മലർവാടി – 3 11അടിപൊളി  

ആതിര എന്റെ അടുത്ത് വന്നു എന്റെ തോളോട് ഒട്ടിനിന്നു …അച്ചു ഞങ്ങളെ തന്നെ നോക്കുന്നുണ്ട് …ടീച്ചർക്ക് ഞങ്ങൾ ചങ്ക് ഫ്രണ്ട്‌സ് ആണെന്നറിയാം അത് കൊണ്ട് അവര് മൈൻഡ് ചെയ്യാതെ സംസാരിച്ചോണ്ടിരിക്കാണ് അമ്മയും അവരോടൊപ്പമുള്ള സംസാരത്തിലാണ് ഞങ്ങൾ

എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ആണ് അനുവും … മീനുവും അങ്ങോട്ട് വരുന്നത് …ഞാനവർക്ക് അവരെയും പരിചയപ്പെടുത്തി …അതിരയോട് മീനുവിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്

ഞങ്ങളെ ഒരുമിച്ച് കണ്ട മീനുവിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം വന്നത് ഞാൻ കണ്ടു

…

അതിൽ സങ്കടവും ,ദേഷ്യവും ,കുശുമ്പും ,എന്തോ നഷ്ടപ്പെട്ടതുപോലെയും അങ്ങിനെ ഒരു സങ്കര ഭാവം …

കുറെ നേരം സംസാരിച്ചിരുന്ന് ഞാൻ അവരെയും വിളിച്ച് മന കാണിക്കാം എന്നും പറഞ്ഞു നടന്നു …ഒരുപാട് കാണാൻ ഉണ്ടല്ലോ .. ഞങ്ങള് നടന്നു തുടങ്ങിയപ്പോ ആതിര എന്റെ കയ്യിൽ കോർത്ത് പിടിച്ചു …അവൾ കോളേജിലും അങ്ങിനെയാണ് …മുൻപുള്ള പരിജയം കൊണ്ട് എന്നോട് അല്പം അടുപ്പം കൂടുതലാണ്… അത് ബിനുവിനും അമലിനുമറിയാം

ഞാൻ മുറ്റത്തിന്റെ ഒരറ്റത്തുനിന്നും അവർക്ക് മന കാണിച്ചു കൊടുത്തുകൊണ്ട് നടന്നു …ഞാനിടക്കൊന്ന് നോക്കിയപ്പോ മീനു ഉണ്ട് വരാന്തയിൽ നഖവും കടിച്ചു എന്നെയും നോക്കി നിൽക്കുന്നു … അപ്പൊ ആൾക്ക് നല്ല ടെൻഷൻ ഉണ്ട് … ഞാൻ അത് പതിയെ അതിരയോട് പറഞ്ഞു അവൾ മീനുവിനെ ഒന്ന് നോക്കി എന്നോട് കൂടുതൽ അടുത്തു കൊണ്ട് നടന്നു … എനിക്കാണെങ്കിൽ ചിരി വന്നിട്ട് നിക്കാനും വയ്യ

ഞാൻ ഞങ്ങളുടെ കുളവും ,പത്തായപ്പുരയും എല്ലാം കാണിച്ചപ്പോ അവർക്കൊക്കെ വലിയ അത്ഭുതം …ഞാൻ കൈ ചൂണ്ടി കണ്ണെത്താ ദൂരത്തെ നെൽവയൽ കാണിച്ചു അതും ഞങ്ങളുടെ കുടുംബ വകയാണെന്ന് പറഞ്ഞപ്പോ അമൽ തലയിൽ കൈ വെച്ചു …വയൽ അത്രത്തോളം ഉണ്ട്

