ലവ് ബൈറ്റ് – 6 17

 

“Just shut your mouth, Abhi!”

 

അവൾ വീണ്ടും അലറി.

 

“നിന്റെ കയ്യിലുള്ള ആ സാധനം എടുക്കാൻ I don’t need your damn permission! നീ എനിക്ക് തരുന്ന ഔദാര്യമൊന്നും എനിക്ക് വേണ്ട, because I know how to take it myself! And what did you just say? Happily married life? Are you completely out of your mind? You and me, living like husband and wife? Don’t make me laugh!”

 

അവൾ കുറച്ചുകൂടി എന്റെ അടുത്തേക്ക് വന്ന് നെഞ്ചിലേക്ക് വിരൽ അമർത്തിക്കൊണ്ട് പറഞ്ഞു.

 

“Listen carefully… നീ എനിക്ക് വേണ്ടപ്പെട്ട ഒരു സാധനം സൂക്ഷിക്കുന്ന വെറുമൊരു പാത്രം മാത്രമാണ്. Just a mere vessel! അല്ലാതെ നീ എന്റെ ഭർത്താവൊന്നുമല്ല. I will take what is mine when the time is right. അല്ലാതെ നിന്നോട് ചോദിച്ചു വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല. So stop dreaming about this romantic family crap! എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്, don’t test my patience! Just stay away from me!”

 

അവളുടെ ആ ഡയലോഗ് കഴിഞ്ഞതും, എന്റെ തലയ്ക്കുള്ളിൽ അതുവരെ ഓടിക്കൊണ്ടിരുന്ന ആ റൊമാന്റിക് സ്ലോമോഷൻ ബിജിഎം ആരോ പ്ലഗ്ഗ് ഊരിയപോലെ പെട്ടെന്ന് നിന്നു!

 

രണ്ട് കവിളും പൊത്തിപ്പിടിച്ച്, കണ്ണിൽ വെള്ളവും നിറച്ച് നിൽക്കുന്ന എന്റെ മനസ്സിലേക്ക് പെട്ടെന്ന് എന്റെ അമ്മയുടെ മുഖം കടന്നുവന്നു. പണ്ട് മുതലേ അമ്മ എന്നെ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്. ” സ്ത്രീകളെ എപ്പോഴും ബഹുമാനിക്കണം. അവരെ നോവിക്കരുത്. ഭാര്യയെ പൂവ് പോലെ നോക്കണം. അവൾക്ക് വിഷമം വരുന്ന ഒരു വാക്ക് പോലും നീ പറയരുത്…”

 

ഒരു ദേവതയെപ്പോലെ തലയിൽ ഒരു പ്രകാശവലയമൊക്കെയായി അമ്മ എന്റെ മനസ്സിൽ വന്ന് നിന്ന് ഉപദേശിക്കുന്നത് ഞാൻ കണ്ടു.

 

പക്ഷേ തൊട്ടടുത്ത നിമിഷം തലച്ചോറിന്റെ മറ്റേ മൂലയിൽ നിന്നും ഇന്നത്തെ കാലത്തെ ഇക്വാലിറ്റി (Equality) എന്ന വാക്ക് ഒരു പ്ലക്കാർഡും പിടിച്ച് കയറിവന്നു. എന്താണ് ഈ ഇക്വാലിറ്റി? ആണും പെണ്ണും തുല്യർ! അപ്പോപ്പിന്നെ പെണ്ണിന് ആണിനെ അടിക്കാമെങ്കിൽ, തുല്യതയുടെ ഈ കാലത്ത് തിരിച്ച് തല്ലുന്നതല്ലേ യഥാർത്ഥ equality? പോരാത്തതിന്, സ്വന്തം ഭാര്യയെ സ്നേഹത്തോടെ ഒന്ന് തൊട്ടതിന് അവൾ എനിക്ക് തന്നത് കരണം പുകയുന്ന രണ്ട് അടിയാണ്! അവിടെ എന്ത് ബഹുമാനം? എന്ത് തുല്യത? അതും പോരാഞ്ഞ്, എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട എന്റെ ഏട്ടനെയും ചേച്ചിയെയുമൊക്കെയാണ് ഇവൾ പിച്ചക്കാരാണെന്ന് വിളിച്ച് അപമാനിച്ചത്!

 

ഇതൊക്കെ ഓർത്തതും എന്റെ ഉള്ളിൽ അതുവരെ ഇവളോടുണ്ടായിരുന്ന ആ വലിയ പ്രണയവും ക്രഷും ഒക്കെ ഏതോ ലോക്കൽ ബസ്സിൽ കയറി എങ്ങോട്ടോ പോയി! അവിടെ എന്റെ കുടുംബത്തെ അപമാനിച്ചതിലുള്ള വലിയൊരു ദേഷ്യം ഇരച്ചുകയറാൻ തുടങ്ങി.

 

ഇവളെ ഞാൻ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നൊക്കെ വിചാരിച്ചാൽ… ഇവൾ വെറും കരിങ്കല്ലല്ല, ഇടിവെട്ട് പാറയാണ്!

 

കണ്ണിൽ വന്ന വെള്ളമൊക്കെ ഞാൻ അപ്പൊത്തന്നെ വലിച്ചെടുത്തു കളഞ്ഞു. ഇനി സെന്റിമെൻസിന് ഇവിടെ യാതൊരു സ്ഥാനവുമില്ല. സീരിയൽ നായകന്മാരെപ്പോലെ ഇനിയും കരഞ്ഞുനിൽക്കാൻ എന്നെ കിട്ടില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഞാൻ പതുക്കെ തലയുയർത്തി അവളെ നോക്കി. എന്റെ മുഖത്തെ സങ്കടമൊക്കെ മാറി അവിടെ വല്ലാത്തൊരു ഗൗരവം വന്നിരുന്നു.

 

“നീ എനിക്ക് ഇപ്പോ എത്ര അടി തന്നൂന്ന് നിനക്കറിയാമോ?” വളരെ ശാന്തനായി ഞാൻ ചോദിച്ചു.

 

എന്റെ ഭാവമാറ്റം കണ്ട് അവളൊന്ന് അമ്പരന്നെങ്കിലും, വിട്ടുകൊടുക്കാൻ തയ്യാറല്ലാതെ പഴയ ആ പുച്ഛം മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു:

“രണ്ട് ! ഇമ്മാതിരി തെമ്മാടിത്തരം എന്റെയടുത്ത് കാണിക്കാൻ വന്നാൽ ഇനിയും തരും ഞാൻ!”

 

അത് കേട്ടതും ഞാൻ അവളെ നോക്കി പതുക്കെ ഒന്ന് ചിരിച്ചു. ആ ചിരി പിന്നെ ശബ്ദമുണ്ടാക്കിയുള്ള വലിയൊരു ചിരിയായി മാറി. എന്നെ രണ്ട് തല്ല് തല്ലിയിട്ട് പന്ന മോൾടെ വർത്താനം കേട്ടില്ലേ…

Updated: March 25, 2026 — 5:15 pm

Leave a Reply

Your email address will not be published. Required fields are marked *