ലവ് ബൈറ്റ് – 2 33

 

​ദൈവമേ! ഇതാണ് ചാന്സ്!

​ഞാൻ വീണ്ടും എന്റെ തല വെട്ടിപ്പൊളിച്ചുകൊണ്ട് ആംഗ്യം കാണിച്ചു.

 

‘പഠിക്കുവാ… തിരക്കാ… ബിസിയാ…’ എന്ന് വായുവിൽ വരച്ചു കാണിച്ചു. പുസ്തകം വായിക്കുന്ന പോലെ അഭിനയിച്ചു കാണിച്ചു.

​എന്നെ നോക്കി അമ്മ ഒന്ന് പുച്ഛിച്ചു ചിരിച്ച ശേഷം ഫോണിലൂടെ മറുപടി കൊടുത്തു:

 

​”ഓഹ് നോ മാഡം… ഹി ഈസ് ഫ്രീ… കംപ്ലീറ്റ്ലി ഫ്രീ… ഹി ഹാസ് നത്തിങ് ടു ഡൂ… യു ക്യാൻ കോൾ ഹിം എനി ടൈം…”

 

​അടപ്പാവി…!!

 

​സ്വന്തം മകനെ ഇങ്ങനെ അലക്കി വിൽക്കുന്ന ഒരമ്മ ലോകത്ത് വേറെ കാണുമോ? പഠിക്കുന്നു എന്ന് പറഞ്ഞാൽ ആകാശമിടിഞ്ഞു വീഴുമോ?

​എന്റെ നെഞ്ചത്ത് കൈവെച്ച് ഞാൻ വാതിലിന്റെ കട്ടിളയിൽ ചാരിപ്പോയി. മുതലാളിയെ പേടിച്ച് മകനെ ഒറ്റിക്കൊടുത്ത അമ്മയെ നോക്കി ഞാൻ നിസ്സഹായനായി നിന്നു.

അങ്ങനെ ശവം കണക്കെ ഇരിക്കുമ്പോഴാണ്

 

ട്രീം… ട്രീം…

എന്നു ശബ്ദത്തോടെ ​എന്റെ പോക്കറ്റിൽ കിടന്ന ഫോണൊന്ന് അലറിയത്.

 

​ആ ശബ്ദം കേട്ടതും വീട്ടിലെ എല്ലാവരുടെയും ശ്രദ്ധ വീണ്ടും എന്നിലേക്കായി…

 

പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.

​ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ… Unknown Number!

​പക്ഷെ Truecaller ചതിച്ചില്ല. നീല സ്ക്രീനിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ആ പേര് തെളിഞ്ഞു വന്നു:

​Dr. Anu Chaithanya

 

​ഇനി എന്ത് ചെയ്യും? എടുക്കണോ അതോ സ്വിച്ച് ഓഫ് ആക്കണോ?

 

‘ഇല്ല… അഭിമന്യു, നീ തളരരുത്!’

 

ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി.

 

ആരാടാ നീ? സാക്ഷാൽ കൃഷ്ണന്റെ അനന്തരവൻ, അർജുനന്റെ പുത്രൻ… ചക്രവ്യൂഹം തകർത്ത വീരശൂര പരാക്രമിയായ അഭിമന്യുവിന്റെ പേരും പേറി നടക്കുന്നവൻ! ശരിയാണ്, അവന് ചക്രവ്യൂഹത്തിൽ നിന്ന് തിരിച്ചിറങ്ങാൻ അറിയില്ലായിരുന്നു, എന്നാലും ആ വീര്യം… അത് മതി!😤

 

വെറുമൊരു പെണ്ണിന്റെ ഫോൺ കോൾ കണ്ട് ഇങ്ങനെ വിറയ്ക്കാമോ? അതും വരാൻ പോകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ! (പി.എസ്.സി പഠനം തുടങ്ങിയിട്ടില്ലെങ്കിലും). നിന്റെ രോമത്തിൽ തൊടാൻ പോലും അവൾക്കാവില്ല. ധൈര്യം സംഭരിക്ക് മോനേ…

 

മനസ്സിൽ ബാഹുബലിയിലെ ബി.ജി.എം ഇട്ട്, നെഞ്ചും വിരിച്ച്, കൈകൾ ബലമായി അമർത്തിപ്പിടിച്ച് ഞാൻ ആ പച്ച ബട്ടൺ സ്ലൈഡ് ചെയ്തു….