പുറം കാഴ്ച കണ്ട് ഞാൻ അവരെ അകത്തെ കാഴ്ച കാണിക്കാൻ അകത്തേക്ക് കൊണ്ടുപോയി … മച്ചിലെ കൊത്തുപണിയും , മരത്തിൽ പണിത ഭീമൻ തൂണുകളും ,നടുമുറ്റവും ,തട്ടിൻപുറവും ,അവിടത്തെ പഴയ ഓട്ടുപാത്രങ്ങളും എല്ലാം കണ്ട് അവർ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു …അവരെ നേരെ എന്റെ റൂമിലേക്ക് കൊണ്ടുപോയി …റൂം

കണ്ട അവർ എന്നെ അത്ഭുദത്തോടെ നോക്കി …

എന്റെ റൂം അല്പം വലിയ നല്ല വൃത്തി ഉള്ള റൂമാണ് അത് കൊണ്ടാവും

മൂന്നാളും ഒരുപാട് ഫോട്ടോസൊക്കെ എടുത്ത് ഞങ്ങൾ താഴേക്കിറങ്ങി …

പോകാൻ നേരം എല്ലാവരും വരാന്തയിലേക്ക് വന്നു …ആതിര എന്നെ വന്നൊന്ന് കെട്ടിപിടിച്ചു …അതെന്തിനാണെന്ന് എനിക്ക് മനസ്സിലായി …ഞാൻ മീനുവിനെ നോക്കി …മുഖത്ത് നല്ല ദേഷ്യമുണ്ട് …നഖം കടിച്ചുകൊണ്ടിരിക്കാണ് …ദേഷ്യത്തോടെ ആതിരയെ ആണ് നോക്കുന്നത് …കണ്ണിൽ അല്പം വെള്ളം നിറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം … അപ്പൊ എന്റെ പെണ്ണിന് എന്നോട് നല്ല ഇഷ്ട്ടമുണ്ട് …എന്നാപ്പിന്നെ അതൊന്ന് പറഞ്ഞൂടെ …ഇല്ല ഒടുക്കത്തെ ജാട …അതെന്നെ

അമ്മയും അച്ചുവും അവരോട് വീണ്ടും വരണമെന്ന് പറഞ്ഞ് സന്തോഷത്തോടെ യാത്രയാക്കി

അവര് പോയതിന് പിറകെ ഞാൻ എന്റെ റൂമിലേക്ക് പോയി വീണ്ടും കിടന്നു …

അല്പം കഴിഞ്ഞ് അച്ചു എന്റെ റൂമിലേക്ക് വന്ന് വാതിൽ ചാരി …എന്നിട്ടെന്റെ അടുക്കൽ കട്ടിലിൽ വന്നിരുന്നു ഒരു കൈമുട്ട് കുത്തി മലർന്നു കിടക്കുകയായിരുന്ന എന്റെ മുഖത്തിന് നേരെ അവളുടെ മുഖം കൊണ്ടുവന്നു …

അച്ചു : ടാ അഭി … ആതിരയും നീയും തമ്മിൽ എന്താ ബന്ധം

അഭി : ഞങ്ങള് നല്ല ഫ്രണ്ട്‌സ് ആണ് …അല്ലാതെന്ത്

അച്ചു : എന്നിട്ട് നിങ്ങളെ നടത്തം അങ്ങിനെ അല്ലായിരുന്നല്ലോ

അഭി : അത് ഞ്ഞാൻ അവളോട് മീനുവുവിന്റെ കാര്യം പറഞ്ഞിരുന്നു …മീനു അവിടെ ടെൻഷൻ അടിച്ചു നിൽക്കുന്നത് കണ്ടപ്പോ അവളെ വട്ടാക്കാൻ അങ്ങിനെ നടന്നതാ …

അതും പറഞ്ഞു ഞാൻ ചിരിച്ചു

അച്ചു : അങ്ങിനെയാണേൽ കൊള്ളാം

…ഹല്ല …മീനുവുന്റെ അവസ്ഥ നീ കണ്ടാരുന്നോ…

അവൾ ഒന്ന് മുറുക്കി ചിരിച്ചു കൊണ്ടാണ് ചോദിച്ചത്

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *