മലർവാടി – 3 11അടിപൊളി  

ചേച്ചീടെ പൊന്നിന് …മീനൂനെ ഇഷ്ടാ …?

അഭി : മ്മ് … അവളെ ആദ്യം കണ്ടപ്പഴേ എന്തോ ഒരിഷ്ടം തോന്നിയതാ …

അച്ചു : ചേച്ചിക്ക് ഒരു കുഴപ്പവുമില്ല … അവൾക്ക് നിന്നെ ഇഷ്ട്ടാണോ ?

അഭി : അറിയില്ല അച്ചു … ഞാൻ പറഞ്ഞിട്ടില്ല

അച്ചു : പതുക്കെ പറഞ്ഞ മതി ….നല്ല കുട്ടിയ അവൾ … അവളെ ശല്യം ചെയ്യരുത് ട്ടോ … അവര് ഇവിടന്ന് പോയ എനിക്ക് നല്ല സങ്കടാവും …

അഭി : ഇല്ല അച്ചു … അവൾക്കെന്നോട് ഇഷ്ടമുണ്ടന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ പറയു

അച്ചു : മ്മ് … ചേച്ചിടെ കുട്ടിക്ക് വേറെ ആരോടേലും ഇഷ്ടം തോന്നിയിട്ടുണ്ടോ …

അഭി : പണ്ട് പത്താംക്ലാസിൽ പഠിക്കുമ്പോ

അച്ചു : അതെനിക്കറിയാ … നിനക്കെന്താ മീനുനോട് ഇഷ്ടം തോന്നാൻ കാരണം

അഭി : അറിയില്ല …ആദ്യം കണ്ടപ്പഴേ അങ്ങിനെ തോന്നി

അച്ചു : ചേച്ചീടെ കുട്ടി ചേച്ചിക്കൊരു ഉമ്മ തന്നെ

ഞാൻ വേഗം അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു … അവൾ തിരിച്ചും തന്നു …

എന്നിട്ട് എന്റെ കവിളിൽ പിടിച്ചു വലിച്ചിട്ട് അവൾ പറഞ്ഞു

കക്ഷത്തിലുള്ളത് നോക്കാതെ അവൻ ഉത്തരത്തിലുള്ളത് തപ്പാൻ പോയേക്കുന്നു …

അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ കുളത്തിൽ നിന്ന് വീട്ടിലേക്ക് നടന്നു

എനിക്ക് അവളെന്താ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല

കക്ഷത്തിൽ ഉത്തരമോ ..അതെന്ത് ഉത്തരം…

ഞാൻ കണ്ണും തുടച്ച് കുറെ ആലോചിച്ചു… അവളെന്താണാവോ ഉദ്ദേശിച്ചത്

എന്നാലും എന്റെ അച്ചു ഇത്രക്ക് പാവാണോ … എന്നെ ഇത്രക്ക് ഇഷ്ടായിരുന്നോ …ഇതിനെയാണോ ഞാനീ പേടിച്ചത് …എന്നോട് പറഞ്ഞതൊക്കെ നല്ല സങ്കടായിട്ട് തന്നെയാ …അതുറപ്പാ …പേടിക്കണ്ട… സ്നേഹിക്കാനല്ലേ പറഞ്ഞത് …ഞാൻ പിന്നെ എന്റെ അച്ചുനെ അല്ലാതെ ആരെ സ്നേഹിക്കാൻ …അപ്പൊ ഇനി ഒന്നും ഒരു വിഷയമേ അല്ല …

അത് വേണ്ട … അച്ചൂനെ അത്ര സിമ്പിളാക്കി കാണണ്ട …ദേഷ്യം പിടിച്ചാൽ അതിനു പ്രാന്താണ് … സമീപനം പാലിക്കണം

എന്നാലും മുകളീന്ന് ഉത്തരവ് കിട്ടിയത് കൊണ്ട് ധൈര്യമായി മുന്നോട്ട് പോവാം

അങ്ങനെ ഓരോന്നാലോചിച്ചു വെള്ളത്തിൽ തന്നെ ഇരുന്നു …കുറെ സമയം കഴിഞ്ഞ് അച്ചു വന്ന് വിളിച്ചപ്പോഴാ സമയം ഒരുപാടായത് ഓർത്തത്

അച്ചു : അഭി നീ അവിടെ എന്താലോചിച്ചിരിക്ക …സമയം എത്രയായെന്ന് വല്ല പിടിത്തവുമുണ്ടോ

അഭി : ദാ വരുവാ …

അച്ചു നിക്ക് ..

ഞാൻ അവളെ വിളിച്ചു അവളുടെ അടുത്തേക്ക് വേഗം നടന്നു

അച്ചു : എത്ര നേരായി വെള്ളത്തിൽ കിടക്കുന്നു …ആ തല തുടക്കഭി …ഇല്ലേൽ പനി പിടിക്കും

… ആ തോർത്തിങ് താ …

അതും പറഞ്ഞു തോർത്ത് വാങ്ങി എന്റെ തല തുടക്കാൻ തുടങ്ങി …

അഭി : അച്ചു … നീ നേരത്തെ പറഞ്ഞത് എന്താ എനിക്ക് മനസ്സിലായില്ലല്ലോ

അച്ചു : എന്ത്

അഭി : ഹല്ല … നീ നേരത്തെ പറഞ്ഞില്ലേ … കക്ഷത്തിലെ ഉത്തരം അങ്ങിനെയെന്തോ അതെന്താ …

അച്ചു തല തോർത്തുന്നത് നിർത്തി എന്നെ ഒന്ന് നോക്കി … എന്നിട്ട് എന്റെ നേരെ തോർത്ത് എറിഞ്ഞ് ഒറ്റ നടത്തം

എന്താ സംഭവം എന്ന് എനിക്ക് മനസ്സിലായില്ല

അച്ചു : മോനൊന്നാലോചിക്ക് … എന്റെ കുട്ടിക്ക് ബുദ്ദിയുണ്ടോ അറിയാല്ലോ …

അഭി : പറ അച്ചു പ്ലീസ് …എന്റെ പൊന്നച്ചു അല്ലെ …

അച്ചു : പോടാ പൊട്ടാ …

അതും പറഞ്ഞു അവൾ വേഗം വീട്ടിലേക്ക് നടന്നു

ഞാൻ പിന്നേം കുറെ ആലോചിച്ചു …പിന്നെ അത് ഞാൻ വിട്ടു …എനിക്കാണെങ്കിൽ ഇങ്ങനെത്തെ സംഗതി കൂടുതലാലോചിച്ചാ തലവേദന എടുക്കും …

ഞാൻ വീട്ടിലേക്ക് കയറുമ്പോ അടുക്കളയിൽ ഉണ്ട് മീനു നിൽക്കുന്നു…എന്തോ അരിഞ്ഞു കൊണ്ടിരിക്കാന് രാത്രിയിലേക്കാവും …അവളെന്നെ ഒന്ന് നോക്കി ഉടനെ തന്നെ തല തിരിച്ചു …അപ്പൊ അവൾക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടുണ്ട് …ഇനി അവിടന്ന് ഒരു മറുപടി കിട്ടണം …

അഭി : ഇന്ന് മീനൂസ്… സ്പെഷ്യൽ എന്തേലുമുണ്ടോ ?…

അവൾ മിണ്ടിയില്ല …അത് മാത്രമല്ല മൈൻഡ് പോലും ചെയ്തില്ല

ടീച്ചർ :അവളുടെ സ്പെഷ്യൽ എപ്പോഴും സർപ്രൈസ് ആയിരിക്കും

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *