ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് ആ പാറിക്കിടക്കുന്ന മുടിക്ക് കുത്തിപ്പിടിച്ച് അവളെ എന്റെ നേരെ വലിച്ചു…
“വലിയ വൃത്തിക്കാരിയും പണക്കാരിയുമാണെന്നാണല്ലോ വെപ്പ്! എന്നിട്ടും നഖം വെട്ടാൻ ഒരു നെയിൽ കട്ടർ ഇല്ലെടി മൈരേ നിന്റെ വീട്ടിൽ?”
നഖം കൊണ്ടുള്ള ആ മാന്തൽ സഹിക്കാൻ പറ്റാതായപ്പോൾ, ആ ദേഷ്യത്തിലും വേദനയിലും എന്റെ വായീന്ന് അറിയാതെ വീണുപോയി…
എന്നാൽ അത് ചോദിച്ചു തീർന്നതും അവൾ എന്റെ നെഞ്ചിൽ നിന്നും കൈയെടുത്ത് നേരെ എന്റെ കഴുത്തിലേക്ക് വെച്ചു. വെറുതെ വെച്ചതല്ല… കാട്ടിലെ ഒരു വേട്ടമൃഗത്തെപ്പോലെ അവളുടെ ആ കൂർത്ത നഖങ്ങൾ എന്റെ തൊലി തുളച്ച് കഴുത്തിലെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങി! ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി. തൊലിയുരിഞ്ഞ് ഇളം ചൂടുള്ള ചോര കഴുത്തിലൂടെ താഴേക്ക് ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു.
ഞാൻ വേദനകൊണ്ട് ഒന്ന് കുതറാൻ ശ്രമിച്ചു, പക്ഷേ അടുത്ത നിമിഷം ആ നഖങ്ങൾ എന്റെ കഴുത്തിലെ പ്രധാന ഞരമ്പുകളിലേക്ക് ഒന്നുകൂടി അമർന്നു. ഞാൻ ഒരല്പം അനങ്ങിയാൽ മതി, അവൾ ആ കഴുത്ത് അവിടെവെച്ച് കീറി ചോര തെറിപ്പിക്കും എന്നുള്ള വല്ലാത്തൊരു പേടി എന്റെ നെഞ്ചിലേക്ക് ഇരച്ചുകയറി. ആ ഒറ്റ പേടിയിൽ എന്റെ സകല ധൈര്യവും ഈഗോയും അപ്പൊത്തന്നെ എയറിലായി. അവൾ വയസ്സിൽ എന്നെക്കാൾ മൂത്തതാണെന്നുള്ള ബഹുമാനവും, പിന്നെ എന്റെ ജീവൻ പോവുമെന്ന ഭയവും കൂടി ചേർന്നപ്പോൾ എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി:
“അനു ചേച്ചീ… കഴുത്ത്… വിട് ചേച്ചീ…ചോര… ചോര പോവും…”
ദയനീയമായി ഞാൻ കെഞ്ചി.
എന്റെ ആ വിളി കേട്ടതും അവൾ ആ മുടിയൊക്കെ മാറ്റി എന്റെ കണ്ണുകളിലേക്ക് നോക്കി.
ആ നോട്ടം…! ദേഷ്യമോ വെറുപ്പോ ഒന്നുമല്ല ആ മുഖത്ത്. ചോര കണ്ട ഒരു വന്യമൃഗത്തിന്റെ വല്ലാത്തൊരു ഉന്മാദ ലഹരിയായിരുന്നു അത്!
ആ ജനലിലൂടെ വരുന്ന നിലാവെളിച്ചത്തിൽ ഞാൻ ആ ഭയാനകമായ കാഴ്ച കണ്ടു. എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ ആ വലിയ കണ്ണുകളുടെ നിറം പതുക്കെ മാറുന്നു! ആ കറുത്ത കൃഷ്ണമണികൾക്ക് ചുറ്റും ഒരു വല്ലാത്ത ചുവപ്പ് നിറം പടരുന്നു. പതുക്കെപ്പതുക്കെ അവളുടെ ചുണ്ടുകൾ വിടർന്നു… അതിനുള്ളിൽ നിന്നും മനുഷ്യരുടേതല്ലാത്ത, കൂർത്ത രണ്ട് പല്ലുകൾ പുറത്തേക്ക് നീളുന്നത് ആ അരണ്ട വെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു!
“അനു… നിന്റെ പല്ല്…”
പേടി കൊണ്ട് എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല. അത് ചോദിച്ചു തീരും മുൻപേ… അവൾ ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിലേക്ക്, ആ ചോര പൊടിയുന്ന ഞരമ്പിലേക്ക് സർവ്വ ശക്തിയുമെടുത്ത് ആഴ്ത്തിയിറക്കി!
“ആഹ്…”
എന്റെ വായിൽ നിന്നും ഒരു ചെറിയ ഞരക്കം മാത്രമേ വന്നുള്ളൂ. കഴുത്തിൽ വല്ലാത്തൊരു ഭാരം. എന്റെ ശരീരത്തിൽ നിന്നും, എന്റെ ഞരമ്പുകളിൽ നിന്നും എന്തോ ഒന്ന് അവൾ ആർത്തിയോടെ ഊറ്റിക്കുടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ ചൂടുള്ള ചോര! എന്റെ ജീവൻ!
ഓരോ നിമിഷവും എന്റെ ശരീരത്തിന്റെ ചൂട് കുറഞ്ഞുവന്നു. കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി, വല്ലാത്തൊരു തണുപ്പ് എന്റെ അസ്ഥികളിലേക്ക് അരിച്ചിറങ്ങുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് പ്രതിരോധിക്കാൻ യാതൊരു ശേഷിയുമില്ലായിരുന്നു. എന്റെ ബോധം പതുക്കെ മറഞ്ഞുതുടങ്ങുകയായിരുന്നു.
കുറച്ചുനേരത്തിന് ശേഷം… എന്റെ കഴുത്തിൽ നിന്നും മുഖം മാറ്റി, ചുണ്ടിൽ പറ്റിപ്പിടിച്ച എന്റെ തന്നെ ചോര പുറം കൈക്കൊണ്ടോന്നു തുടച്ചു.
ചോര കുടിച്ചതിന്റെ ആ ഉന്മാദ ലഹരിയിൽ അവളുടെ നെഞ്ചിടിപ്പും ശ്വാസവും വല്ലാതെ വേഗത്തിലായിരുന്നു. ആ ചുവന്ന കണ്ണുകളിലെ ദേഷ്യം മാറി അവിടെ വല്ലാത്തൊരു പ്രണയവും ആർത്തിയും നിറയുന്നത് മങ്ങുന്ന കാഴ്ചകൾക്കിടയിലും ഞാൻ കണ്ടു.
അവൾ പതുക്കെ എന്റെ കവിളിൽ തട്ടി, അവളുടെ ചോരപുരണ്ട മുഖം എന്റെ കാതുകളിലേക്ക് അടുപ്പിച്ചു. ആ തണുത്ത ശ്വാസം എന്റെ ചെവിയിൽ തട്ടി.
