അഭി : ഇല്ല …ടെൻഷൻ അടിച്ചു നില്കുന്നത് കണ്ടിരുന്നു …എന്താ അച്ചു
അച്ചു : നീ സത്യം പറ …നീ അവളോട് ഇഷ്ട്ടാണെന്ന് പറഞ്ഞില്ലേ
അഭി : ഇല്ലെടി … ഞാൻ പറഞ്ഞിട്ടില്ല ..കുളത്തീന്നു ഒരു സൂചന പോലെ പറഞ്ഞിരുന്നു …അവൾക്കത് മനസ്സിലായിട്ടുണ്ടാവും … അതിനു ശേഷം എന്നെ കാണുമ്പോ വല്യ ഗൗരവാ …
അച്ചു : എന്ന അവൾക്ക് നിന്നെ നല്ല ഇഷ്ട്ട …
അഭി : ചെറുതായിട്ട് എനിക്കും തോന്നി …ഹല്ലാ നിനക്കെങ്ങനെ മനസ്സിലായി
അച്ചു : എന്റെ പൊന്നേ … നീയും ആതിരയും കൈ പിടിച്ചു നടക്കുമ്പോ അവളുടെ ടെൻഷൻ ഒക്കെ ഒന്ന് കാണണം … നഖവും കടിച്ച് നിങ്ങളെ പിറകെ തന്നെ ആയിരുന്നു അവളുടെ കണ്ണ് … ഒരുപ്രാവശ്യം കണ്ണ് തുടക്കുന്നതും കണ്ടു
അഭി : ഞാൻ അങ്ങിനെ കാര്യമായിട്ട് ഇഷ്ടമൊന്നും പറഞ്ഞിട്ടില്ലല്ലോ .. പിന്നെ എങ്ങനെ …
അച്ചു : പെണ്ണ് അങ്ങിനെയാടാ … അവൾക്കു നിന്നെ കണ്ടപ്പഴേ ഇഷ്ട്ടം തോന്നിയിട്ടുണ്ടാവു നിന്നെപ്പോലെ …നിന്റെ കയ്യീന്ന് ഒരു സൂചന കിട്ടിയപ്പോ ഉറപ്പിച്ചിട്ടുമുണ്ടാവും
അഭി : എന്ന പിന്നെ അതങ്ങ് പറഞ്ഞൂടെ … അതെങ്ങനാ ഒടുക്കത്തെ ജാട അല്ലെ …
അച്ചു : ചിലർക്ക് ചില ഇഷ്ട്ടം പറയാൻ പറ്റില്ല അഭി …പിന്നെ അവര് നഷ്ടപ്പെടുമോ എന്നൊരു പേടി ഉള്ളിലുണ്ടാവും …ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം ഇല്ലാതായാലോ എന്ന തോന്നലും
അത് പറയുമ്പോ അവളുടെ മുഖം ശെരിക്കും
വാടി
അഭി : അച്ചു നിനക്കാരോടേലും ഇഷ്ടമുണ്ടോ …
അച്ചു : ഉണ്ട് …പക്ഷെ ആളെ ചോദിക്കണ്ട ഞാൻ പറയില്ല …
അഭി : നീ പറ …ഞാൻ ആ ആളോട് സംസാരിക്കാം …എന്റെ പൊന്നിനെ ആർക്കാടി ഇഷ്ട്ടപ്പെടാതിരിക്ക
അതും പറഞ്ഞു ഞാനാ കവിളൊന്ന് ചെറുതായി വലിച്ചു …ആ മുഖം ഒന്ന് തുടുക്കുന്നത് ഞാൻ കണ്ടു
അച്ചു : ആളെ ഞാൻ പറയില്ല …ഇനി പറഞ്ഞാലും നിനക്ക് അയാളോട് സംസാരിക്കാൻ പറ്റില്ല
അഭി : അപ്പൊ ആള് ജീവിച്ചിരിപ്പില്ലേ
ഞാനൊരു അമ്പരപ്പോടെ ചോദിച്ചു
അച്ചു : പോടാ പൊട്ടാ …അതൊന്നുമല്ല … ഹല്ലാ … നിന്റെ ഇഷ്ട്ടം അവളോട് പറയുന്നില്ലേ
