ലവ് ബൈറ്റ് – 6 17

 

ഇനിയും ഇവളുടെ ഈ ഊമ്പിയ സംസാരം കേട്ട് നിന്നാൽ പിന്നേ ഞാനൊരു ഭർത്താവാണെന്ന് പറയുന്നതിൽ എന്തർത്ഥം….

 

ഇന്നത്തോട് കൂടി ഈ മാറ്റവൾടെ അഹങ്കാരം തീർത്തു കൊടുക്കണം. രണ്ടെണ്ണം കിട്ടി കഴിഞ്ഞാൽ നന്നായിക്കോളും….

 

അനാവശ്യമായയതും ആവശ്യമായതും ഒക്കെയുള്ള ചിന്തകൾ മനസ്സിലേക്ക് കയറി വന്നപ്പോൾ പിന്നേ ഞാൻ ഞാനല്ലാതെ ആവുകയായിരുന്നു….

 

“എന്നാ നീ ഇനി എന്റെ ദേഹത്തു നിന്റെ ചീഞ്ഞ കൈ വച്ച് നോക്കെടീ പുണ്ടച്ചി മോളെ…..”

 

എന്ന് പറഞ്ഞുകൊണ്ട് ഞാൻ വലംകൈ പിന്നിലേക്ക് ആഞ്ഞോങ്ങി, സർവ്വ ശക്തിയുമെടുത്ത് അവളുടെ ആ വെളുത്ത തുടുത്ത കവിൾക്കുറ്റി നോക്കി ഒരൊറ്റയടി…

 

ആ ഒറ്റയടിക്ക് അവളുടെ ബാലൻസ് തെറ്റി. നിലത്തുവീഴാൻ പോയ അവൾ, കഷ്ടിച്ച് അവിടെയുണ്ടായിരുന്ന ആ വുഡൻ സൈഡ് ടേബിളിൽ പിടിച്ചു നിന്നു. ആ അടിയുടെ ഫോഴ്സിൽ അറ്റം മാത്രം കെട്ടിവെച്ചിരുന്ന അവളുടെ മുടിയൊക്കെ അഴിഞ്ഞു മുഖത്തേക്ക് വീണുകിടക്കുകയായിരുന്നു.

 

നിലാവിന്റെ അരണ്ട വെളിച്ചത്തിൽ, മുഖത്തേക്ക് വീണുകിടക്കുന്ന ആ മുടിയിഴകൾക്കിടയിലൂടെ അവൾ എന്നെയൊന്ന് നോക്കി. ശരിക്കും ആ നോട്ടം കണ്ട് ഞാൻ പേടിക്കണമായിരുന്നു. പക്ഷെ അപ്പോഴേക്കും എന്റെ ഈഗോ അതിന്റെ പീക്കിൽ എത്തിയിരുന്നല്ലോ!

 

ഞാൻ പതുക്കെ സിൽക്ക് കുർത്തയുടെ കോളറൊക്കെ ഒന്നൊതുക്കി വെച്ച്, ശേഷം ഭീഷമറിലേ മമ്മൂക്കാക്ക് കൊടുത്ത ബിൽഡ്പ്പ് മനസ്സിൽ ധ്യാനിച്ച് ഞാൻ മാസ്സ് ആ ഡയലോഗ് അടിക്കാൻ തുടങ്ങി.

 

“നീയൊന്നും കാണാത്ത, നീയൊന്നും അറിയാത്ത വേറൊരു അഭിമന്യു ഉണ്ട്… അവനെ നീ കണ്ടിട്ടുണ്ടായിരുന്നെങ്കിൽ നിന്റെ ഈ കൈ എന്റെ ദേഹത്ത്…”

 

ഡയലോഗ് പറഞ്ഞു തീർന്നില്ല…

അപ്പൊത്തന്നെ വീണു കവിളത്ത് അടുത്ത ഇടി! ആ ഒറ്റയടിക്ക് സത്യം പറഞ്ഞാൽ ഞാൻ എന്റെ സ്വന്തം പേരെന്താണെന്ന് പോലും ഒരു നിമിഷം മറന്നുപോയി! തലയ്ക്കുള്ളിൽ ചീവീട് കരയുന്ന സൗണ്ട് മാത്രം!

