ലവ് ബൈറ്റ് – 9 Likeഅടിപൊളി  

അവളുടെ തൊട്ടടുത്തെത്തിയതും വല്ലാത്തൊരു സുഗന്ധം എന്റെ ഇന്ദ്രിയങ്ങളിലേക്ക് അടിച്ചുകയറി!

സാധാരണ ആരെങ്കിലും കുളിച്ചു വരുമ്പോളുള്ള വെറുമൊരു സോപ്പിന്റെയോ ഷാംപൂവിന്റെയോ മണമല്ല അത്.

എന്തോ വിദേശത്ത് മാത്രം കിട്ടുന്ന, അത്യപൂർവ്വമായ ഏതോ പൂക്കളുടെ… അതായത് റോസും ലാവെൻഡറും ഒക്കെ ചേർന്ന, മനുഷ്യനെ വല്ലാതെ മത്ത് പിടിപ്പിക്കുന്ന ഒരു വശ്യമായ ഗന്ധം!

അവളുടെ നനഞ്ഞ മുടിയിൽ നിന്നും, ആ കുളിർമയുള്ള ശരീരത്തിൽ നിന്നും വരുന്ന ആ സുഗന്ധം ശരിക്കും എന്റെ തലച്ചോറിലേക്ക് തുളച്ചുകയറുന്ന പോലെ എനിക്ക് തോന്നി.

‘അല്ലെങ്കിലും ഈ പൈസക്കാർക്ക് ഏത് വിലകൂടിയ സോപ്പും ഇട്ട് വേണമെങ്കിലും കുളിക്കാമല്ലോ… കോടീശ്വരിയായതുകൊണ്ട് ചിലപ്പോ വിദേശത്തുനിന്നും സ്പെഷ്യൽ ആയിട്ട് ഇറക്കുമതി ചെയ്യുന്ന വല്ല സോപ്പുമായിരിക്കും.’

ഒരുവിധത്തിൽ ശ്വാസം അടക്കിപ്പിടിച്ച് അവളുടെ മുന്നിലൂടെ ഞാൻ ബാത്റൂമിന്റെ ഉള്ളിലേക്ക് വഴുതി കയറി. ഉള്ളിൽ കയറിയ പാടെ, മറ്റൊന്നും ചിന്തിക്കാതെ വാതിലിന്റെ ലോക്ക് ഭദ്രമായി ഇട്ടു.

ഒന്നു പോരാഞ്ഞ് രണ്ടാമത്തെ കുറ്റിയും ഞാൻ വലിച്ചിട്ടു. ശേഷം വലിയൊരു ശ്വാസം പുറത്തേക്ക് വിട്ടു.

അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഞാൻ അവളുടെ അത്രയും അടുത്തു കൂടി, ഒരു തട്ടുതട്ടുന്ന ഗ്യാപ്പിൽ നടന്നുപോയിട്ടും അവൾ എന്നെ ഒന്ന് മൈൻഡ് ചെയ്യുകയോ, ദേഷ്യത്തിൽ ഒരു നോട്ടം പോലും നോക്കുകയോ ചെയ്തില്ലല്ലോ! സാധാരണ എന്റെ കഴുത്തിലേക്ക് നോക്കി നാവ് നുണയേണ്ടവളാണ്. ഇതിപ്പോ ഇതെന്തുപറ്റി?

ഞാൻ ബാത്റൂമിന്റെ

വാതിലിൽ ചാരി നിന്ന് താടിക്ക് കൈകൊടുത്തു ചിന്തിച്ചു.

ഓ… കാര്യം പിടികിട്ടി! പാവം… ശരിക്കും പേടിച്ചുപോയിക്കാണും! ഇന്നലെ രാത്രി എന്റെയാ ലഹരിയിലുള്ള മാസ്സ് പെർഫോമൻസ് കണ്ടതും, എന്റെ ചോര കുടിക്കാൻ നോക്കിയപ്പോ കിട്ടിയ ആ ഇടിവെട്ട് ടേസ്റ്റും അവളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ടാകും.

അവളിതുവരെ കണ്ട ആ പഴയ പേടിത്തൊണ്ടനായ അഭിമന്യു അല്ല ഞാൻ എന്ന് ആ പുണ്ടച്ചിക്ക് ഇപ്പോഴായിരിക്കും ശരിക്കും മനസ്സിലായത്.

അതിന്റെയൊരു ഞെട്ടൽ ആ മുഖത്ത് വ്യക്തമായിട്ടുണ്ടായിരുന്നു.

ഞാൻ ബാത്റൂമിലെ കണ്ണാടിയിലേക്ക് നോക്കി, എന്റെ മീശ പിരിച്ചു വെച്ച്, കോളർ ഒന്നുകൂടി പൊക്കിവെച്ചു.

‘മോളെ അനു ചൈതന്യേ… നീ ഈ അഭിമന്യു ബലരാമൻ ശരിക്കും ആരാണെന്ന് അറിയാൻ കിടക്കുന്നതേ ഉള്ളൂ…’

കണ്ണാടിയിലെ എന്റെ മുഖത്ത് നോക്കി വലിയൊരു അണ്ടർവേൾഡ് ഡോണിനെപ്പോലെ ഞാൻ വായുവിൽ നോക്കി ഒന്നുകൂടി ചിരിച്ചു…!

ഞാൻ ഇട്ടിരുന്ന ഡ്രസ്സൊക്കെ ഊരിമാറ്റി നേരെ ഷവറിന് താഴെ പോയി നിന്നു. വെള്ളം തുറക്കാൻ വേണ്ടി കൈ നീട്ടിയപ്പോഴാണ് അവിടെ വെച്ചിരിക്കുന്ന സ്റ്റാൻഡിൽ ഇതുവരെ കാണാത്ത പുതിയൊരു സാധനം എന്റെ കണ്ണിൽ പെട്ടത്.

ഞാൻ കുറച്ചുകൂടി സൂക്ഷിച്ചു നോക്കി.

അതൊരു സോപ്പ് പെട്ടിയാണെന്ന് എനിക്ക് മനസ്സിലായി.

പക്ഷേ വെറുമൊരു സാധാരണ പെട്ടിയല്ല! സ്വർണ്ണ നിറത്തിലുള്ള എന്തോ ലോഹം കൊണ്ട് ഡിസൈൻ ചെയ്ത, നല്ല കട്ടിയുള്ള ഒരു കിടിലൻ കവർ. കാണുമ്പോൾ തന്നെ ഭയങ്കര വിലപിടിപ്പുള്ള ഏതോ ഐറ്റം ആണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഏതോ രാജകൊട്ടാരത്തിൽ നിന്ന് അടിച്ചുമാറ്റിയതു പോലെയുണ്ട് അത് കാണാൻ.

ഞാൻ വല്ലാത്തൊരു ആകാംക്ഷയോടെ ആ പെട്ടിയുടെ അടപ്പ് പതുക്കെ ഒന്ന് തുറന്നു നോക്കി.

തുറന്ന

പാടെ… ഉഫ്! കുറച്ചുനേരം മുൻപ് അനുവിന്റെ അടുത്ത് നിന്നപ്പോൾ കിട്ടിയ അതേ വശ്യമായ സുഗന്ധം എന്റെ ഇന്ദ്രിയങ്ങളിലേക്ക് ഒന്നുകൂടി അടിച്ചുകയറി! എന്റെ തലച്ചോറിലെ ഞരമ്പുകൾ വരെ ആ മണത്തിൽ ഒന്ന് റിഫ്രഷ് ആയതുപോലെ എനിക്ക് തോന്നി.

അതിനുള്ളിലിരിക്കുന്ന ആ സോപ്പ് കണ്ടാൽ ആരും ഒന്നുകൂടി നോക്കിപ്പോകും.ഇളം റോസ് നിറത്തിലുള്ള ഒരു സാധനം! അതിനുള്ളിൽ ചെറിയ സ്വർണ്ണത്തരികൾ പോലെ എന്തൊക്കെയോ തിളങ്ങുന്നുണ്ടായിരുന്നു. കണ്ടാൽ ഒരു കാരണവശാലും സോപ്പാണെന്ന് പറയില്ല, വല്ല സ്ട്രോബെറി ജെല്ലിയോ മറ്റോ ആണെന്നേ തോന്നു. ഒരു നിമിഷം അതെടുത്ത് വായിലിട്ട് ചവച്ചു തിന്നാലോ എന്ന് വരെ എനിക്ക് തോന്നിപ്പോയി.

Updated: October 18, 2026 — 1:48 pm

Leave a Reply

Your email address will not be published. Required fields are marked *