ലവ് ബൈറ്റ് – 2 33

‘വിറയൽ…!’

 

ഭൂമി കറങ്ങുന്നതാണോ അതോ എന്റെ തല കറങ്ങുന്നതാണോ? ചെവി രണ്ടും അടഞ്ഞിരിക്കുന്നു. മൂളൽ മാത്രം കേൾക്കാം.

 

ആ തട്ടുകടക്കാരൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം കഞ്ചാവാണോ എടുത്തിട്ട് കലക്കിയത്?

അല്ലാതെ ഒരൊറ്റ ചായ കുടിച്ച് ഇത്രയും ബോധം പോവാൻ വേറെ വഴിയില്ലല്ലോ!

 

എങ്ങനെയൊക്കെയോ കാല് നിലത്ത് കുത്തി, വണ്ടിയുടെ ഡോറിൽ പിടിച്ച് ഞാൻ ഒന്ന് നിവർന്ന് നിൽക്കാൻ ശ്രമിച്ചു.

അപ്പോഴാണ് പിന്നിൽ നിന്നും ആ വിളി വന്നത്…

 

“അഭീ…….”

 

ഒരു പ്രത്യേക ഈണത്തിലായിരുന്നു ആ വിളി.

ആ വിളി കേട്ടതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. ഞാൻ ഞെട്ടിത്തരിച്ചുപോയി.

 

‘അഭി…!’

 

ഇതുവരെ ‘അഭിമന്യു’, ‘താൻ’, ‘നീ’ എന്നൊക്കെ വിളിച്ചവൾ, ഇത്ര പെട്ടെന്ന് ‘അഭി’ എന്ന് വിളിക്കാൻ മാത്രം എന്താണ് സംഭവിച്ചത്? എന്റെ കിളി പോയ തലച്ചോറിന് അതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല.

 

ഞാൻ സാവധാനം തിരിഞ്ഞ്, തുറന്നുകിടന്ന ഡോറിലൂടെ അവളെ ഒന്ന് നോക്കി.

അവളുടെ മുഖത്ത് പുഞ്ചിരിയില്ല, എന്നാൽ നേരത്തെ കണ്ട ആ വെറുപ്പുമില്ല.

 

നിർവികാരമായ ഒരു മുഖം. എന്നാൽ…

എന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിലേക്ക് ഉടക്കി.

 

അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ആകെ പരന്നു കിടക്കുന്നു!

എന്റെ കണ്ണ് തള്ളിപ്പോയി.

 

‘ഈശ്വരാ… ഞാൻ ബോധമില്ലാതെ കിടന്നപ്പോൾ ഇവളെന്നെ ഫ്രഞ്ച് കിസ്സ് വല്ലതും അടിച്ചോ?’

 

ഞാൻ പെട്ടെന്ന് വണ്ടിയുടെ സൈഡ് മിററിലൂടെ എന്റെ വായ ഒന്ന് പിളർത്തി നോക്കി.

 

ഇല്ല… നേരത്തെ മുറുക്കിത്തുപ്പിയതിന്റെ ചുവപ്പ് ഇപ്പോഴും ചുണ്ടിലും പല്ലിലുമുണ്ട്. ഈ കോലത്തിലുള്ള എന്നെയോ? ഛെ! നടക്കാൻ ചാൻസില്ല.

 

പിന്നെ ഇതെങ്ങനെ പറ്റി?

 

എനിക്ക് ചോദിക്കാതിരിക്കാൻ പറ്റിയില്ല. ഞാൻ പതുക്കെ എന്റെ തല ഡോറിന്റെ ഉള്ളിലൂടെ കാറിനകത്തേക്ക് ഇട്ടു.

 

അവൾ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.

 

“നിന്റെ… നിന്റെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ഒക്കെ പരന്നിട്ടുണ്ട്…”

 

ഞാൻ അത് പറഞ്ഞതും…

അവളുടെ മുഖത്തൊരു ഭാവമാറ്റം വന്നു.

ആ ഭാവമാറ്റം പെട്ടെന്നൊരു ചിരിയായി മാറി!

 

ആ നിമിഷമായിരുന്നു ഞാൻ അവളുടെ ആത്മാർത്ഥമായ ചിരി ആദ്യമായി കണ്ടത്. കത്തിയെരിയുന്ന റോസാപ്പൂവല്, മറിച്ച് വിടർന്നു നിൽക്കുന്ന റോസാപ്പൂവ് പോലെ…

കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്ക് ധൈര്യം വന്നില്ല. ആ ചിരിയിൽ ഞാൻ വീണുപോവുമെന്ന് തോന്നി.

 

അതുകൊണ്ട് ഒന്നും മിണ്ടാതെ, വേഗം തല വലിച്ച് ഞാൻ ഡോറടച്ചു തിരിച്ചു നടന്നു… അല്ല, വേച്ചു വേച്ചു നടന്നു.

 

ഒരു മദ്യപാനിയെപ്പോലെ താളം തെറ്റിയാണ് എന്റെ നടത്തം. പിന്നിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം എനിക്ക് കേൾക്കാം. ഞാൻ തിരിഞ്ഞു നോക്കിയില്ല.

ഉമ്മറപ്പടിയിലേക്ക് എത്തിയതും…

ശബ്ദം കേട്ടതുകൊണ്ടാവും, അകത്തുനിന്ന് അമ്മയും ചേച്ചിയും ഏട്ടത്തിയും ഒക്കെ ഓടി വന്നിട്ടുണ്ട്.

 

അവരേ കണ്ടതും ഞാൻ പരമാവതി നോർമൽ ആവാൻ ശ്രമിച്ചു

പക്ഷേ സാധിക്കുന്നില്ല……

 

ആദ്യത്തെ സ്റ്റെപ് കയറാൻ തുനിഞ്ഞതും ദേ പോവുന്നു ശരീരം…

 

“അയ്യോ….. ”

 

വീഴാൻ പോവുന്ന എന്നേ ഏട്ടത്തിയാണ് താങ്ങി നിർത്തിയത്…

 

ചേച്ചിയും അമ്മയും ഏട്ടത്തിയുംകൂടി എന്നേ താങ്ങി അകത്തേ സോഫയിലേക്കിരുത്തി.

 

ഒരു തണുത്ത കൈ എന്റെ കവിളിൽ സ്പർശിച്ചു.

 

“അയ്യോടാ… എന്റെ പൊന്നു മോൻ വല്ലാതെ ക്ഷീണിച്ചല്ലോ…”

 

ഞാൻ കൂമ്പി തുടങ്ങിയ കണ്ണുകൾ തുറന്നു.

 

അമ്മയാണ്!

 

അമ്മയുടെ മുഖത്ത് ദേഷ്യമില്ല, പകരം ഒരിത്തിരി ഓവർ ആക്ടിംഗ് കലർന്ന വല്ലാത്തൊരു വാത്സല്യം! എന്റെ വായയിലെ മുറുക്കാനും, മുഷിഞ്ഞ ലുക്കും ഒന്നും അമ്മ കാണുന്നില്ലേ?

 

അടുത്ത ഊഴം ചേച്ചിയുടേതായിരുന്നു. സാധാരണ എന്നെ കണ്ടാൽ ‘തൊഴിലില്ലാപ്പണ്ടം’ എന്ന് തമാശക്ക് വിളിച്ച് കളിയാക്കുന്ന ചേച്ചി, സാരിത്തുമ്പ് കൊണ്ട് എനിക്ക് വീശി തരുന്നു!

Updated: February 20, 2026 — 7:00 pm

1 Comment

Add a Comment
  1. 1k like ini eppo avana . Plz am waiting for next part

Leave a Reply

Your email address will not be published. Required fields are marked *