 

സിവനേ….. ഇവൾ പെണ്ണ് തന്നെയാണോ…? ഇനി ആ സാരിപൊക്കിനോക്കിയാൽ ഓടുന്ന കുതിരക്ക് ആടുന്ന പറി എന്ന് പറയുന്ന പോലെ തൂങ്ങിയാടുന്ന സാധനം വല്ലതും കാണുമോ…ഹോ ആലോചിക്കാൻ കൂടി വയ്യ…

 

പക്ഷെ ഇപ്പോൾ അതിനുള്ള സമയമല്ല….

 

“എടീ…….നിന്നെ ഞാൻ…😤”

 

പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര ലോകമഹായുദ്ധമായിരുന്നു! ഇവളൊരു പെണ്ണാണെന്നോ, എന്റെ ഭാര്യയാണെന്നോ ഉള്ള സകല കൺസിഡറേഷനും ഞാൻ അപ്പൊത്തന്നെ ക്യാൻസൽ ചെയ്തു.

 

ചേച്ചിയെ മാത്രം തല്ലുന്നത്ക്കൊണ്ട് എനിക്കത്ര പരിജയസമ്പന്നത ഉണ്ടായിരുന്നില്ലെങ്കിലും മുന്നും പിന്നും നോക്കാതെ കിട്ടിയ ഗ്യാപ്പിൽ ഞാൻ അവളെ അറിഞ്ഞു തല്ലി (വയറ്റിൽ നാല് കുത്ത്, ചെവിക്കല്ല് നോക്കി ഒരു മൂന്നടി, കാല്ക്കൊണ്ട് ഊരക്കൊരു ചവിട്ട് മാത്രമേ കൊടുത്തുള്ളൂ…)

 

 

അവളാണെങ്കിൽ തന്റെ മുന്നിൽ നിൽക്കുന്നത്

ഒരു പച്ചമനുഷ്യനാണെന്ന യാതൊരു ബോധവുമില്ലാതെ എന്നെ തല്ലാനും അതിക്രൂരമായി മാന്താനും തുടങ്ങി. മാന്തുക എന്ന് പറഞ്ഞാൽ പൂച്ച മാന്തുന്നതുപോലെ വെറുതെ നഖം ഉരസി പോകുന്നതല്ല… കാട്ടിലെ വന്യമൃഗങ്ങളെപ്പോലെ അവളുടെ കൂർത്ത നഖങ്ങൾ എന്റെ കുർത്ത വലിച്ചുകീറി എന്റെ ശരീരത്തിലേക്ക്, മാംസത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് എനിക്ക് കൃത്യമായി അറിയാമായിരുന്നു! ഓരോ മാന്തലിലും എന്റെ തൊലി ഉരിഞ്ഞുപോവുന്ന വേദന!

 

ആ നിലാവെളിച്ചത്തിൽ ലക്ഷങ്ങൾ മുടക്കി ഡെക്കറേറ്റ് ചെയ്ത, റോസാപ്പൂക്കൾ വിതറിയ ആ റൂമിൽ വെച്ച് ഞങ്ങൾ കിടന്ന് ഗുസ്തി പിടിക്കുകയാണ്. ഞാൻ അവളുടെ മുടിക്ക് കുത്തിപ്പിടിക്കുന്നു, അവൾ എന്റെ കവിളിലും നെഞ്ചിലും നഖം ഇറക്കി മാന്തിപ്പൊളിക്കുന്നു…

 

ഇതിലും മനോഹരമായി ആർക്കെങ്കിലും ആദ്യരാത്രിയായി ആഘോഷിക്കാൻ പറ്റുമോ എന്റെ ഈശ്വരാ! നാട്ടുകാരോ വീട്ടുകാരോ ഈ പാതിരാത്രിക്ക് ജനലിലൂടെങ്ങാനും ഈ റൊമാൻസ് കണ്ടാൽ അപ്പൊത്തന്നെ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും!

Updated: March 25, 2026 — 5:15 pm

Leave a Reply

Your email address will not be published. Required fields are marked *