ലവ് ബൈറ്റ് – 9 Likeഅടിപൊളി  

തറയിലേക്ക് പടരുന്ന ആ ചോര നോക്കി നിൽക്കുമ്പോൾ അഭിയുടെ ശരീരത്തിൽ വല്ലാത്തൊരു വിറയൽ അനുഭവപ്പെട്ടു. എങ്ങനെയെങ്കിലും ഓടിച്ചെന്ന് അവളെ വാരിയെടുക്കാൻ അവൻ ആഗ്രഹിച്ചെങ്കിലും, അവന്റെ ഒരൊറ്റ അവയവങ്ങൾ പോലും അവനെ അനുസരിക്കുന്നില്ലായിരുന്നു.

തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ് ഇരച്ചുകയറി. സകല ഞരമ്പുകളും പൊട്ടിത്തെറിക്കാൻ പോകുന്നതുപോലെയുള്ള വേദന. സ്വന്തം ശരീരത്തോട് തന്നെ പോരാടാൻ ശ്രമിച്ച് പരാജയപ്പെട്ട അവന്റെ കണ്ണുകളിൽ നിന്നും ചുടു കണ്ണുനീർ ധാരധാരയായി താഴേക്കൊഴുകി. തന്റെ കൺമുന്നിൽ എന്താണ് സംഭവിക്കുന്നതെന്നോ, താൻ എന്താണ് ചെയ്തു കൂട്ടിയതെന്നോ തിരിച്ചറിയാൻ കഴിയാതെ അവൻ വിതുമ്പി.

ഒടുവിൽ, ശരീരത്തിലെ അവസാനത്തെ ഊർജ്ജവും വറ്റി, കാഴ്ചകൾ പൂർണ്ണമായും ഇരുളടയുന്നതിനൊപ്പം ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ തൊട്ടടുത്തേക്ക് തന്നെ അവനും ബോധംകെട്ടു വീണു……)

___________________________________________

(അർദ്ധരാത്രിയുടെ ആ വലിയ നിശബ്ദത ആ മുറിക്കുള്ളിൽ തളംകെട്ടി നിന്നു.

പുറത്ത് ചീവീടുകളുടെ കരച്ചിലും, ദൂരെ എവിടെയോ കുരയ്ക്കുന്ന ഒരു നായയുടെ ശബ്ദവും മാത്രമാണ് ആ നിശബ്ദതയെ ഭേദിച്ചിരുന്നത്. തുറന്നിട്ട ജനലിലൂടെ വന്ന തണുത്ത കാറ്റ് ആ വലിയ മുറിക്കുള്ളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു.

സാധാരണ

ഗതിയിൽ അത്രയും വലിയ അളവിൽ ആ ഉണക്കയില തിന്നതുകൊണ്ട്, ശരിക്കും ഒരു നാലഞ്ചു ദിവസമെങ്കിലും അവൻ കോമയിൽ കിടക്കേണ്ടതായിരുന്നു.

പക്ഷേ മനുഷ്യന്റെ തലച്ചോറിന്റെ ഫംഗ്ഷൻ വല്ലാത്തൊരു സെറ്റപ്പാണ്. എന്തെങ്കിലും വലിയൊരു ഷോക്ക് അടിക്കുമ്പോൾ, അല്ലെങ്കിൽ താങ്ങാൻ പറ്റാത്ത ഓവർലോഡ് വരുമ്പോൾ അത് ഓട്ടോമാറ്റിക് ആയിട്ടൊന്ന് ഷട്ട്ഡൗൺ ആയിട്ട് വേഗം തന്നെ റീസ്റ്റാർട്ട് ആകും! തന്റെ കൺമുന്നിൽ വെച്ച് അനു ചോരയിൽ കുളിച്ചു വീഴുന്നത് കണ്ടപ്പോഴുള്ള ആ വലിയ ഞെട്ടൽ അവന്റെ സിസ്റ്റത്തെ പെട്ടെന്ന് തന്നെ ഉണർത്തിയിരുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് അവന് ബോധം തിരിച്ചു കിട്ടിത്തുടങ്ങി.

