മലർവാടി – 3 11അടിപൊളി  

‘അമ്മ പോയപ്പോ വീണ്ടും ഞാൻ കിടക്കയിലേക്ക് തന്നെ വീണു …ഉറക്കമൊന്നും വരുന്നില്ല

പക്ഷെ എഴുന്നേൽക്കാൻ തോന്നുന്നില്ല

കുറച്ചു നേരം കഴിഞ്ഞപ്പോ വാതിലിന്റെ അടുത്ത് ഒരു തലവെട്ടം കണ്ടു …അതാരാ …ഇപ്പൊ ഇങ്ങോട്ട് ഒളിഞ്ഞു നോക്കാൻ …

അഭി : മീനൂ … ഇങ് കേറി വാ

മീനു പതിയെ വാതിലിനു മുന്നിലേക്ക് വന്നു …മുഖത്തു അല്പം സങ്കടവും …നല്ല നാണവും ഉണ്ട് …

അഭി : കേറി വാ മീനു … എന്തായി അനുവിന്റെ ജോലിക്കാര്യം

അത് പറഞ്ഞപ്പോ ആളുടെ മുഖം അല്പം വിടർന്ന പോലെ തോന്നി

മീനു : ഏകദേശം റെഡി ആണ് … അഭിയേട്ടന് പനി കുറവുണ്ടോ

അഭി : ഇങ് കേറിവാ മീനു …ഞാൻ നിന്നെ പിടിച്ച് തിന്നാനൊന്നും പോണില്ല

അവൾ അല്പം മടിയോടെ റൂമിലേക്ക് കയറി കട്ടിലിന്റെ അല്പം അകലെ നിന്നു

അഭി : പനിയൊക്കെ മാറി …നല്ല ക്ഷീണം ഉണ്ട് … നീ എന്തേലും കഴിച്ചോ

മീനു : ഇല്ല കഴിച്ചിട്ടില്ല …ഞങ്ങൾ ഇപ്പൊ എത്തീട്ടെ ഒള്ളു …

അഭി : നീ എന്നെ പറ്റി അച്ചൂനോട് അന്വേഷിച്ചു എന്ന് അറിഞ്ഞു …

ഞാനൊരു ചിരിയോടെ ചോദിച്ചു …അപ്പൊ തന്നെ അവളുടെ മുഖം ചുവന്നു ഒരു ഗൗരവ ഭാവം വന്നു

മീനു :ഞാ ..ഞാ .. ഞാനോ …അത് വെറുതെ ചോദിച്ചതാ …

അവൾ അത് കുറച്ചു പരിഭ്രമത്തോടെയാണ് പറഞ്ഞത്

അഭി : മ്മ്

… ആയിക്കോട്ടെ …മീനു നിനക്കെന്നോട് എന്തേലും പറയാനുണ്ടോ ?…

മീനു : എന്ത് …ഒന്നുല്ല

അഭി : ശെരി എന്നാ …നീ പോയി ഭക്ഷണം കഴിച്ചോ …സമയം കുറെ ആയി

അവൾ പതിയെ എന്റെ മുറിയിൽ നിന്നിറങ്ങി …എന്നെ ഒന്നുടെ തിരിഞ്ഞു നോക്കി

അഭി : എന്താ മീനു …എന്തേലും പറയണോ ?…

ഒന്നുല്ല എന്ന് തലയാട്ടി അവൾ പോയി

ഞാൻ ചെറുതായി ഒന്ന് മയങ്ങി …ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത് …സമയം നോക്കി നാലു മാണി ആകുന്നു

ഫോൺ നോക്കിയപ്പോ ബിനു …

അവനും ,അമലും, ആതിരയും വീട്ടിലേക്ക് വരുന്നുണ്ടെന്നും വീടിന്റെ ലൊക്കേഷൻ അയക്കാനുമാണ് വിളിച്ചത് …ഞാൻ ഫോൺ വെച്ച് …വാട്സാപ്പിൽ ലൊക്കേഷനും അയച്ച പതിയെ താഴേക്ക് ഇറങ്ങി ചെന്ന് സിറ്റൗട്ടിലേക്ക് പോയി

