ലവ് ബൈറ്റ് – 2 33

 

ഏട്ടത്തി ഓടിപ്പോയി ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കൊണ്ടുവന്ന് എന്റെ വായയോട് ചേർത്തുപിടിച്ചുതരുന്നു…

 

എനിക്ക് ശരിക്കും പേടി തോന്നി. ഇതെന്താ സംഭവം? ബലി കൊടുക്കുന്നതിന് മുൻപ് ആടിനെ കുളിപ്പിച്ചു നിർത്തുന്ന പോലെ!

 

“പിന്നേ അഭിനയം ഒക്കെ സൂപ്പറായിരുന്നു എന്ന് മോള് വിളിച്ച് പറഞ്ഞായിരുന്നു…. ”

 

അമ്മ നൈസ് ആയി എന്റെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തുക്കൊണ്ട് പറഞ്ഞു…

 

“അഭിനയമോ…. മോളോ…? ഏത് മോള്… ”

 

ഞാൻ കേട്ടതിന്റെ കുഴപ്പമാണോ അവർ പറഞ്ഞതിന്റെ കുഴപ്പമാണോ എന്നറിയില്ല, ഒന്നും മനസ്സിലായില്ല…..

 

എന്തോ മുന്തിയ ഇനം സാധനം തന്നെയാണ് ആ കടക്കാരൻ എനിക്ക് കലക്കി തന്നത്….

 

“അടുത്ത മാസം എന്റെ പൊന്ന് മോന്റെ കല്ല്യാണമാ…. ”

 

ഓരോന്ന് ചിന്തിച്ചിരിക്കുന്നതിന്റെ ഇടയിലാണ് അമ്മയുടെ വാക്കുകൾ വെടിയുണ്ടപോലേ എന്റെ ശരീരത്തിൽ തുളച്ച് കയറിയത്….

 

“ദേ.. അമ്മേ എനിക്ക് സത്യായിട്ടും ദേഷ്യം വരുന്നുണ്ട് ട്ടോ…. വെറുതേ വട്ടാക്കാതെ കാര്യമെന്താണെന്ന് വച്ചാൽ പറ….”

 

“അവൾ എല്ലാം പറഞ്ഞു മോനേ… നീ അവിടെ കാണിച്ചുകൂട്ടിയ കോപ്രായങ്ങളും, നിന്റെ ഈ ലുക്കും, വർത്തമാനവും ഒക്കെ… നിന്റെ വെറും നാടകമാണെന്ന് അവൾക്ക് ആദ്യമേ അറിയാമായിരുന്നു!”

 

അമ്മയുടെ ആ വാക്കുകൾ കേട്ടതും എന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി.

 

‘അതായത്… ഞാൻ അഭിനയിച്ച് കൂട്ടിയതെല്ലാം വെറും കോമാളിത്തരമായിരുന്നോ?അതെല്ലാം അവൾക്ക് ധാരണയുണ്ടായിരുന്നോ….’

 

ഞാൻ സ്വയം ചോദിച്ചുപോയി. അവൾ എല്ലാം ആസ്വദിച്ചിരിക്കുകയായിരുന്നു! എന്റെ ഈശ്വരാ… ഇതിലും വലിയ നാണക്കേട് വേറെ എന്തുണ്ട്? ഞാൻ എന്നെ വെറുപ്പിക്കാൻ നോക്കിയപ്പോൾ അവൾക്ക് അത് സ്റ്റാൻഡ് അപ്പ് കോമഡി ആയിട്ടാണോ തോന്നിയത്…!

എന്നാലും അവളുടെ മുഖത്തുണ്ടായിരുന്ന ആ വെറുപ്പ് അതിൽ ഒരിത്തിരിപോലും സത്യമുണ്ടായിരുന്നില്ലേ…

 

അമ്മ ഒട്ടും ഗ്യാപ്പ് തരാതെ തുടർന്നു:

“പിന്നെ വേറൊരു കാര്യം കൂടിയുണ്ട്. ഉച്ച കഴിഞ്ഞ് ലക്ഷ്മി മാഡം… അതായത് അനുവിന്റെ അമ്മ… ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു…. കാര്യങ്ങളൊക്കെ സംസാരിച്ചു. അപ്പോഴാ ഞങ്ങളും ഇതൊക്കെ അറിയുന്നത്…”

 

“എന്ത് അറിയുന്നതെന്ന്?” ഞാൻ കിളിപോയമട്ടിൽ ചോദിച്ചു.

 

“അനുവിന് നിന്നെ പണ്ടേ അറിയാമത്രേ! നിന്നോടുള്ള ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന്! നീ അറിയാതെ നിന്നെ എത്രയോ കാലമായി ആ കുട്ടി ശ്രദ്ധിക്കുന്നു…”

 

എന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നു. ഞാൻ അറിയാതെ എന്നെ ശ്രദ്ധിക്കാനോ? അപ്പൊ ഞാൻ ഈ കാണിച്ചുകൂട്ടിയതൊക്കെ…

 

“അവർ എല്ലാം തുറന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കും തോന്നി… എന്റെ മോന് അവളെക്കാൾ നല്ലൊരു പെണ്ണിനെ വേറെ കിട്ടില്ല എന്ന്. സ്നേഹിക്കാൻ ഇത്രയും മനസ്സുള്ള, ഇത്രയും വലിയ നിലയിലുള്ള ഒരു കുട്ടിയെ കളയുന്നത് മണ്ടത്തരമല്ലേ?

അതുകൊണ്ട് ഞങ്ങൾ ഈ ബന്ധത്തിന് അങ്ങു സമ്മതിച്ചു!”

 

അമ്മ എന്റെ കൈകളിൽ സ്നേഹത്തോടെ പിടിച്ചു.

 

ഈ തള്ള രാവിലേ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്…. 🤔

 

“അമ്മ രാവിലെ പറഞ്ഞതൊക്കെ മോൻ അങ് മറന്നേക്ക്. അതൊക്കെ എന്റെ ഒരു അറിവില്ലായ്മ കൊണ്ട് പറഞ്ഞതാ… ജാതകവും പൊരുത്തവും വയസ്സും ഒന്നും നോക്കേണ്ട കാര്യമില്ല.”

 

ശേഷം അമ്മ ശബ്ദം താഴ്ത്തി ഒരു രഹസ്യം പോലെ പറഞ്ഞു:

“പിന്നെ… അനുവിന് കുറച്ച് ദേഷ്യം കൂടുതലുണ്ട് എന്നേ ഉള്ളു. ആള് ഇത്തിരി മുൻകോപിയാ… പക്ഷേ പാവമാണ് എന്നാ മാഡം പറഞ്ഞത്.നീ അവളുടെ ജീവനാണത്രെ…”!

 

“മോൻ ഒന്നും ആലോചിച്ചു തല പുകയ്ക്കണ്ട. പോയി കിടന്നോ…”

 

പറഞ്ഞ പകുതിയും മനസ്സിലായില്ലെങ്കിൽ ഒരു വാക്ക് മാത്രം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു…

 

കല്ല്യാണം…..!

 

എവിടെ നിന്നോ ഒരു ഊർജ്ജം വന്നപോലെ. ശരീരത്തിലെ ബാക്കി ശക്തി കൂടി പെറുക്കിക്കൂട്ടി ഞാൻ ആ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.

Updated: February 20, 2026 — 7:00 pm

1 Comment

Add a Comment
  1. 1k like ini eppo avana . Plz am waiting for next part

Leave a Reply

Your email address will not be published. Required fields are marked *