അഭി : അവൾക്കല്ലേ ജാട …ഇങ്ങോട്ട് പറയട്ടെ
അച്ചു : അവളെ കരയിപ്പിക്കാനോ വിഷമിപ്പിക്കാനോ നിന്നാൽ എന്റെ വിധം മാറും …പറഞ്ഞേക്കാം
അഭി : ഇതാണെന്റെ അച്ചൂന്റെ പ്രശ്നം …സ്വിച്ചിട്ട പോലെ ഭദ്രകാളിയാവും …പിന്നെ എങ്ങിനെ മനുഷ്യൻ പേടിക്കാതിരിക്ക
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു …കൂടെ അവളും ചിരിച്ചു
അച്ചു : എന്നിട്ടെന്താ മോന്റെ പരിപാടി …
അഭി : ഞാനുമൊന്ന് ജാട ഇട്ടു നോക്കട്ടെ …
അച്ചു : ഇന്ന് അവൾ പുറത്തുപോയി വന്നിട്ട് ഇങ്ങോട്ട് വന്നിരുന്നോ ?
അഭി : ആ വന്നിരുന്നു … വാതിൽക്കൽ നിന്ന് എത്തിനോക്കുന്നുണ്ടായിരുന്നു …ഞാൻ കയ്യോടെ പൊക്കി …
അച്ചു : ചുമ്മാ അല്ല …വന്നപ്പോ തന്നെ എന്നോട് പതുക്കെ ചോദിച്ചു അഭിയേട്ടൻ വന്നോന്ന് …
വന്നു എന്ന് പറഞ്ഞപ്പോ നേരെ മുകളിലേക്ക് വരുന്നത് കണ്ടു …
ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വന്നില്ല
അഭി : എടി അച്ചു …എനിക്ക് ഒരിക്കലും നേരം പോക്കിന് സ്നേഹിക്കാൻ താല്പര്യമില്ല … എന്നെ ഇഷ്ടമാണെങ്കിൽ അവളെ തന്നെ എനിക്ക് കെട്ടണം … നീ എന്റെ കൂടെ തന്നെ ഉണ്ടാവും എന്നറിയാം … പക്ഷെ അച്ഛനും അമ്മയും … അതാലോചിക്കുമ്പോ ഒരു പേടി
അച്ചു : അതിനല്ലേ മോനെ ഞാൻ …നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നീ തന്നെ അവളെ കെട്ടും പോരെ …
അത് പറഞ്ഞപ്പോ സന്തോഷം കൊണ്ട് തിടുക്കത്തിൽ അവളെ ഞാൻ എന്നിലേക്കടുപ്പിച്ച് അമർത്തി ഒരുമ്മ കൊടുത്തു … പതിയെ മുഖം മാറ്റിയപ്പോഴാണ് അബദ്ദം മനസ്സിലായത് …ഞാൻ ഉമ്മ വെച്ചത് അവളുടെ ചുണ്ടിലാണ് … ചുണ്ടുകൾ അകന്നപ്പോ ഞങ്ങളുടെ ഉമിനീര് നൂൽ പോലെ വലിയുന്നത് ഞാൻ കണ്ടു
അച്ചു കണ്ണടച്ചിരിക്കുകയാണ് …ഞാൻ പേടിച്ചു… അച്ചൂന് ഇഷ്ട്ടായിട്ടുണ്ടാവില്ല ..അപ്പൊ അടി ഉറപ്പാ
അഭി : അച്ചൂ …സോറി …അറിയാതെ
എനിക്ക് അത്ര പറയാനേ പറ്റിയുള്ളൂ

അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