പെട്ടെന്നാണ് വാതിലിന്റെ പിടി തിരിയുന്ന ശബ്ദം കേട്ടത്!
ഞാൻ പെട്ടെന്ന് ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു. വാതിൽ പതുക്കെ തുറന്ന് അവൾ അകത്തേക്ക് കയറി. ആ നിമിഷം എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി!
സിമ്പിളായ ഒരു വെള്ള കസവു സെറ്റ് സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. മുടിയിലെ ആ വലിയ പൂമാലകളൊക്കെ മാറ്റി, അറ്റം മാത്രം വെറുതെയൊന്ന് കെട്ടിവെച്ചിരിക്കുന്നു. കഴുത്തിൽ ആ സ്വർണ്ണത്താലി മാത്രം. കയ്യിൽ ആ പാൽ ഗ്ലാസ്സുമുണ്ട്. ആ ലളിതമായ വേഷത്തിൽ അവളെ കണ്ടപ്പോൾ, നേരത്തെ ആ വലിയ പട്ടുസാരിയിൽ കണ്ടതിനേക്കാൾ നൂറിരട്ടി സൗന്ദര്യം എനിക്ക് തോന്നി.
അവൾ വാതിലടച്ച് എനിക്ക് നേരെ തിരിഞ്ഞതും എന്റെ കണ്ണുകൾ അറിയാതെ ഉടക്കിയത് അവളുടെ ആ സെറ്റ് സാരിയുടെ ഞൊറികൾക്കിടയിലൂടെ തെളിഞ്ഞുകാണുന്ന ആ വെളുത്ത വയറിലായിരുന്നു. സാരിയുടെ വിടവിലൂടെ ആ പൊക്കിൾച്ചുഴിയും അവിടെ വ്യക്തമായി കാണാമായിരുന്നു. ആ കാഴ്ച കണ്ടതും ഞാൻ അറിയാതെ ഒന്ന് ഉമിനീരിറക്കി അവിടെത്തന്നെ നോക്കി നിന്നുപോയി. എന്റെ കണ്ണുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.
എന്റെ ആ നോട്ടം അവൾ കൃത്യമായി കണ്ടു.
സാധാരണ ഏതൊരു പെണ്ണും ഈ സമയത്ത് സാരിത്തുമ്പ് വലിച്ചിട്ട് വയറ് മറയ്ക്കുകയോ, അല്ലെങ്കിൽ ഒന്ന് നാണിക്കുകയോ ചെയ്യും. എന്നാൽ എന്റെ പെണ്ണ് അതൊന്നും ഒട്ടും കാര്യമാക്കിയതേയില്ല! എന്റെ നോട്ടം കണ്ടിട്ടും വലിയൊരു കൂസലുമില്ലാതെ, പഴയ ആ ഗൗരവം ഒട്ടും വിടാതെ അവൾ ആ പാൽ ഗ്ലാസ്സുമായി നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെ, തികച്ചും നിസ്സംഗമായ ഒരു ഭാവത്തിൽ അവൾ ആ പാൽ ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി കുറച്ചു കുടിച്ച ശേഷം ബാക്കി അവൾക്ക് നേരെ നീട്ടി.
“ഇന്നാ… കുറച്ചു കുടിക്ക്,”
ഞാൻ പതുക്കെ പറഞ്ഞു.
“വേണ്ട…”
അവൾ ഗ്ലാസ്സിലേക്കൊന്ന് നോക്കിയിട്ട് പതിയെ തലയാട്ടി പറഞ്ഞു…
“അതെന്താ… തനിക്ക് പാല് ഇഷ്ടമല്ലേ?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“അതല്ല… ഞാൻ രാത്രി പാലല്ല കുടിക്കാറ്,”
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.
“പിന്നെ എന്താ കുടിക്കാറ്? ചായയോ കോഫിയോ മറ്റെന്തെങ്കിലുമാണോ? താൻ പറഞ്ഞോ, ഞാൻ പോയി ഏട്ടത്തിയോടോ ചേച്ചിയോടോ പറഞ്ഞ് ഇപ്പോത്തന്നെ ഒപ്പിച്ചു കൊണ്ടു വരാം.”
ഇത്രയും നേരം മിണ്ടാതിരുന്നവൾ സംസാരിച്ചു തുടങ്ങിയല്ലോ എന്ന ആവേശത്തിൽ ഞാൻ ചാടിയെഴുന്നേൽക്കാൻ ഭാവിച്ചു.
അതുകണ്ടപ്പോൾ അവളുടെ ചുണ്ടിലൊരു കള്ളപ്പുഞ്ചിരി വിരിഞ്ഞു.
“ഏയ്… അതൊന്നും വേണ്ട, സാരമില്ല,”
എന്ന് പറഞ്ഞ് അവൾ എന്നെ നോക്കി മനോഹരമായി ഒന്നുകൂടി ചിരിച്ചു.
ഇന്ന് രാവിലെ മുതൽ ഒരു പ്രതിമ പോലെ ഗൗരവത്തിൽ ഇരുന്ന അവളുടെ ആ മാറ്റവും, ആ സംസാരവും ചിരിയും ഒക്കെ കണ്ടപ്പോൾ എനിക്ക് ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. പാവം, അവൾക്ക് എന്നോട് ദേഷ്യമൊന്നുമില്ല, വെറുതെ ഗൗരവം അഭിനയിച്ചതാണെന്ന് എനിക്ക് തോന്നി. ആ വലിയ സന്തോഷത്തിൽ, ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന പാൽ മുഴുവൻ ഞാൻ ഒറ്റവലിക്കങ് കുടിച്ചു തീർത്തു.
ഗ്ലാസ്സ് ടേബിളിൽ വെച്ച് തിരിഞ്ഞപ്പോൾ, അവൾ റൂമിലൂടെ പതുക്കെ നടന്ന് അവിടെയുള്ള ഓരോ സാധനങ്ങളും വളരെ സൂക്ഷിച്ചു നോക്കുകയാണ്.
സത്യം പറഞ്ഞാൽ അവളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് വേണ്ടി എന്റെ ആ പഴയ എളിയ റൂം ഞാൻ അടിമുടി മാറ്റിമറിച്ചിരുന്നു. കാണാൻ നല്ല രസമുള്ളതും, എന്നാൽ ഒരു ഫൈവ് സ്റ്റാർ ലക്ഷ്വറി ഫീൽ തരുന്നതുമായ ഒരു കിടിലൻ സെറ്റപ്പായിരുന്നു അത്. റൂമിന്റെ നടുവിലായി തേക്ക് തടിയിൽ പണിത, കിടന്നാൽ താഴ്ന്നു പോകുന്നത്ര സോഫ്റ്റായ ഇംപോർട്ടഡ് മെത്തയിട്ട വലിയൊരു കിങ് സൈസ് ബെഡ്.
ഒരു വശത്തെ ഭിത്തി മുഴുവൻ കവർ ചെയ്യുന്ന വലിയൊരു സ്ലൈഡിങ് ഗ്ലാസ്സ് അലമാര. മുകളിൽ ഭംഗിയുള്ള ഡെക്കറേറ്റീവ് സീലിംഗ് ഫാൻ, അതിനു താഴെയായി ഒട്ടും ശബ്ദമില്ലാത്ത ഒരു കിടിലൻ ഇൻവെർട്ടർ എ.സി.