തറയിൽ പാതി മയക്കത്തിൽ കിടക്കുമ്പോൾ എന്തോ ഒരു ദ്രാവകം വന്ന് അവന്റെ ചുണ്ടിൽ തട്ടുന്നുണ്ടായിരുന്നു. അവൻ അറിയാതെ നാവ് പുറത്തേക്ക് നീട്ടി അതൊന്ന് നക്കി നോക്കി. സിസ്റ്റം അപ്പൊ ഓൺ ആയി വരുന്നതേയുള്ളൂ എന്നതുകൊണ്ട്, ആ രുചി തലച്ചോറിലേക്ക് പ്രോസസ്സ് ചെയ്യാൻ കുറച്ചു സമയം എടുത്തു.

‘ഇതെന്താ സംഭവം?’

അവൻ കുറച്ചു നേരം കഴിഞ്ഞ് ഒന്നുകൂടി നക്കി നോക്കി. വല്ലാത്തൊരു രുചിയാണ്!

ചെറിയ ഉപ്പുരസമുള്ള, എന്നാൽ ഇതുവരെ കഴിച്ചിട്ടില്ലാത്ത എന്തോ ഒരു സ്പെഷ്യൽ ടേസ്റ്റ്!

എവിടെയോ പോയി വന്നതുപോലെ വലിയൊരു ഉറക്കം കഴിഞ്ഞ് അവൻ പതുക്കെ തലയുയർത്തി. ചുണ്ടിൽ പറ്റിയിരുന്ന ആ ദ്രാവകം പുറംകൈകൊണ്ടും ഉള്ളംകൈകൊണ്ടും മാറിമാറി തുടച്ചു.

ഉറക്കം വിട്ടുമാറാത്ത ഭാരമുള്ള കണ്ണുകൾ കഷ്ടപ്പെട്ട് വലിച്ച് തുറന്ന്, അവൻ ചുറ്റുമുള്ള കാഴ്ചകൾ പതിയെ ഒന്നുകൂടി ഫോക്കസ് ചെയ്തു.

അപ്പോഴാണ് തന്റെ കൈപ്പത്തിയിലെ ആ ചുവന്ന നിറം അവൻ ശ്രദ്ധിക്കുന്നത്.

പാതിമയക്കത്തിൽ അവൻ അതിലേക്ക് തന്നെ കുറച്ചുനേരം സൂക്ഷിച്ചു നോക്കി..

‘ഇതെന്ത് കിണ്ടി…?…ആഹാ ചോരയാണോ..!’

“അയ്യോ… ചോര!”

വലിയൊരു ഞെട്ടലോടെ അവൻ പിടഞ്ഞെഴുന്നേറ്റു. തനിക്ക് എവിടെയാ മുറിവേറ്റത് എന്ന് അറിയാൻ ഒരു വെപ്രാളത്തിൽ സ്വന്തം ശരീരമാസകലം അവൻ തപ്പിനോക്കി. നെഞ്ചിലും വയറ്റിലും കാലിലുമൊക്കെ മാറിമാറി നോക്കി, എവിടെയും ഒരു പോറൽ പോലുമില്ല! പിന്നെ ഇത് ആരുടെ ചോരയാ? അവൻ സംശയത്തോടെ താഴേക്ക് നോക്കി.

തറയിലാകെ ചോര പരന്നൊഴുകിയിട്ടുണ്ട്. ആ ചോരപ്പാടുകളെ പിന്തുടർന്ന് അവൻ നോട്ടം പതുക്കെ മുന്നോട്ട് നീക്കി.

ദേ കിടക്കുന്നു! വെട്ടിയിട്ട വാഴത്തണ്ടുപോലെ തന്റെ ഭാര്യ തറയിൽ മലർന്നടിച്ച്…!

“അയ്യോ…!”

എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് മുട്ടുകുത്തിയിരുന്നു.

Updated: October 18, 2026 — 1:48 pm

Leave a Reply

Your email address will not be published. Required fields are marked *