പോവുമ്പോ അമ്മയോട് ഫ്രണ്ട്‌സ് വരുന്നുണ്ടെന്നും അവർക്ക് എന്തേലും എടുക്കണം എന്നും പറഞ്ഞു …

ഞാൻ അവരെ കാത്തിരുന്നു …അല്പം കഴിഞ്ഞ് ഒരു കാറ് ഗേറ്റ് കടന്നു വന്നു ..ബിനുവിന്റെ കാറാണ് …ഞാൻ അവർക്ക് കൈകൊണ്ട് ആംഗ്യം കാണിച്ച് വരാൻ പറഞ്ഞു

അവര് മുറ്റത്തെത്തി കാറിൽ നിന്നിറങ്ങുമ്പോ അമ്പരപ്പോടെ എന്റെ വീട് നോക്കുന്നത് ഞാൻ കണ്ടു …

പഴയ വലിയ മന അല്ലെ ഇപ്പോഴും പഴമ ചോരാതെ പുതു പുത്തനാക്കി വെച്ചിരിക്കാണ് …അതിന്റെ ക്രെഡിറ്റ് അച്ഛനാണ് …എല്ലാ വർഷവും ഒരു സംഖ്യ മുടക്കി മുക്കും മൂലയും നന്നാക്കും …ഞങ്ങളെ പത്തായപ്പുര എനിക്ക് ഓർമ വെച്ചത് മുതൽ ഉപയോഗിച്ചിട്ടില്ല …പക്ഷെ ഇപ്പോഴും അത് ക്ലീൻ ആണ്

അങ്ങനെ അവരെ വിളിച്ചു അകത്തേക്ക് കയറ്റി

പൂമുഖത്തു ഇരുത്തി

…’അമ്മ അവരുടെ അടുത്ത് ഇരുന്നു അവരുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു …അച്ചു അവർക്കുള്ള ജ്യൂസ് ഒക്കെ കൊടുത്തു .. അമൽ അച്ചുവിനെ കണ്ടപ്പോ നല്ല ചമ്മൽ ഉണ്ട് അവന്റെ മുഖത്ത് …അച്ചു അമലിനെ നോക്കി ..പിന്നെ എന്നെയും നോക്കി … ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി കാണിച്ചു …അവൾ ചിരിച്ചുകൊണ്ട് മാറി നിന്നു …ഞാൻ ആതിരയെ കാണിച്ചു ഞാൻ സ്കൂളീന്ന് ഇഷ്ട്ടം പറഞ്ഞ് പുറത്തായത് പറഞ്ഞപ്പോ അച്ചുവും അമ്മയും ശെരിക്കും അമ്പരന്നു …അതും പറഞ്ഞു ഞങ്ങൾ കുറെ ചിരിച്ചു …അവരോടൊക്കെ സംസാരിച്ചു … മറുപടി പറയുന്നുണ്ടെങ്കിലും അവർ അപ്പോഴും വീട് ആണ് ശ്രദ്ദിക്കുന്നത്

പിന്നെ എന്റെ അസുഖ വിവരങ്ങളൊക്കെ അന്വേഷിച്ചു …

ബിനു : നീ ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല ക്ലാസ്സിൽ …നീ എന്ന വരാ …

അഭി : ഒരഴ്ചയെങ്കിലും എടുക്കും … നല്ല ഷീണം ഉണ്ട്

അച്ചു അപ്പോഴേക്കും ടീച്ചറെ വിളിച്ചു …ടീച്ചർ വന്നു അവരോട് കുറെ സംസാരിച്ചു … ഇപ്പൊ അമലിനും ടീച്ചറോട് പ്രശ്നമൊന്നുമില്ല

Updated: November 17, 2026 — 12:43 pm

1 Comment

Add a Comment
  1. നിഷിദ്ധ-വിരോധി

    അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶

Leave a Reply

Your email address will not be published. Required fields are marked *