ വേണമെന്ന് പറഞ്ഞിരുന്നില്ലേ? ഞാൻ വാങ്ങിയിട്ടുണ്ട്, അവിടെ ടേബിളിൽ വെച്ചിട്ടുണ്ട്. എടുത്തു നോക്കിക്കോളൂ,” അർജുൻ ഇത്രയും പറഞ്ഞ് തന്റെ മുറിയിലേക്ക് നടന്നു പോയി.

ആനന്ദവല്ലി അടുക്കളയിൽ നിന്ന് വന്ന് പറഞ്ഞു, “മോളെ, ഞാൻ ഒന്ന് കട വരെ പോകുകയാണ്. ഒരു മണിക്കൂറിനുള്ളിൽ വരാം. എന്തെങ്കിലും വേണമെങ്കിൽ അർജുൻ സാറിനോട് ചോദിക്കണേ.”

ചേച്ചി പോയിക്കഴിഞ്ഞപ്പോൾ ഗായത്രി തനിച്ചായി. അവൾ പതുക്കെ എഴുന്നേറ്റ് അർജുന്റെ മുറിയുടെ അരികിലെത്തി. വാതിൽ പകുതി തുറന്നു കിടക്കുന്നു. അവൻ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. മേശപ്പുറത്ത് ഇരിക്കുന്ന പി.എസ്.സി ബുക്കുകൾ കണ്ടപ്പോൾ അവൾ പതുക്കെ അകത്തേക്ക് കയറി.

ഗായു മെല്ലെ അടുത്തേക്ക് ചെന്നു. അവളുടെ കാലിലെ പാദസരം കിലുങ്ങുന്നത് അർജുൻ ശ്രദ്ധിച്ചു. അവൾ ഒരു പുസ്തകം എടുത്ത് തുറന്നു നോക്കിയ തരുണത്തിൽ, അർജുൻ തന്റെ ജോലികൾ നിർത്തിവെച്ച് കസേര തിരിച്ച് അവളെ നോക്കി.

“ഇന്നലെയായിരുന്നല്ലോ നിന്റെ കോച്ചിംഗ് ക്ലാസ്സിന്റെ ആദ്യത്തെ ദിവസം? എങ്ങനെയുണ്ടായിരുന്നു ക്ലാസ്സ്?” അർജുൻ മൃദുവായി ചോദിച്ചു.

ഗായു ഒന്ന് ഇടറി. “ക്ലാസ്സ് ഒക്കെ നല്ല രീതിയിൽ പോയി അർജുൻ. പക്ഷേ കുറച്ചു കാലം പഠിത്തത്തിൽ നിന്ന് വിട്ടു നിന്നതുകൊണ്ട് എല്ലാം ഒന്ന് മനസ്സിലാക്കാൻ കുറച്ചു പാടാണ്.”

അർജുൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി. “ഗായൂ. നാട്ടിൽ നിന്ന് വന്നിട്ട് ഇപ്പോൾ

നാല് മാസമായി. ഈ നാല് മാസവും നീ വെറുതെ മടി പിടിച്ചിരുന്നത് കൊണ്ടാണ് ഈ ബുദ്ധിമുട്ട് തോന്നുന്നത്. ഞാൻ എത്ര തവണ പറഞ്ഞു ക്ലാസ്സിന് പോകാൻ? എന്നിട്ടും നീ അത് മാറ്റി വെച്ചു. ഇങ്ങനെ പോയാൽ എപ്പഴാ ഒരു ജോലികിട്ടുക?”

“ഞാൻ വല്ലപ്പോഴും മാത്രേ ഇങ്ങോട് വരാറുള്ളൂ വരുമ്പോ ഒക്കെ നീ ചുമ്മാ അലസയായി ഇരിക്കുന്നത് കാണുന്നത്’

അർജുൻ ചെറിയ രീതിയിൽ വഴക്ക് പറയുന്നത് കേട്ടപ്പോൾ ഗായു തല താഴ്ത്തി നിന്നു. പണ്ടത്തെ ആ അടുത്ത സുഹൃത്തിനെപ്പോലെ ഉള്ള അവന്റെ അധികാരം അവൾക്ക് ഇഷ്ടപ്പെടാതിരുന്നില്ല.

“അത്… കിച്ചുവിന്റെ കാര്യം ഒന്നുമറിയാതെ എനിക്ക് എങ്ങനെയാ…” അവൾ പതുക്കെ പറഞ്ഞു.

ഗായത്രി മേശപ്പുറത്തിരുന്ന ‘കേരളാ ഹിസ്റ്ററി’യുടെ പുസ്തകം കയ്യിലെടുത്തു. അവൾ അതിലൂടെ വെറുതെ കണ്ണോടിച്ചു. അർജുൻ ലാപ്ടോപ്പ് അടച്ചുവെച്ച് അവളെ നോക്കി.

“കിച്ചുവിന്റെ കാര്യം അവൻ നോക്കിക്കോളും. നീ നിന്റെ കാര്യത്തിൽ ശ്രദ്ധിക്ക്,” അർജുൻ കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്നു.

ഗായത്രി ഒരു നെടുവീർപ്പിട്ടു. “മൂന്ന് മാസം നിൽക്കാം എന്ന് പറഞ്ഞാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. കിച്ചു വിചാരിച്ച പോലെ ഒന്നും നടന്നില്ല. പണം കണ്ടെത്താൻ അവന് പറ്റുന്നില്ല. തൽക്കാലം വേറെ എങ്ങോട്ടെങ്കിലും മാറുന്നതിനെ കുറിച്ചാണ് അവൻ ചിന്തിക്കുന്നത്.”

ഗായു ആ പുസ്തകത്തിന്റെ താളുകളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

അർജുൻ പെട്ടെന്ന് ചിരിച്ചു. “മാറാനോ? എങ്ങോട്ട്? ഈ അവസ്ഥയിൽ പോയിട്ട് ഒരു കാര്യവുമില്ല ഗായൂ. നിങ്ങൾ പേടിക്കണ്ട, വേണമെങ്കിൽ ആറ് മാസം കൂടി ഇവിടെ നിന്നോ. അതിൽ കൂടുതൽ വേണമെങ്കിൽ അപ്പോഴും നിൽക്കാം. നിനക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ടല്ലോ. കിച്ചുവും

പതുക്കെ ഒന്ന് പച്ചപിടിക്കട്ടെ.”

അവൻ അവളുടെ മുഖത്തേക്ക് നോക്കി തുടർന്നു. “പിന്നെ അമ്മയുടെ കാര്യം… അമ്മ എന്തായാലും അടുത്ത വർഷം പകുതിയോടെ ഇങ്ങോട്ടേക്ക് മാറുകയുള്ളൂ. അതുവരെ നീ ഇവിടെ സമാധാനമായി ഇരുന്ന് പഠിക്ക്. ഞാൻ ഉള്ളപ്പോൾ എന്തിനാ വെറുതെ ടെൻഷൻ അടിക്കുന്നത്?”

അർജുന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഗായുവിന്റെ ഉള്ളിലുണ്ടായിരുന്ന ഒരു വലിയ ഭാരം ഒഴിഞ്ഞു പോയതുപോലെ തോന്നി. ഇന്നലെ രാത്രിയിലെ ആ സംഭവം അവൾ ഒരു നിമിഷം മറന്നു. അർജുൻ തന്നോട് കാണിക്കുന്ന ഈ വലിയ മനസ്സ് അവളിൽ ഒരു സുരക്ഷിതബോധം നിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *