മലർവാടി – 3 11അടിപൊളി  

മീനു : അയ്യേ …അഭിയേട്ട വിട്ടേ …ഞാൻ പോട്ടെ

ഞാൻ വിട്ടില്ല വീണ്ടും എന്നിലേക്ക് തന്നെ അടുപ്പിച്ചു …

മീനു : വിട് അഭിയേട്ട … എനിക്ക് നാണാവുന്നു …

അഭി : വിടാടി പെണ്ണെ … എനിക്ക് ഒരുമ്മ താ …എന്നാ വിട

മീനു : ഞാൻ ഉമ്മ തന്നല്ലോ

അഭി : അത്

പോരല്ലോ …ശെരിക്കും താ

മീനു : അത് മതിട്ടോ ഇപ്പൊ …

അഭി : എന്ന ഞാൻ തരട്ടെ …

മീനു : മ്മ് …

അവൾ അവളുടെ കൈ എന്റെ ചുണ്ടിനു നേരെ കൊണ്ട് തന്നു

അഭി : കയ്യിലോ … നീ എന്റെ നെഞ്ചിലല്ലേ തന്നത് …അപ്പൊ ഞാനും അവിടെ തരാ …

മീനു : അയ്യേ …ഈ അഭിയേട്ടന് ഒരു നാണോല്ല … വിട്ടേ …വിട്ടേ …ഞാൻ പോട്ടെ …

അവൾ എന്നിൽ നിന്ന് കുതറി ഓടി വാതിലിന്റെ അടുത്ത ചെന്ന് എന്നെ തിരിഞ്ഞു നോക്കി

മീനു : എന്നേം ഒരാള് കുത്തിയിരുന്ന് ട്ടോ ..അയ്യേ …

അതും പറഞ്ഞ് അവൾ മുറിയിലേക്കോടി

ഞാനപ്പോഴാണ് ലഗാനേ ഒന്ന് തപ്പിയത് … ആശാൻ എഴുന്നേറ്റിരുന്നു ..

എന്നാലും നിന്റെ കാര്യം ഞാൻ മറന്നല്ലോ കുട്ടാ

”മറക്കും കുറെ കാലമായില്ലേ സ്വന്തം കാര്യം മാത്രം നോക്കുന്നു ..വെറുതെ എഴുന്നേൽപ്പിച്ചു ചോറില്ല എന്നും പറയും …ഇതിനൊക്കെ നിന്നോട് ദൈവം ചോദിക്കും ചെറ്റേ ”

ലഗാന്റെ ശകാരവും കേട്ട് പതിയെ റൂമിലേക്ക് നീങ്ങി …ബെഡിലേക്ക് വീണു

നാളെ അച്ചുനോട് കാര്യം പറയണം …അവൾക്ക് സന്തോഷാവും

പക്ഷെ അവൾ ഇപ്പൊ എന്നോട് മര്യാദക്ക് മിണ്ടുന്നില്ലല്ലോ … അറിയാതെ ചെയ്ത ഒരു തെറ്റ് …അതിനവൾ എന്നെ ഇങ്ങനെ ശിക്ഷിക്കണോ …

ഓരോന്നാലോചിച്ചു ഞാൻ ഉറങ്ങി

അങ്ങിനെ ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു…

മീനൂന് എന്നെ കാണാതിരിക്കാൻ പറ്റാത്തപോലെ തോന്നി …കൂടുതലും എന്റെ കൂടെ തന്നെ ആയിരുന്നു പിന്നീട് …

ക്ലാസും മറ്റു തിരക്കുകളും

കാരണം ടീച്ചർക്കും എന്നോട് കാര്യമായി ഒന്നിനും പറ്റിയില്ല…

ടീച്ചറോട് മീനുവിന്റെ കാര്യം പറയാൻ കുറെ ശ്രമിച്ചു എങ്കിലും എനിക്കതിനു പറ്റുന്നില്ലായിരുന്നു…

മീനുവിന്റെ കാര്യം അച്ചുവിനോട് പറയാൻ കുറെ നോക്കി …പക്ഷെ അവൾ എന്നിൽ നിന്ന് പതിയെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു … എല്ലാവരും ഉള്ളപ്പോൾ അവൾ നല്ല പോലെ സംസാരിക്കും ..ഒറ്റക്ക് അവൾ എന്തെങ്കിലും പറഞ്ഞ് ഒഴിയും

അങ്ങിനെ സന്തോഷവും സങ്കടവും കലർന്നായിരുന്നു ദിവസങ്ങൾ മുന്നോട്ട് പോയത്

അങ്ങനെ ഒരു ദിവസം ഞാൻ കോളേജിൽ പോയില്ല … ടീച്ചറും അനുവും ജോലിക്ക് പോയി …

അമ്മയും മീനുവും അമ്മാവന്റെ വീട്ടിലേക്ക് പോയി …ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ടീച്ചറും ,അനുവും, മീനുവും ഞങ്ങളുടെ വീട്ടുകാരായി മാറിയിരുന്നു

ഞാൻ ചാരുപടിയിൽ ഇരിക്കുമ്പോ ഫോൺ വിളിച്ചോണ്ട് അച്ചു അങ്ങോട്ട് വന്നു …ഫോൺ വിളിച്ചു കഴിഞ്ഞപ്പോ …ഞാൻ അവളെ വിളിച്ചു

അഭി : അച്ചൂ …

അച്ചു :മ്മ് …

അഭി : എന്നോട് വെറുപ്പാ ലെ എന്റെ അച്ചൂന് …

എന്റെ കണ്ണ് നിറഞ്ഞു …

അന്നറിയാതെ പറ്റി പോയതല്ലേ … ഞാൻ അപ്പഴേ കരഞ്ഞ് മാപ്പു പറഞ്ഞില്ലേ അച്ചു …നീ ഇങ്ങനെ ഒരു അകൽച്ച കാണിക്കുമ്പോ ചങ്ക് പൊളിയുന്ന വേദനായാടി …എത്ര ദിവസായി അറിയോ രാത്രി ഇരുന്ന് കരയുന്നു …അതും ആലോചിച്ച് …

ഈ ലോകത്ത് ആര് പിണങ്ങിയാലും എനിക്ക് ഒരു പ്രശ്‌നവുമില്ല …നിന്നോട് പിണങ്ങിയാൽ ഏറിയാൽ രണ്ടു ദിവസം അതിനപ്പുറത്തേക്ക് നമുക്ക് രണ്ടാൾക്കും മിണ്ടാതിരിക്കാൻ കഴിയില്ല ..അത് വാശി കൊണ്ടാണെന്ന് നമുക്ക് രണ്ടാൾക്കുമറിയാം …

പക്ഷെ നീ ഇപ്പൊ എന്നോട് കാണിക്കുന്നത് ഒരു ചെറിയ പിണക്കമല്ല അച്ചു …നീ എന്നെ വെറുത്ത പോലെ ഒക്കെ തോന്നുന്നുണ്ട് … അറിയാതെ പറ്റിയ ഒരു തെറ്റിന് ഇങ്ങനെ ശിക്ഷിക്കണോ …ഇങ്ങനെ വിഷമിപ്പിക്കാനാണോ അച്ചു ഞാൻ നിന്റെ ജീവനാണെന്നൊക്കെ പറഞ്ഞത് … നീ എന്നെ എത്ര വേണമെങ്കിലും അടിച്ചോ ഞാൻ നിന്ന് തരാം …നിനക്ക് സന്തോഷമാവുമെങ്കിൽ … പക്ഷെ നീ എന്റെ പഴയ അച്ചുവാകണം

അത് പറഞ്ഞതും അവൾ കരഞ്ഞ് കൊണ്ട് അകത്തേക്കോടി

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *