ലവ് ബൈറ്റ് – 6 17

എന്റെ ചുണ്ടുകൾ അവിടെ അമർന്നപ്പോൾ അവൾ എന്റെ നേരെ തിരിയുമെന്നും, നാണത്തോടെ എന്റെ നെഞ്ചിലേക്ക് ചായുമെന്നുമൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്.

പക്ഷേ… അടുത്ത നിമിഷം സംഭവിച്ചത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു!

 

“വിടാടാ…” എന്ന് അലറിക്കൊണ്ട്, ഒരു വന്യമൃഗത്തെപ്പോലെയവൾ എന്നിൽ നിന്നും കുതറിമാറി…

എന്റെ പിടിയിൽ നിന്നും കുതറിമാറിയ അവൾ എന്റെ നേരെ തിരിഞ്ഞു. ഞാൻ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ, ഇരുട്ടിൽ ഒരു മിന്നൽ പിണർ പോലെ അവളുടെ കൈ വായുവിൽ ഉയർന്നു.

 

ആ നിശബ്ദമായ റൂമിൽ ആ ശബ്ദം അലയടിച്ചു കേട്ടു. എന്റെ വലത്തെ കവിളിൽ കരണം പുകഞ്ഞൊരു ഒന്നൊന്നര അടി!

 

ആ ഒറ്റയടിക്ക് എന്റെ കണ്ണിൽ നിന്നും ശരിക്കും പൊന്നീച്ച പറന്നുപോയി! എന്റെ ബാലൻസ് തെറ്റി ഞാൻ പുറകോട്ട് വേച്ചുപോയി, ബെഡിന്റെ അരികിൽ തട്ടി കഷ്ടിച്ചാണ് താഴെ വീഴാതെ നിന്നത്. മുഖത്തേക്ക് ആരോ തീ കോരിയൊഴിച്ചതുപോലെയുള്ള നീറ്റൽ!

 

ഞാൻ കവിളും പൊത്തിപ്പിടിച്ച്, വല്ലാത്തൊരു അമ്പരപ്പോടെയും ഞെട്ടലോടെയും അവളെ നോക്കി തറഞ്ഞു നിന്നുപോയി. എന്താണിപ്പോൾ ഇവിടെ നടന്നത്? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ സ്വന്തം ഭാര്യ… ആദ്യരാത്രിയിൽ സ്നേഹത്തോടെ ഒന്ന് തൊട്ടതിന് എന്നെ തല്ലിയിരിക്കുന്നു! അതും മുഖമടച്ച്!

 

നിലാവിന്റെ വെളിച്ചത്തിൽ, വേഗത്തിൽ ശ്വാസമെടുത്ത്, ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അവളെ നോക്കി ഒന്നും മിണ്ടാതെ നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു…

 

എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് അവൾ ഇങ്ങനെ പെരുമാറുന്നതെന്ന് കരുതി അവളെ ഒന്ന് സമാധാനിപ്പിക്കാൻ ഞാൻ പതുക്കെ മുന്നോട്ടാഞ്ഞു.

 

“അനു… എന്താടോ ഇത്…” എന്ന് വിളിച്ച് ഞാൻ എന്റെ വലതുകൈ അവളുടെ തോളിലേക്ക് നീട്ടി.

അവളുടെ ശരീരത്തിൽ എന്റെ കൈ സ്പർശിച്ചതും അടുത്ത നിമിഷം…

 

ആദ്യത്തേതിനേക്കാൾ ഇരട്ടി ശക്തിയിൽ എന്റെ ഇടതു കവിളിൽ അടുത്ത അടി വീണു! എന്റെ ചെവിയിൽ നിന്നും ചെറിയൊരു മൂളൽ ശബ്ദം കേട്ടു. കണ്ണിനു മുന്നിൽ ശരിക്കും ഇരുട്ടുകയറുന്നതുപോലെ എനിക്ക് തോന്നി.

 

“Don’t you dare touch me” ഒരു പെരുമ്പാമ്പ് ചീറ്റുന്നതുപോലെ അവൾ എന്റെ മുഖത്തേക്ക് നോക്കി അലറി. ആ ശബ്ദം ആ റൂമിലാകെ പ്രതിധ്വനിച്ചു.

 

നിലാവെളിച്ചത്തിൽ അവളുടെ മുഖം വല്ലാതെ ഭയപ്പെടുത്തുന്നതായിരുന്നു. പല്ലുകൾ ഞെരിച്ചുകൊണ്ട്, എന്നെ കൊന്നുതിന്നാനുള്ള ദേഷ്യത്തോടെ അവൾ എന്റെ നേരെ വിരൽ ചൂണ്ടി.

 

“Let me make one thing very clear… ഇനി എന്റെ permission ഇല്ലാതെ നിന്റെ ഒരു വിരൽ എന്റെ ദേഹത്ത് പതിഞ്ഞാൽ, I swear, I will kill you! നീ എന്താ കരുതിയേ? ഈ കഴുത്തിൽ കിടക്കുന്ന താലിയും, പിന്നെ ഞാൻ ഉടുത്തിരിക്കുന്ന ഈ വെളുത്ത സെറ്റ് സാരിയും പാലും കണ്ടപ്പോൾ ഇതൊരു typical first night ആണെന്ന് നീ അങ്ങ് വിചാരിച്ചോ? just because we are married, don’t think you own my body! നിന്നെപ്പോലെ ഒരുത്തന് എന്റെ മേൽ യാതൊരു അവകാശവുമില്ല, get that straight into your thick head!”

 

അവളുടെ ഓരോ വാക്കുകളും ഒരു കൂർത്ത അമ്പ് പോലെയാണ് എന്റെ നെഞ്ചിലേക്ക് തറച്ചുകയറിയത്. ഞാൻ ഒരക്ഷരം മിണ്ടാനാവാതെ, രണ്ട് കവിളും പൊത്തിപ്പിടിച്ച് അവളെ തന്നെ നോക്കി നിന്നുപോയി. പക്ഷേ അവൾ നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല. അവളുടെ ഉള്ളിലെ പുച്ഛം മുഴുവൻ ഒരു അഗ്നിപർവ്വതം പോലെ പുറത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

 

“What do you think of yourself? നീയും നിന്റെ ഈ cheap family-യും വലിയ നിലയിലാണെന്നാണോ നിന്റെ വിചാരം? You guys are nothing but pathetic gold diggers! എന്റെയും എന്റെ അമ്മയുടെയും സ്വത്തും പണവും കണ്ടപ്പോൾ വാലാട്ടി വന്നതല്ലേ നിന്റെ വീട്ടുകാർ? നിന്റെ ആ ചേച്ചിയും ഏട്ടത്തിയും… Oh my god, how cheap they are! കല്യാണപ്പന്തലിൽ അവരുടെയൊക്കെ ആക്രാന്തം കണ്ടില്ലേ? പട്ടിണി കിടക്കുന്നവർ ബിരിയാണി കണ്ടപോലെയായിരുന്നു അവരുടെയൊക്കെ സ്വഭാവം. ഒരു standard ഇല്ലാത്ത beggars!”

Updated: March 25, 2026 — 5:15 pm

Leave a Reply

Your email address will not be published. Required fields are marked *