ലവ് ബൈറ്റ് – 6 17

 

“അനു…!”

 

എനിക്ക് സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറമായിരുന്നു ആ വാക്കുകൾ.

 

“Shut up”

 

അവൾ വീണ്ടും അലറി.

 

“Don’t interrupt me! Look at this stupid room… എന്തൊക്കെയോ കാട്ടിക്കൂട്ടി വെച്ചിരിക്കുന്നു. You think you can impress me with this cheap luxury? കുറെ cheap പൂക്കളും ലൈറ്റും വെച്ചാൽ ഇതൊരു five star room ആകുമെന്നാണോ നിന്റെ വിചാരം? ഇതിലും വലിയ ബാത്‌റൂം ആണ് എന്റെ വീട്ടിലുള്ളത്. നിനക്കും നിന്റെ ആ third class family-ക്കും ഇതൊക്കെ വലിയ കാര്യമായിരിക്കും. But honestly, എനിക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത്. നിന്റെയൊക്കെ ലെവൽ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം!”

 

ഒന്നിനുപുറകെ ഒന്നായി വന്ന ആ വാക്കുകൾ എന്റെ മുഖത്തേറ്റ രണ്ട് അടികളെക്കാൾ വലിയ പ്രഹരമായിരുന്നു. എനിക്ക് വേണ്ടി സ്വന്തം സമ്പാദ്യം മുഴുവൻ ചിലവാക്കി ഈ കല്യാണം നടത്തിത്തന്ന എന്റെ കുടുംബത്തെ, അവൾ ഇത്രയും മോശമായി പറഞ്ഞപ്പോൾ എന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടായി. എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

 

ഇതാണോ ഇത്രയും കാലം ഞാൻ പ്രണയിച്ച എന്റെ മന്ദാരം? ഇതാണോ ഞാൻ സ്വപ്നം കണ്ട എന്റെ ആദ്യരാത്രി?

 

നിലാവിന്റെ ആ നേർത്ത വെളിച്ചത്തിൽ, മുഖത്ത് യാതൊരു പശ്ചാത്താപവുമില്ലാതെ, എന്നെ വല്ലാതെ വെറുപ്പോടെ നോക്കി നിൽക്കുന്ന അവളെ ഒരുതരം മരവിപ്പോടെ ഞാൻ നോക്കിനിന്നു.

 

 

എന്റെ കവിളിലെ നീറ്റലിനേക്കാൾ കൂടുതൽ അപ്പോൾ നീറുന്നത് എന്റെ ഹൃദയമായിരുന്നു. എന്റെ കണ്ണുകൾ അപ്പോഴേക്കും അത്യാവശ്യത്തിനു നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.

 

“നിനക്ക്… നിനക്ക് ഈ കല്യാണത്തിന് ഒട്ടും സമ്മതമില്ലായിരുന്നെങ്കിൽ… നിനക്ക് എന്നെ ഇത്രക്ക് വെറുപ്പായിരുന്നെങ്കിൽ പിന്നെ എന്തിനാടി നീ ഇതിന് സമ്മതിച്ചത്? എന്തിനാ ഒരിക്കലും നടക്കാത്ത കുറേ ആഗ്രഹങ്ങളും മോഹങ്ങളും എന്റെ മനസ്സിൽ കുത്തിവെച്ചത്?”

 

എന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

അതുകേട്ട് അവൾ അങ്ങേയറ്റം പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

 

“You think I married you for love? Oh, please! നിന്നെപ്പോലെ ഒരുത്തനെ പ്രണയിക്കാൻ മാത്രം ഗതികേടൊന്നും എനിക്കില്ല. നീ വെറുമൊരു പാഴാണ്, യാതൊരു ഉപയോഗവുമില്ലാത്ത ഒരു പാഴ്ജന്മം! But… even though you are a complete loser, എനിക്ക് അത്യാവശ്യമുള്ള ഒരൊറ്റ കാര്യം നിന്നിലുണ്ട്. I desperately need that! അതിനുവേണ്ടി മാത്രമാണ് ഞാൻ ഈ കല്യാണം എന്ന നാടകത്തിനൊക്കെ നിന്നുകൊടുത്തത്! പിന്നേ എന്റെ അമ്മ പറഞ്ഞതുക്കൊണ്ടും….”

 

അവളുടെ ആ വാക്കുകൾ കേട്ട് ഞാൻ തലകുനിച്ച് റൂമിലെ ഫ്ലോറിലേക്ക് തന്നെ നോക്കി നിന്നു. അപ്പോഴും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തറയിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. എന്നാൽ ഇതൊക്കെ പറയുമ്പോഴും, ഇടയ്ക്കിടെ അവളുടെ കണ്ണുകൾ എന്നിൽ നിന്നും വിട്ടുമാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ദേഷ്യത്തിനും പുച്ഛത്തിനും ഇടയിൽ അവളുടെ നോട്ടം എങ്ങോട്ടോ പാളിപ്പോകുന്നുണ്ട്. അവൾ പറയുന്നതും അവളുടെ ഉള്ളിലിരിപ്പും തമ്മിൽ എന്തോ ഒരു പൊരുത്തക്കേടുള്ളതുപോലെ എനിക്ക് തോന്നി.

ഞാൻ പതുക്കെ തലയുയർത്തി ആ കണ്ണുകളിലേക്ക് നോക്കി.

 

“നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം അനു… നിനക്ക് എന്റെ ജീവൻ വേണമെങ്കിൽ അതും ഞാൻ തരാം. പക്ഷേ എന്നെ പോട്ടേ പക്ഷെ എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ വീട്ടുകാരെ നീ ഇനി അങ്ങനെയൊന്നും പറയല്ലേ… പ്ലീസ്! ഈ ദേഷ്യമൊക്കെ മാറ്റിവെച്ച്, നമുക്ക് ബാക്കിയുള്ളവരെപ്പോലെ നല്ലൊരു ഭാര്യയും ഭർത്താവുമായിട്ട് സന്തോഷത്തോടെ ജീവിച്ചൂടെ?”

 

വളരെ ദയനീയമായി ഞാൻ അവളോട് അപേക്ഷിച്ചു.

 

‘ഭാര്യയും ഭർത്താവുമായിട്ട് സന്തോഷത്തോടെ ജീവിച്ചൂടെ’ എന്ന ആ വാക്കുകൾ കേട്ടതും അവളുടെ ഭാവം വീണ്ടും മാറി. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കി. ആ നോട്ടത്തിൽ ഒരു വന്യതയുണ്ടായിരുന്നു.

Updated: March 25, 2026 — 5:15 pm

Leave a Reply

Your email address will not be published. Required fields are marked *