ഇനി ഒരു നിമിഷം ഈ വീട്ടിൽ നിന്നാൽ ഇവരെന്നെ വേറേ പലതുമാക്കും…
“മതി… എനിക്ക് മതിയായി…”
ഞാൻ ദേഷ്യത്തോടെ എഴുന്നേറ്റു.
“ഇനി ഒരു നിമിഷം ഈ അപമാനം സഹിച്ചുകൊണ്ട് ഞാൻ ഈ വീട്ടിൽ നിൽക്കില്ല. ഞാൻ ഇറങ്ങുവാ…”
“എങ്ങോട്ട്?”
അമ്മ ഒരു കൂസലുമില്ലാതെ ചോദിച്ചു.
“അത്… അത്…”
പെട്ടെന്നൊരു ഉത്തരം കിട്ടിയില്ലെങ്കിലും ഞാൻ
വിട്ടു കൊടുത്തില്ല.
“എവിടേക്കെങ്കിലും… ഈ അപമാനഭാരം പേറേണ്ടി വരാത്ത എവിടേക്കെങ്കിലും…”
അതും പറഞ്ഞ് ഒരു നായകനെപ്പോലെ, നെഞ്ചും വിരിച്ച് ഞാൻ മുറിയിലേക്ക് നടക്കാൻ തുടങ്ങി….. പിന്നിൽ നിന്നും ചേച്ചിയുടെയും ഏട്ടത്തിയുടെയും അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാമായിരുന്നു….
ശവങ്ങൾ… 😤
രണ്ടടി വെച്ചു…
പെട്ടെന്നാണ് ഹാളിലെ നിശബ്ദത കീറിമുറിച്ചുകൊണ്ട് അമ്മയുടെ ഫോൺ റിങ് ചെയ്തത്.
അതൊരു സാധാരണ റിങ്ടോൺ ആയിരുന്നില്ല, എന്തോ സൈറൺ മുഴങ്ങുന്ന ഫീലായിരുന്നു എനിക്ക് തോന്നിയത്…
ഞാൻ തിരിഞ്ഞു നോക്കി. അമ്മ ഫോണെടുക്കുന്നില്ല. ടീപ്പോയിലിരുന്ന് വൈബ്രേറ്റ് ചെയ്യുന്ന ആ ഫോണിലേക്ക് അമ്മ നോക്കി നിൽക്കുന്നത് കണ്ടാൽ തോന്നും, അതൊരു ഫോണല്ല, പൊട്ടാൻ പോകുന്ന ടൈം ബോംബ് ആണെന്ന്!
“ആരാ അമ്മേ?”
അമ്മയുടെ ആ ഇരിപ്പ് കണ്ട് ചേച്ചി ചോദിച്ചു
“അവളാ മോളേ… അനു…”
ആ പേര് കേട്ടതും അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഏട്ടത്തിയുടെ മുഖം മാറി. ആകെ വെപ്രാളമായി.
“അയ്യോ! അമ്മേ വേഗം എടുക്ക്… കട്ട് ആവുന്നതിന് മുൻപ് എടുക്ക്…”
ഏട്ടത്തിയുടെ ശബ്ദത്തിൽ നല്ല പേടിയുണ്ടായിരുന്നു. മുതലാളി വിളിക്കുമ്പോൾ തൊഴിലാളിക്ക് പേടി തോന്നുന്നത് സ്വാഭാവികം.
ഇതൊക്കെ കണ്ടപ്പോൾ എന്റെ നായക വേഷം ഞാൻ തൽക്കാലം അഴിച്ചുവെച്ചു. നടന്നുപോയ ഞാൻ അവിടെത്തന്നെ ബ്രേക്കിട്ടു. പിന്നെ പതിയെ റിവേഴ്സ് ഗിയറുമിട്ട്, വാതിലിന്റെ മറവിലേക്ക് വലിഞ്ഞു. ഒരു കള്ളനെപ്പോലെ, പാതി ശരീരം മാത്രം പുറത്തിട്ട് ഞാൻ അവരെ ഒളിഞ്ഞുനോക്കി.
അമ്മ വിറയ്ക്കുന്ന വിരലുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു. എല്ലാവർക്കും കേൾക്കാൻ വേണ്ടി, ഒരു വിധത്തിൽ സ്പീക്കർ ബട്ടണും അമർത്തി.
വീടാകെ പിൻഡ്രോപ്പ് സൈലൻസ്. എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ അപ്പുറത്തു നിന്നും ആ ശബ്ദം വന്നു.
“ഹലോ…”
ഉഫ്…!!
എന്തൊരു ശബ്ദം! തേനും പാലുമൊക്കെ ഒഴുകി വരുന്നതുപോലെ… ശരിക്കും ഒരു കിളിനാദം!
ആ ഒറ്റ വിളിയിൽ തന്നെ എന്റെ പകുതി ദേഷ്യവും അലിഞ്ഞുപോയി……
“യെസ്… യെസ് മാഡം…”
അമ്മ തൊണ്ടയൊക്കെ ഒന്ന് ശരിയാക്കി മൊഴിഞ്ഞു…
“സോറി ടു ഡിസ്റ്റർബ് യു…ആക്ച്വലി… കുഡ് യു പ്ലീസ് ഷെയർ അഭിമന്യുസ് കോൺടാക്ട് നമ്പർ? ഐ നീഡ് ടു ടോക്ക് ടു ഹിം പേഴ്സണലി.”
അവളുടെ ആവശ്യം കേട്ടതും അമ്മ പെട്ടെന്ന് തലയുർത്തി വാതിലിന്റെ വിടവിലേക്ക് നോക്കി.
അവിടെ പാതി തല പുറത്തിട്ട്, ഒരു കള്ളനെപ്പോലെ പമ്മിയിരിക്കുന്ന എന്നെ അമ്മ കണ്ടു.
ഞാൻ കണ്ണുതള്ളി, കൈകൾ രണ്ടും വീശി ‘വേണ്ട… വേണ്ട…’ എന്ന് ആംഗ്യം കാണിച്ചു. കഴുത്തറുക്കുന്ന ആംഗ്യം കാണിച്ചിട്ടും അമ്മയ്ക്ക് കാര്യം മനസ്സിലാവുന്നില്ല.
’കൊടുക്കരുത്… എന്നെ ചതിക്കരുത്…’ എന്ന് ഞാൻ ചുണ്ടനക്കാതെ മന്ത്രിച്ചു.
പക്ഷെ എന്റെ ദയനീയമായ ആംഗ്യം കണ്ടിട്ടും, മറുഭാഗത്ത് സംസാരിക്കുന്നത് സാക്ഷാൽ എം.ഡിയുടെ മകളാണെന്ന ബോധം വന്നപ്പോൾ അമ്മയുടെ ഉള്ളിലെ വിശ്വസ്തയായ തൊഴിലാളി ഉണർന്നു.
”ഷുവർ മാഡം… ഐ വിൽ വാട്സാപ്പ് യു റൈറ്റ് നൗ…”
എന്റെ ആംഗ്യങ്ങളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അമ്മ പറഞ്ഞു
എന്റെ ചങ്ക് തകർന്നുപോയി!
അതുകൊണ്ടും തീർന്നില്ല, അവളുടെ അടുത്ത ചോദ്യമെത്തി…
”താങ്ക്യൂ ഡോക്ടർ… ഈസ് ഹി ഫ്രീ നൗ? ഓർ ഈസ് ഹി ബിസി വിത്ത് സ്റ്റഡീസ്?”

1k like ini eppo avana . Plz am waiting for next part