ലവ് ബൈറ്റ് – 9 Likeഅടിപൊളി  

‘ഇനിയിപ്പോ എന്റെ ടെൻഷൻ കാരണം എന്റെ സ്വന്തം ഞരമ്പ് പിടയ്ക്കുന്നതാണോ ഈ അറിയുന്നത്?’

അവന് വീണ്ടും സംശയമായി.

സംഗതി ഒന്നുകൂടി ഉറപ്പിക്കാൻ അവൻ വേഗം കുനിഞ്ഞ് തന്റെ വലത്തെ ചെവി അവളുടെ നെഞ്ചിലേക്ക് വെച്ചു.

വെപ്രാളത്തിൽ കൊണ്ടുപോയി വെച്ചത് കറക്റ്റ് അവളുടെ മുലയുടെ മുകളിലായിരുന്നു! ഒരു നിമിഷം അവൻ അവിടെയൊന്ന് സ്റ്റക്ക് ആയി.

‘അല്ല… ഹൃദയം ഇത്തിരി കൂടി മുകളിലല്ലേ…’

എന്ന് പിറുപിറുത്തുകൊണ്ട്, അവൻ തല പതുക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൃത്യം ഹൃദയത്തിന്റെ ഭാഗത്തേക്ക് തന്നെ വെച്ചു.

കണ്ണുകളടച്ച്, സ്വന്തം ശ്വാസം വരെ അടക്കിപ്പിടിച്ച് അവൻ കാതോർത്തു. വളരെ നേർത്തൊരു ശബ്ദത്തിൽ… മിടിപ്പുകൾക്കിടയിൽ വലിയ ഗ്യാപ്പ് ഇട്ട് പതുക്കെ ഒരു ശബ്ദം…

ആ ചെറിയ ശബ്ദം കേട്ടതും അഭിയുടെ ശ്വാസം നേരെ വീണു. തലയിൽ ഇരുന്ന ആ വലിയ ഭാരം ഒറ്റയടിക്ക് ഇറക്കിവെച്ചതുപോലെയുള്ള വല്ലാത്തൊരു സമാധാനം അവനിൽ നിറഞ്ഞു!

‘ഹാവൂ… ചത്തിട്ടില്ല!’

ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അവൻ ഒരു വലിയ ദീർഘശ്വാസം പുറത്തേക്ക് വിട്ടു.

ജീവനുണ്ടെന്ന് ഉറപ്പായതിന്റെ വലിയൊരു ആശ്വാസത്തിൽ അവളുടെ നെഞ്ചിൽ നിന്നും കാതുകൾ മാറ്റിയ അഭിയുടെ നോട്ടം വീണ്ടും ആ തറയിലേക്കാണ് പോയത്.

തലയ്ക്ക് പിന്നിൽ നിന്നും ഒഴുകിയിറങ്ങിയ ചോര, വെളുത്ത ടൈൽസിന് മുകളിൽ അപ്പോഴേക്കും വലിയൊരു ചുവന്ന ചിത്രം വരച്ചിട്ടിരുന്നു!

ആ കട്ടച്ചോര കണ്ടതും അവന് വീണ്ടും തലകറങ്ങാൻ തുടങ്ങി. എത്ര ജീവനുണ്ടെന്ന് പറഞ്ഞാലും ഇത്രയും ചോര പോയാൽ ഒരു വാമ്പയറിനുപോലും പിടിച്ചു നിൽക്കാൻ പറ്റില്ല.

ഇനിയിപ്പോ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ തന്നെ ആരെ വിളിക്കും? എന്ത് പറയും? അവന്റെ ചിന്തകൾ വീണ്ടും വഴിമുട്ടി.

എന്നാൽ തറയിൽ പരന്നൊഴുകുന്ന ആ ചോരയിലേക്ക് തന്നെ ഭയത്തോടെ നോക്കിയിരുന്ന അവന്റെ തലയിൽ പെട്ടെന്ന് പുതിയൊരു ആശയം മിന്നിമറഞ്ഞു! തന്നെ ഈ വലിയൊരു കുരുക്കിൽ നിന്നും രക്ഷിക്കാൻ പോന്ന ഒരൊറ്റ വഴി!

അവന്റെ ബുദ്ധി ഒരു ശാസ്ത്രജ്ഞന്റേതുപോലെ പ്രവർത്തിക്കാൻ തുടങ്ങി. അനുവിന്റെ ശരീരത്തിന്റെ പ്രത്യേകതകൾ അവന് നന്നായി അറിയാമായിരുന്നു. മുമ്പ് പല തവണ അവൾക്കുണ്ടായ വലിയ മുറിവുകൾ പോലും യാതൊരു മരുന്നിന്റെയും സഹായമില്ലാതെ നിമിഷനേരം കൊണ്ട് തനിയെ ഉണങ്ങുന്നത് അവൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. അവളുടെ ആ അസാധാരണമായ

ശരീരത്തിന് സ്വയം ഭേദമാക്കാനുള്ള അപാരമായ കഴിവുണ്ട്.

അതിപ്പോൾ തല പൊട്ടിയാലും ശരി, ബോധം വന്നാൽ സ്വന്തം കാര്യം നോക്കാൻ അവൾക്കറിയാം!

പക്ഷേ അതിനൊരൊറ്റ പ്രശ്നം മാത്രമേയുള്ളൂ… ആ മുറിവുണക്കാൻ അവളുടെ ശരീരത്തിന് വലിയൊരു ഊർജ്ജം ആവശ്യമാണ്.

ദിവസങ്ങളായി പട്ടിണി കിടക്കുന്നതുകൊണ്ടും, ഇപ്പോൾ ഇത്രയും ചോര വാർന്നുപോയതുകൊണ്ടും ആ സിസ്റ്റം മൊത്തത്തിൽ ഡെഡ് ആയി കിടക്കുകയാണ്. എങ്ങനെയെങ്കിലും അതൊന്ന് ഓൺ ആക്കി കൊടുത്താൽ മാത്രം മതി, ബാക്കി റിപ്പയറിങ് പണികളൊക്കെ അവളുടെ ശരീരം തന്നെ യാന്ത്രികമായി ചെയ്തോളും!

ആ സിസ്റ്റം ഓൺ ആക്കാനുള്ള ഏക ഇന്ധനം എന്താണെന്ന് അവന് നന്നായി അറിയാം… ചോര! ഇത്രയും കാലം അവൾക്ക് ഊർജ്ജം നൽകിയിരുന്ന, അവൾ ഏറ്റവും കൂടുതൽ കൊതിച്ചിരുന്ന തന്റെ സ്വന്തം ചോര!

‘അതെ… ചോര! തറയിൽ ശവം പോലെ കിടക്കുന്ന ഇവളുടെ വായിലേക്ക് എന്റെ ചോര ഞാൻ ഇറ്റിച്ചുകൊടുക്കും. അത് അവളുടെ തൊണ്ടക്കുഴിയിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ തീർച്ചയായും ആ ശരീരത്തിന് ജീവൻ വെച്ച് തുടങ്ങും.’

അവൻ മനസ്സിൽ ഉറപ്പിച്ചു.

തന്റെ ചോര ഇപ്പോൾ അവൾക്ക് വെറുപ്പാണെന്ന് അവനറിയാം. ആ ഉണക്കയിലയുടെ പവർ കാരണം ചോരയ്ക്ക് വലിയൊരു അറപ്പുളവാക്കുന്ന ടേസ്റ്റ് ആയിരിക്കാം. ബോധമുള്ളപ്പോൾ അവൾക്കത് ഇറക്കാൻ കഴിയില്ല. പക്ഷേ അവളിപ്പോൾ അബോധാവസ്ഥയിൽ കിടക്കുകയല്ലേ! വായിൽ ഒഴിച്ചു കൊടുത്താൽ തുപ്പിക്കളയാൻ അവൾക്ക് കഴിയില്ല. ഒരുപക്ഷേ അവൾക്ക് ഇഷ്ടമില്ലാത്ത ടേസ്റ്റ് ആണെങ്കിൽ പോലും, ഉള്ളിൽ ചെന്നാൽ ആ ഇന്ധനം എന്തായാലും പ്രവർത്തിക്കും. രോഗം മാറാൻ വേണ്ടി കയ്പുള്ള കഷായം കുടിക്കുന്നതുപോലെ എന്ന് കരുതിയാൽ മതി!

Updated: October 18, 2026 — 1:48 pm

Leave a Reply

Your email address will not be published. Required fields are marked *