 

എല്ലാവരും ശ്വാസം വിടാൻ മറന്ന് എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

 

ഞാൻ ഫോൺ ചെവിയിൽ വെച്ചു.

 

“ഹലോ…”

 

എന്റെ ശബ്ദം ഇടറാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

അപ്പുറത്ത് നിന്ന് ആ നനുത്ത ശബ്ദം വീണ്ടും…

 

“ഹലോ… ഈസ് ദിസ് അഭിമന്യു?”

 

ആ ചോദ്യത്തിൽ ഒരു അധികാരമുണ്ടായിരുന്നെങ്കിലും, കേൾക്കാൻ നല്ല സുഖം.

 

“അതെ… അഭിമന്യുവാണ്. ആരാണ്?”

 

നമ്പർ ട്രൂകോളറിൽ കണ്ടിട്ടും അറിഞ്ഞില്ലെന്ന ഭാവം. അതാണല്ലോ ഹീറോയിസം!

 

“ഞാൻ അനു ചൈതന്യ. ഉർവശി ഡോക്ടറുടെ…”

 

“മനസ്സിലായി. എന്താ കാര്യം?”

 

ഞാൻ ഇടയിൽ കയറി ചോദിച്ചു. അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. എന്റെ ഈ ധിക്കാരം അവൾ പ്രതീക്ഷിച്ചു കാണില്ല…. 😏

 

“അത്… എനിക്ക് അഭിമന്യുവിനെ ഒന്ന് നേരിട്ട് കാണണം. പേഴ്സണലായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഇന്ന് വൈകുന്നേരം…”

 

അവൾ പറഞ്ഞു മുഴുമിപ്പിക്കാൻ വീണ്ടും ഞാൻ സമ്മതിച്ചില്ല. എന്റെ ഉള്ളിലെ റോക്കി ഭായ് നിമിഷം നേരംക്കൊണ്ടുണർന്നു .

 

മുതലാളിയുടെ മകളായാലും ഇങ്ങോട്ട് വന്ന് മുട്ടുകുത്തിയാൽ മതി എന്നൊരു തോന്നൽ.

 

ഞാൻ ഫോൺ ഒന്ന് മുറുക്കിപ്പിടിച്ചു. ശേഷം എല്ലാവരും കേൾക്കെ ഗൗരവത്തിൽ പറഞ്ഞു:

 

“കാണാം… പക്ഷേ, സ്ഥലം ഞാൻ പറയും! സമയം ഞാൻ തീരുമാനിക്കും!”

 

അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാത്തുനിൽക്കാതെ ഞാൻ ഫോൺ അങ്ങ് കട്ട് ചെയ്ത് ഒരു മാസ്സ് ലുക്കിൽ ഫോൺ പോക്കറ്റിലിട്ടു.

 

ചുറ്റും നിന്നവരുടെ കിളി പോയ മുഖം കാണാൻ തന്നെ എന്ത് രസം!

 

ഞാൻ എഴുന്നേറ്റ് നേരെ അമ്മയുടെ അടുത്തേക്ക് നടന്നു. ശേഷം മുഖത്ത് ഒട്ടും നാണമില്ലാതെ കൈ നീട്ടി:

Updated: February 20, 2026 — 7:00 pm

1 Comment

Add a Comment
  1. 1k like ini eppo avana . Plz am waiting for next part

Leave a Reply

Your email address will not be published. Required fields are marked *